FILM NEWS

പ്രാദേശിക ഭാഷകളിലും ചുവടുറപ്പിക്കാന്‍ ആമസോണ്‍ പ്രൈം; ആദ്യ തമിഴ് സീരീസ് വെള്ളരാജ ഡിസംബര്‍ 7ന്; നായകന്‍ ബോബി സിംഹ 

ഓണ്‍ലൈന്‍ സീരീസുകള്‍ പ്രേക്ഷകര്‍ കൂടി വരുന്നത് അതിശയിപ്പിക്കുന്ന വേഗത്തിലാണ്. അന്താരാഷ്ട്ര നിര്‍മ്മാതാക്കളായ ആമസോണ്‍ പ്രൈമും നെറ്റ്ഫ്‌ളിക്സുമെല്ലാം പ്രാദേശിക ഭാഷാ ചിത്രങ്ങളിലേക്കും കടന്നത് അതിന് തെളിവാണ്.

ഹിന്ദിയില്‍ നെറ്റ്ഫ്‌ളികസ് നിര്‍മിച്ച 'സേക്രഡ് ഗെയിംസ്' വന്‍ വിജയമായതിന് പിന്നാലെയായിരുന്നു ആമസോണ്‍ ഇന്ത്യയിലേക്ക് തിരിഞ്ഞത്. 'മിര്‍സാപൂര്‍' എന്ന ഹിന്ദി സീരീസിന് പിന്നാലെ ഇതാ തമിഴിലും ഓണ്‍ലൈന്‍ സീരീസിന്റെ സാധ്യത തേടുകയാണ് ആമസോണ്‍.

‘ജോക്കര്‍’, ‘തീരന്‍ അധികാരം ഒണ്‍ട്ര്’ എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് ആമസോണ്‍ തമിഴിലെ ആദ്യ ഓണ്‍ലൈന്‍ സീരീസ് നിര്‍മിക്കുന്നത്. ‘വെള്ളരാജ’ എന്നു പേരിട്ടിരിക്കുന്ന സീരീസില്‍ ബോബി സിംഹയാണ് നായകന്‍.

വടക്കന്‍ ചെന്നെയിലെ മയക്കുമരുന്ന് വില്‍പനക്കാരന്റെ കഥയാണ് സീരീസ് പറയുന്നത്. ഗുഹന്‍ സെന്നിയപ്പന്‍ സംവിധാനം ചെയ്യുന്ന സീരീസില്‍ പാര്‍വതി ജി നായര്‍, ഗായത്രി ശങ്കര്‍, കാലി വെങ്കട് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഡിസംബര്‍ 7 മുതല്‍ ലോകമെമ്പാടുമുള്ള കാഴ്ചക്കാര്‍ക്കു മുന്നില്‍ എത്തുന്ന സീരീസ് തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ഡബ്ബ് ചെയ്തും പുറത്തിറക്കും.

തമിഴിലെ മുന്‍നിര സിനിമാക്കാരില്‍ നിന്ന് കൂടുതല്‍ സീരീസുകള്‍ ഒരുക്കാനുള്ള പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ആമസോണ്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ‘വെള്ളരാജ’ മറ്റ് ഭാഷകളിലെ കൂടുതല്‍ സീരീസുകളൊരുക്കുന്നതിന്റെ തുടക്കമാണെന്നും ആമസോണ്‍ വ്യക്തമാക്കുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018