FILM NEWS

മാര്‍വല്‍ കോമിക്സുകളുടെ സൃഷ്ടാവ് സ്റ്റാന്‍ ലീ അന്തരിച്ചു; വിടപറഞ്ഞത് സ്പൈഡര്‍മാനെയും അയണ്‍മാനെയും ഹോളിവുഡിന് നല്‍കിയ പ്രതിഭ 

പ്രേക്ഷകരുടെ മനം കവര്‍ന്ന ഒട്ടേറെ സൂപ്പര്‍ ഹീറോകളെ സൃഷ്ടിച്ച അമേരിക്കന്‍ കോമിക്ക് ബുക്ക് കഥാകാരനായ സ്റ്റാന്‍ലി (95) അന്തരിച്ചു. സ്‌പൈഡര്‍ മാന്‍, അയണ്‍മാന്‍, ഹല്‍ക്ക്, തോര്‍, തുടങ്ങിയ സൂപ്പര്‍ ഹീറോകളെ ഹോളിവുഡിന് പരിചയപ്പെടുത്തിയത് സ്റ്റാന്‍ ലീ ആയിരുന്നു.

മാര്‍വല്‍ കോമിക്സിലൂടെ ആയിരുന്നു ഇദ്ദേഹം ഈ കഥാപാത്രങ്ങളെ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. സമകാലിക കോമിക് പുസ്തകത്തിന്റെ ശില്പിയായിട്ടാണ് ഇദ്ദേഹത്തെ കരുതുന്നത്. മാര്‍വല്‍ സൂപ്പര്‍ ഹീറോകളെ അടിസ്ഥാനമാക്കിയായിരുന്നു പിന്നീട് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കീഴടക്കിയ സിനിമകള്‍ നിര്‍മിക്കപ്പെട്ടത്.

എക്സ് മെന്‍,ബ്ളാക്ക് പാന്തര്‍, ഫന്റാസ്റ്റിക് ഫോര്‍, തുടങ്ങിയവയും ലീയുടെ സൃഷ്ടിയാണ്. ഇവയെ മുന്‍ിര്‍ത്തി നിര്‍മിച്ച ചിത്രങ്ങളിലും ലീ കഥാപാത്രമായിട്ടുണ്ട്.സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളില്‍ ഡി.സി കോമിക്സ് നിലനിര്‍ത്തിയിരുന്ന മേധാവിത്വം മാര്‍വല്‍ തകര്‍ക്കുന്നത് സ്റ്റാന്‍ ലീ നിര്‍മിച്ച കഥാപാത്രങ്ങളിലൂടെയാണ്.

റുമാനിയയില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയ സ്റ്റാന്‍ ലീ രണ്ടാം ലോക മഹായുദ്ധകാലത്ത് യു.എസ് സേനയിലെ സിഗ്‌നല്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയും പിന്നീട് പരിശീലന ചിത്രങ്ങള്‍ തയ്യാറാക്കുന്ന വിഭാഗത്തിലേക്ക് മാറുകയുമായിരുന്നു. മറ്റ് പല സ്ഥലങ്ങളിലും ജോലി ചെയ്ത ശേഷമാണ് അദ്ദേഹം മാര്‍വല്‍ കോമിക്സില്‍ എത്തിയത്.

സ്റ്റാന്‍ ലീ കഥാപാത്രങ്ങളെ ആസ്പദമാക്കി നിര്‍മിച്ച അവഞ്ചേഴ്‌സ് എന്ന ചിത്രത്തിന്റെ നാലാം ഭാഗം അടുത്ത വര്‍ഷം മെയില്‍ റിലീസ് ചെയ്യാനിരിക്കെയാണ് മരണം. ചിത്രത്തില്‍ അതിഥി താരമായും ലീ അഭിനയിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018