FILM NEWS

IFFK: ഡെലിഗേറ്റ് പാസുകള്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനും 1000 രൂപയ്ക്ക് ത്രിദിന പാസും; മേളയില്‍ ഇത്തവണ ‘ക്യൂ’ ഉണ്ടാവില്ല

ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ ചലച്ചിത്ര അക്കാദമി ത്രിദിന പാസ് സമ്പ്രദായം ഏര്‍പ്പെടുത്തി. മേള നടക്കുന്ന മുഴുവന്‍ ദിവസവും പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. 2000 രൂപ അടച്ച് സാധാരണ ഡെലിഗേറ്റ് പാസ് എടുക്കാന്‍ സ്‌പോട്ട് രജിസ്ട്രേഷനും ഏര്‍പ്പെടുത്തും. റിസര്‍വേഷന്‍ കഴിഞ്ഞുള്ള ടിക്കറ്റുകള്‍ക്കുള്ള ക്യൂ സമ്പ്രദായം ഒഴിവാക്കി തിയേറ്ററുകളില്‍ ഒഴിവുള്ള സീറ്റുകള്‍ക്ക് കൂപ്പണ്‍ ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

1000 രൂപ വരുന്ന ത്രിദിന പാസിനായി ഡിസംബര്‍ 4 മുതല്‍ അപേക്ഷിക്കാം. https://registration.iffk.in/ എന്ന വെബ്‌സൈറ്റിലും ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിലും പാസ് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമായിരിക്കും. ത്രിദിന പാസ് പ്രകാരം ഡിസംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെയും 10 മുതല്‍ 12 വരെയും മേളയില്‍ പങ്കെടുക്കാന്‍ കഴിയും. എന്നാല്‍ ത്രിദിന പാസ് എടുക്കുന്നവര്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

മേളയുടെ ഡെലിഗേറ്റ് പാസുകള്‍ ടാഗോര്‍ തിയേറ്ററില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴ് വരെ വിതരണം ചെയ്യും. റിസര്‍വേഷന്‍ കഴിഞ്ഞ് തിയേറ്ററുകളില്‍ ഒഴിവുള്ള സീറ്റുകള്‍ക്ക് സിനിമകളുടെ പ്രദര്‍ശനം തുടങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് അതത് തിയേറ്ററുകളില്‍ കൂപ്പണ്‍ വിതരണം ചെയ്യും. മേള നടക്കുന്ന എല്ലാ തിയേറ്ററുകളിലും ഈ സൗകര്യം ഏര്‍പ്പെടുത്തിയതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.

ഡിസംബര്‍ ഏഴ് മുതല്‍ പതിമൂന്ന് വരെയാണ് മേള നടക്കുന്നത്. കഴിഞ്ഞ വര്‍ഷം 180 ചിത്രങ്ങളാണ് മേളയിലുണ്ടായിരുന്നതെങ്കില്‍ ഇത്തവണ 120 ചിത്രങ്ങളായിരിക്കും ഉണ്ടാകുക. പ്രളയം സംസ്ഥാനത്തെയാകെ ഉലച്ചതിനാല്‍ മേള ഉപേക്ഷിക്കാനായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചിരുന്നത്. പിന്നീട് പ്രേക്ഷകരുടെ അഭിപ്രായത്തെ തുടര്‍ന്ന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേള നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018