FILM NEWS

‘ഋതുമതിയെ ആചാരമതിലാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്‍’; യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന അയ്യപ്പഭക്തിഗാനവുമായി ബിജിബാല്‍  

ശബരിമല യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന അയ്യപ്പ ഭക്തിഗാനവുമായി സംഗീത സംവിധായകന്‍ ബിജിബാല്‍. ആര്‍ത്തവമുള്ള യുവതികളെ ആചാരങ്ങള്‍ കൊണ്ട് തടയുന്ന ദൈവമല്ല അയ്യപ്പനെന്നും സ്‌നേഹഗാമിയാണെന്നും ആദി മലയര്‍ നിര്‍മ്മിച്ച ദ്രാവിഡ വിഹാരമാണെന്നും ഗാനത്തിലുണ്ട്.

'അയ്യന്‍: ഒരു സമഗ്ര പ്രതിഭാസം' എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിജിബാല്‍ തന്നെയാണ്. ഹരി നാരായണന്‍ ബി കെയുടേതാണ് വരികള്‍. ബോധി സൈലന്റ് സ്‌കേപ്പാണ് അയ്യന്‍ നിര്‍മ്മിച്ചിരിക്കുന്നത്. പുറത്തിറങ്ങിയ ഉടന്‍ തന്നെ വന്‍ സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തൃശൂരില്‍ വെച്ച് നടത്തിയ ജനാഭിമാനസംഗമം പരിപാടിയ്ക്കിടെ സാമൂഹ്യചിന്തകന്‍ സുനില്‍ പി ഇളയിടമാണ് അയ്യന്‍ പുറത്തിറക്കിയത്.

'അയ്യന്‍' ഭക്തിഗാനത്തിന്റെ വരികള്‍

നീതന്നെയാണു
ഞാനെന്നോതി നില്‍ക്കുന്ന
കാനനജ്യോതിയാണയ്യന്‍
മാനവന്‍ കാണ്മതിന്നപ്പുറം നീളുന്ന
പ്രാക്തന സത്യമാണയ്യന്‍
കാലക്കരിങ്കല്ലിനങ്ങേവശത്തുള്ള
കാടിന്റെ കരളെഴുത്തയ്യന്‍

'സ്വാമിയയ്യന്‍ സ്‌നേഹഗാമിയയ്യന്‍
പഞ്ചഭൂതങ്ങള്‍ക്കു നാഥനയ്യന്‍'

ഋതുമതിയെ അചാരമതിലാല്‍ തടഞ്ഞിടും
ആര്യവേദസ്സല്ലിതയ്യന്‍
ഭേദങ്ങളെല്ലാം വിഭൂതിയായ് മാറുന്ന
ആത്മാനുഭൂതിയാണയ്യന്‍
ഇരുമുടിയിലല്ല നിന്‍ ഹൃദയത്തിലാണെന്റെ
ഗിരിമുടിയതെന്നോതുമയ്യന്‍

ആദി മലയന്‍ തന്‍ തപസ്സാല്‍ പടുത്തതാം
ദ്രാവിഡ വിഹാരമാണയ്യന്‍
തന്ത്രമന്ത്രാന്ധതയല്ല നിലാവിന്റെ -
സ്പന്ദനമാണെനിക്കയ്യന്‍
മാലിന്യമെല്ലാം സ്വയം ഏറ്റുവാങ്ങുന്ന
നോവിന്റെ പമ്പയാണയ്യന്‍

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018