FILM NEWS

ബിജെപി അപകടകരമാണെന്ന് എല്ലാവരും പറയുന്നു; അത് ശരിയായിരിക്കാമെന്ന് രജനീകാന്ത് 

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തമിഴ്‌നാടില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് കുറച്ചു നാളായി. തമിഴ് രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാക്കളായ കരുണാനിധിയും ജയലളിതയും വിടവാങ്ങിയതോടെ പുതിയ നേതാവായി താരത്തിനെ കണക്കു കൂട്ടുന്നവരും കുറവല്ല. എന്നാല്‍ ആ പ്രവേശനം ആര്‍ക്കൊപ്പം എന്നതിനെ കുറിച്ചും നിരവധി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ബിജെപിക്കൊപ്പം ചേരുന്നുവെന്ന പ്രതീതി സൃഷ്ടിച്ച രജനി രാഷ്ട്രീയ പ്രവേശനം ബിജെപിക്കൊപ്പമാകില്ലെന്ന് സൂചനകളാണ് ഇപ്പോള്‍ നല്‍കുന്നത്.

ബിജെപി ഒരു അപകടകരമായ പാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് നിലപാട് വ്യക്തമാക്കുന്നത്. മറ്റെല്ലാവരും അങ്ങനെ കരുതുന്നുണ്ട്. അത്‌കൊണ്ട് അത് ശരിയായിരിക്കാമെന്നായിരുന്നു താരത്തിന്റെ മറുപടി. രജനീ നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഈ വര്‍ഷം ഉണ്ടാവുമെന്ന് വിലയിരുത്തവേയാണ് താരം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മുന്‍പ് നോട്ട് നിരോധനം അനുകൂലിച്ചിരുന്ന താരം അത് നടപ്പാക്കിയത് തെറ്റായ രീതിയിലാണെന്നും,വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും പ്രതികരിച്ചു.നോട്ട് നിരോധനത്തെ രജനീ പിന്തുണച്ചതായിരുന്നു താരത്തിന് ബിജെപിയോട് ചായ്‌വ് ഉണ്ടന്ന തരത്തിലുള്ള വിലയിരുത്തലുകളുണ്ടാക്കാനുളള കാരണം.

പലരും ബിജെപി തന്റെ പിന്നിലുണ്ടെന്ന് പറയുന്നുണ്ടെന്നും എന്നാല്‍ അത് ശരിയല്ലെന്നും, ദൈവവും ജനങ്ങളും മാത്രമാണ് തന്റെ പിന്നിലുള്ളതെന്ന് രജനികാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ജാതി, മത ചിന്തകള്‍ക്കപ്പുറത്തുള്ള 'ആത്മീയ രാഷ്ട്രീയ'മാണ് തന്റേതെന്ന താരത്തിന്റെ വാദം ബിജെപിയോടും ആര്‍എസ്എസിനോടുമുള്ള അനുഭാവമാണെന്ന് ഡിഎംകെ അടക്കം വിമര്‍ശിച്ചിരുന്നു.

രജനിയും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും തമ്മില്‍ ഐക്യമുണ്ടാവുമോ എന്നും ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. മുന്‍പ് ആ വിഷയത്തില്‍ രജനീ കാവിയണിഞ്ഞവര്‍ക്കൊപ്പമല്ലെങ്കില്‍ മാത്രമേ അത് സംഭവിക്കൂ എന്നായിരുന്നു കമല്‍ പ്രതികരിച്ചത്. 18 എംഎല്‍എ മാരെ സ്പീക്കര്‍ അയോഗ്യമാക്കിയതിനെ തുടര്‍ന്ന് ഉണ്ടാവാന്‍ പോവുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കമല്‍ വ്യക്തമാക്കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018