FILM NEWS

പുലി പ്രഭാകരനായി ബോബി സിന്‍ഹ; ‘ദ റേജിങ്ങ് ടൈഗര്‍’ ആദ്യ പോസ്റ്ററെത്തി  

ശ്രീലങ്കയിലെ തമിഴ്‌വംശജരുടെ പോരാട്ടങ്ങളും ജീവിതവും പലതവണയായി സിനിമയായിട്ടുണ്ട്. അത്തരം ചിത്രങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ശ്രീലങ്കന്‍ ആഭ്യന്തര കലാപത്തെക്കുറിച്ച് പറഞ്ഞ 'നീലം' എന്ന ചലച്ചിത്രത്തിന് തമിഴ്നാട് സെന്‍സര്‍ ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ബാലു മഹേന്ദ്രയുടെ ശിഷ്യന്‍ വെങ്കിടേഷ് കുമാറായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്.

'നീലത്തിന്' വിലക്കേര്‍പ്പെടുത്തിയെങ്കില്‍ തമിഴ്ജനതയുടെ പോരാട്ടകഥ പറയുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വെങ്കിടേഷ് കുമാര്‍. എല്‍ടിടിഇ (ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിള്‍ ഈഴം) നേതാവ് വേലുപ്പിള്ള പ്രഭാകരന്റ ജീവിതം ആസ്പദമാക്കിയുള്ള 'ദ റേജിങ് ടൈഗര്‍' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടുമെത്തുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ബോബി സിംഹ റേജിങ് ടൈഗറില്‍ പുലി പ്രഭാകരനാകും. സ്റ്റുഡിയോ 18 ആണ് നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ വേലുപ്പിള്ള പ്രഭാകരന്റെ ജന്മദിനമായ ഇന്ന് പുറത്തു വിട്ടു. ബോബി സിംഹയാണ് 'ജനകീയ നേതാവിന്റെ ഉയിര്‍പ്പ്' എന്ന ടാഗ് ലൈനോടെയുള്ള പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം തകരും എന്ന ഭയം കൊണ്ടാണ് ‘നീല’ത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാതിരുന്നത്. ആ വിലക്കാണ് പുതിയ സിനിമയിലേക്ക് എത്തിച്ചത്. പ്രഭാകരന്റെ സ്വകാര്യ ജീവിതം സിനിമയാക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.  
വെങ്കിടേഷ് കുമാര്‍

എട്ട് വര്‍ഷം നീണ്ട മുന്നൊരുക്കങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് സംവിധായകന്‍ റേജിങ് ടൈഗര്‍ തയ്യാറാക്കുന്നത്. വേലുപ്പിള്ള പ്രഭാകരന്റെ ജനനം മുതല്‍ എല്‍ടിടിഇ മുന്നണിപ്പോരാളിയായി മാറുന്നതുവരെയുള്ള ജീവിതം ചിത്രത്തിലുണ്ടാകും.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രമായ പേട്ടയാണ് ബോബി സിംഹയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. കാര്‍ത്തിക് സംവിധാനം ചെയ്ത ജിഗര്‍തണ്ട എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ബോബി സിംഹക്ക് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018