FILM NEWS

ഇതാണ് പുതിയ ‘തല’: അജിത്തും ശിവയും നാലാമതുമൊന്നിക്കുന്ന ‘വിശ്വാസ’ത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു  

തമിഴ് സൂപ്പര്‍ താരം അജിത്തും സംവിധായകന്‍ ശിവയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വിശ്വാസം. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളിലായിരുന്നു ഇതിന് മുന്‍പ് ഇരുവരും ഒന്നിച്ചത്. മൂന്നിന്റെയും പേര് ആരംഭിച്ചിരിക്കുന്നത് ഇംഗ്ലീഷ് അക്ഷരം 'വി'യിലായിരുന്നു. നാലാം തവണ ഒരുമിച്ചെത്തുമ്പോഴും പതിവു തെറ്റിക്കാതെയായിരുന്നു ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. ചിത്രത്തിന്റ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടു.

പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് അജിത്തിന്റെ നായികയായെത്തുന്നത്. ആദ്യ പോസ്റ്ററില്‍ അജിത്തിനെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അവതരിപ്പിച്ചിരുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിനൊപ്പം പ്രായം കുറഞ്ഞ അജിത്ത് കഥാപാത്രത്തെയും പോസ്റ്ററില്‍ കാണിച്ചിരുന്നത് മോന്‍ പോസ്റ്ററിലും ആവര്‍ത്തിക്കുന്നുണ്ട്.എന്നാല്‍ വിശ്വാസത്തില്‍ തല ഡബിള്‍ റോളിലാണോ എത്തുന്നതെന്നത് എന്നത് ഇപ്പോഴും സര്‍പ്രൈസായി വച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

തമ്പി രാമയ്യ, വിവേക്, ബോസ് വെങ്കട്ട്, യോഗി ബാബു, കോവൈ സരള എന്നിവരാണ് വിശ്വാസത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം രവി ആവാനയാണ് വില്ലന്‍. നാനി നായകനായ തെലുങ്ക് ചിത്രം കൃഷ്ണാര്‍ജുന യുദ്ധത്തിലൂടെ രവി തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. രവി ആവാനയുടെ ആദ്യ തമിഴ് ചിത്രമാണ് വിശ്വാസം.

തല-ശിവ കൂട്ടുകെട്ടില്‍ അവസാനമിറങ്ങിയ വിവേഗം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. 130 കോടി ബജറ്റില്‍ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ചിത്രീകരിച്ച ചിത്രം ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച ചലനമുണ്ടാക്കാതെ പോയി. ഇത് മറികടക്കാനുള്ള ശ്രമം കൂടിയാണ് വിശ്വാസം.

സെന്തിലും അരുണ്‍ ത്യാഗരാജനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമനാണ്. വിശ്വാസത്തിന് ശേഷം അജിത് 'തീരന്‍ അധികാരം ഒന്‍ട്ര്' സംവിധായകനായ എച്ച് വിനോദിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018