FILM NEWS

പരിയേറും പെരുമാളിന്റെ മുഖത്ത് ചാലിച്ച നീല സംവിധായകനില്‍ എത്രയുണ്ട്?; കറുപ്പിയെ കൊന്നുതള്ളിയ രാഷ്ട്രീയം കണ്ടവര്‍ക്കായി മേക്കിംഗ് വീഡിയോ  

പാ രഞ്ജിത് നിര്‍മ്മിക്കുന്ന ചിത്രം എന്നതിന്റെ പേരിലാണ് പരിയേറും പെരുമാള്‍ റിലീസിന് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞത്. തിയേറ്ററിലെത്തിയ ശേഷം സിനിമ അറിയപ്പെടുന്നത് സംവിധായകന്‍ മാരി ശെല്‍വരാജിന്റെ പേരിലാണ്. പാ രഞ്ജിത് തമിഴ് സിനിമകളില്‍ മുന്നോട്ട് വച്ച അംബേദ്കര്‍ രാഷ്ട്രീയം തന്റേതായ രീതിയില്‍ അവിഷ്‌ക്കരിച്ച മാരി ശെല്‍വ രാജ് ഒറ്റ ചിത്രം കൊണ്ടു തന്നെ തനിക്ക് ഗൗരവതരമായ ചിലത് പറയാനുണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞു.

മഴയ്ക്ക് ശേഷം മരം പെയ്യുന്നതുപോലെ പരിയേറും പെരുമാളിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം തുടങ്ങി അവസാനിക്കുന്നത് വരെ സംവിധായകന്‍ പ്രേക്ഷകനിലേക്ക് പകരുന്ന രാഷ്ട്രീയബോധം എത്രത്തോളം സംവിധായകന്‍ ഉള്‍ക്കൊണ്ടിട്ടുണ്ടായിരുന്നു എന്ന് ബോധ്യപ്പെടുത്തുകയാണ് മേക്കിങ്ങ് ദൃശ്യങ്ങള്‍. കറുപ്പിയെ കൊന്ന് തള്ളിയപ്പോള്‍ പരിയന്‍ അനുഭവിച്ച വേദന മുതല്‍ ആരുമറിയാതെ കൊന്നു തള്ളപ്പെട്ട ചിത്രത്തിലെ കഥാപാത്രങ്ങളുടെ ശബ്ദമായി താന്‍ അവരുടെ മുഖത്ത് വരച്ചു ചേര്‍ത്ത നീല നിറത്തിന്റെ തീവ്രത മേക്കിങ്ങ് വീഡിയോയിലുണ്ട്.

മികച്ച പ്രതികരണമാണ് പരിയേറും പെരുമാളിന് കലാസാംസ്‌കാരിക മേഖലയില്‍ നിന്ന് ലഭിച്ചത്. കതിര്‍ നായകനായ ചിത്രം ഗോവന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമാ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.   

തമാശകളില്ലാത്ത, ചിത്രീകരണത്തിലെ അബദ്ധങ്ങള്‍ വെട്ടിയൊട്ടിക്കാത്ത് ആദ്യ മേക്കിങ്ങ് വീഡിയോ ആകാമിത്. ചിത്രം കാണാത്തവര്‍ക്ക് ഇത് എത്രത്തോളം ആസ്വാദ്യകരമാകുമെന്ന് പറയാനാകില്ല. പക്ഷേ, സമൂഹത്തിലെ ജാതി വ്യവസ്ഥിതിയുടെ നീചമായ കഥകള്‍ തുറന്നു പറഞ്ഞ പരിയേറും പെരുമാള്‍ കണ്ടവരുടെ മനസ്സില്‍ ഇത് മരവിപ്പ് സൃഷ്ടിച്ചേക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018