FILM NEWS

ഓരോ തൊണ്ണൂറ് മിനിറ്റിലും മരിക്കുന്ന ആ ഒരാള്‍ക്കായി; ‘വാഫ്റ്റ്’ എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു 

ജീവിതത്തില്‍ ഇനി അവശേഷിക്കുന്നത് രണ്ടുവര്‍ഷം മാത്രമാണെന്ന് ഇരുപത്തൊന്നാമത്തെ വയസ്സില്‍ ഡോക്ടര്‍മാരില്‍ നിന്ന് കേട്ട സ്റ്റീഫന്‍ ഹോക്കിങ്ങ്‌സിന്റെ ജീവിതകഥ നമുക്കെല്ലാവര്‍ക്കുമറിയാവുന്നതാണ്. അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്‌ളീറോസിസ് അഥവാ എഎല്‍എസ് എന്ന രോഗബാധിതനായ അദ്ദേഹത്തിന്റെ ജീവിതം പുസ്തകമായും സിനിമയായുമെല്ലാം നമ്മള്‍ കണ്ടിട്ടുള്ളതുമാണ്. എന്നാല്‍ ഈ രോഗത്തെക്കുറിച്ച് പൂര്‍ണമായ ഒരു അറിവോ അവബോധമോ ഇന്നും നമ്മുടെ സമൂഹത്തിലില്ല. ഓരോ തൊണ്ണൂറ് മിനിറ്റിലും ലോകത്ത് എഎല്‍എസ് ബാധിച്ച് മരിക്കുന്ന ഒരാളുണ്ട്. ആ വ്യക്തികളിലേക്ക് ഒരു എത്തിനോട്ടമാണ് ‘വാഫ്റ്റ്’ എന്ന ഹ്രസ്വചിത്രം.

ഗ്രീന്‍ പാരറ്റ് ടാക്കീസ് നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഉദയനാണ്. വെറും 12 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ മലയാളചിത്രം കഥ പറയുന്നത് അശ്വത്, ആരാധ്യ എന്നിവരുടെ പ്രണയത്തിലൂടെയാണ്. ആഷിശ് ശശിധര്‍, രേവതി സമ്പത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുകയാണ്.

22 അന്താരാഷ്ട്ര മേളകളിലേക്ക് ചിത്രം ക്ഷണിക്കപ്പെട്ടു. അതില്‍ വിവിധ വിഭാഗങ്ങളിലായി എട്ട് അവാര്‍ഡുകളും സ്വന്തമാക്കി. ലോസ് ഏഞ്ചല്‍സില്‍ നടന്ന ഇന്‍ഡിപെന്‍ഡന്റ് ഷോര്‍ട്ട് അവാര്‍ഡ്‌സില്‍ ബെസ്റ്റ് നരേറ്റീവ് ഷോര്‍ട്ട് വിഭാഗത്തില്‍ സില്‍വര്‍ പുരസ്‌കാരവും ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തില്‍ ബ്രോണ്‍സ് പുരസ്‌കാരവും നേടിയിരുന്നു. മുഹമ്മദ് അഫ്താബ് ഛായാഗ്രഹണവും അര്‍ജുന്‍ രാജ്കുമാര്‍ പശ്ചാത്തലസംഗീതവും റോബിന്‍ കുഞ്ഞുകുട്ടി സൗണ്ട് ഡിസൈന്‍, ഫൈനല്‍ മിക്‌സിങ് എന്നിവയും നിര്‍വ്വഹിച്ചിരിക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018