FILM NEWS

രണ്ടാമൂഴം തിരക്കഥാ കേസ്; ശ്രീകുമാര്‍ മേനോന്റെ മധ്യസ്ഥ ചര്‍ച്ച ആവശ്യം പരിഗണിക്കും; കീഴ്‌ക്കോടതി നടപടിയ്ക്ക് സ്റ്റേ  

രണ്ടാമൂഴം തിരക്കഥാ കേസില്‍ മധ്യസ്ഥനെ വെയ്ക്കണമെന്നുള്ള സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി പരിഗണിക്കും. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എംടി വാസുദേവന്‍ നായരുടെ പരാതിയിലുള്ള കോഴിക്കോട് കീഴ്‌ക്കോടതിയിലെ നടപടികള്‍ ജില്ലാകോടതി സ്‌റ്റേ ചെയ്തു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

നവംബര്‍ 17ന് എംടിയുടെ ഹര്‍ജിയില്‍ കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി രണ്ടാമൂഴം തിരക്കഥാകേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ശ്രീകുമാര്‍ മേനോന്‍ കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് ആഡീഷണല്‍ മുന്‍സിഫ് കോടതിയുടെ നടപടിയെന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ വാദം. അതിനാല്‍ തന്നെ തനിക്ക് ഇക്കാര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സമയം വേണം. കോടതി അനുമതി നല്‍കണമെന്നും ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമാണ് കോഴിക്കോട് ജില്ലാ കോടതി അനുവദിച്ചത്.

ഇംഗ്ലീഷിലും മലയാളത്തിലും എംടി എഴുതിയ രണ്ടാമൂഴം തിരക്കഥ സിനിമയാക്കുന്നതിന് നേരത്തെ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്നും കോടതി വ്യക്തമാക്കി. ഈ മാസം പത്തിന് ഈ കേസ് വീണ്ടും പരിഗണിക്കും. അപ്പോള്‍ കേസില്‍ തുടര്‍വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018