FILM NEWS

കല്യാണി പ്രിയദര്‍ശന്‍ ഇനി ദുല്‍ഖറിന് നായിക; തമിഴ് ചിത്രം ‘വാന്‍’ ഈ മാസം തുടങ്ങും

മലയാളത്തില്‍ നിന്ന് അന്യഭാഷാ ചിത്രങ്ങളിലേക്കുള്ള യാത്ര ദുല്‍ഖര്‍ സല്‍മാന്‍ ആരംഭിച്ചത് മണിരത്‌നം ചിത്രമായ ഓക്കെ കണ്‍മണിയിലൂടെയായിരുന്നു. പിന്നീട് തമിഴിന് പുറകെ തെലുങ്ക്, ഹിന്ദി ഭാഷകളിലും മലയാളികളുടെ പ്രിയതാരം ചുവടുവച്ചു. ഇപ്പോഴിതാ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തമിഴ് ചിത്രത്തില്‍ നായകനാവുകയാണ്.

‘വാന്‍’ എന്നാണ് നവാഗതനായ രാ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കെനന്യ ഫിലിംസിന്റെ ബാനറില്‍ ജെ സെല്‍വകുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണ് ഉള്ളത്. ലിസി ലക്ഷ്മി, കൃതി കര്‍ബാന്ധ എന്നിവര്‍ക്കൊപ്പം സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ചേരും.

ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള യാത്രയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ രാ കാര്‍ത്തിക് പറഞ്ഞു. തമിഴ് കൂടാതെ മറ്റ് ഭാഷകളിലും ചിത്രം പുറത്തിറക്കാന്‍ പദ്ധതിയുണ്ട്.

ജോര്‍ജ് സി വില്ല്യംസാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദേശീയ പുരസ്‌കാര ജേതാവായ ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ മാസം അവസാനത്തോടെ ആരംഭിക്കും.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018