FILM NEWS

സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ചലച്ചിത്രാവിഷ്‌കാരവുമായി ‘ഉറി’; ട്രെയിലര്‍ പുറത്തിറങ്ങി

2016 സെപ്തംബര്‍ 18ന് പുലര്‍ച്ചെ ജമ്മൂ കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഉറി ആക്രമണത്തിന് ഏഴുമാസം മുന്‍പ് പഠാന്‍കോട്ട് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏഴുപേരും. പത്തുദിവസത്തിന് ശേഷം സെപ്തംബര്‍ 28ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. അതിര്‍ത്തി കടന്ന കമാന്‍ഡോകള്‍ 45 ഭീകരരെ വധിച്ചെന്നാണ് കണക്കുകള്‍. വാര്‍ത്തകളില്‍ ഇടം പിടിച്ച ഈ കമാന്‍ഡോ ഓപ്പറേഷന്റെ ബോളിവുഡ് ചലച്ചിത്ര ആവിഷ്‌കാരമാണ് 'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്'.

നവാഗതനായ ആദിത്യ ധര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉറിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിക്കി കൗശലാണ് നായകവേഷത്തിലെത്തുന്നത്. യാമി ഗൗതം പരേഷ് റാവല്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. റോണി സ്‌ക്രൂവാലയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്ന്ത് ഉറി ജനുവരി 11ന് തിയേറ്ററുകളിലെത്തും.

ആക്രമണം നടത്തിയതിനു ശേഷമുള്ള മടക്കമായിരുന്നു ആക്രമണത്തേക്കാളും വെല്ലുവിളി നിറഞ്ഞതെന്ന് പിന്നീട് കമാന്‍ഡോ സംഘം വ്യക്തമാക്കിയിരുന്നു. പരുക്കേറ്റ ഒരാളെ പോലും വിട്ടുകൊടുക്കില്ലെന്ന പ്രതിജ്ഞയോടെയാണ് ഇന്ത്യന്‍ കമാന്‍ഡോ സംഘം ഓപ്പറേഷന് ഇറങ്ങിയത്. ഭീകര കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം ആദ്യം അറിയാതിരുന്ന പാക് സേന അപകടം തിരിച്ചറിഞ്ഞതോടെ ഇന്ത്യന്‍ സംഘത്തിനു നേരെ വെടിയുതിര്‍ത്തു. മടക്കവഴിയില്‍ തുറസ്സായ 60 മീറ്റര്‍ ഭാഗത്ത് കമാന്‍ഡോ സംഘത്തിന് ഇഴഞ്ഞുനീങ്ങേണ്ടിവന്നു. കുഴിബോംബ് സ്ഫോടനത്തില്‍ ഒരു കമാന്‍ഡോയ്ക്ക് കാലിനു ഗുരുതര പരുക്കേറ്റു. ശേഷിച്ചവര്‍ സുരക്ഷിതരായി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും 'ഉറി' എത്തുക.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018