FILM NEWS

വരുമാനത്തില്‍ മുമ്പില്‍ മമ്മൂട്ടി, ഫോബ്‌സ് പട്ടികയില്‍ ആദ്യമായി മലയാള താര സാന്നിധ്യം; ഇടം നേടി നയന്‍താരയും; ഒന്നാമന്‍ സല്‍മാന്‍ തന്നെ 

വിനോദരംഗത്തെ ഇന്ത്യന്‍ താരങ്ങളുടെ വരുമാനം അടിസ്ഥാനമാക്കി ഫോബ്‌സ് ഇന്ത്യ തയ്യാറാക്കിയ പട്ടികയില്‍ ആദ്യമായി മലയാളത്തില്‍ നിന്നൊരു താരം ഇടം നേടി. ഫോബ്‌സ് ഇന്ത്യയുടെ സമ്പന്നരായ 100 താരങ്ങളുടെ പട്ടികയില്‍ ആദ്യമായി ഇടം നേടിയത് മമ്മൂട്ടിയാണ്. മലയാള വിനോദരംഗത്ത് നിന്ന് വരുമാന പട്ടികയിലെ ആദ്യ 100ല്‍ എത്തുന്ന താരമാണ് മമ്മൂട്ടി. ദക്ഷണേന്ത്യന്‍ താരവും മലയാളിയുമായ നയന്‍താരയും ഫോബ്‌സ് പട്ടികയില്‍ ഇടം നേടി.

ബോളിവൂഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമന്‍. 253.25 കോടി രൂപയാണ് കഴിഞ്ഞവര്‍ഷത്തെ സല്‍മാന്റെ വരുമാനം. 18 കോടി രൂപാ വരുമാനവുമായാണ് മമ്മൂട്ടി ഫോബ്‌സ് പട്ടികയില്‍ 48ാം സ്ഥാനം നേടിയത്. ദക്ഷിണേന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ ഏക വനിതാ താരമായ നയന്‍താരയ്ക്ക് 15.17 കോടി രൂപയാണ് വരുമാനം. 68ാം സ്ഥാനമാണ് പട്ടികയില്‍ ലേഡി സൂപ്പര്‍സ്റ്റാറിന്റേത്.

2017 ഒക്ടോബര്‍ 1 മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനം കണക്കാക്കിയാണ് ഫോബ്‌സ് പട്ടിക തയാറാക്കിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സല്‍മാന്‍ ഖാന്‍ തന്നെയാണ് വരുമാനത്തില്‍ ഒന്നാമന്‍. ആദ്യം അഞ്ചിലെ ഏക വനിതാ താരം ദീപിക പദുക്കോണ്‍ ആണ്. 112.8 കോടി രൂപ നേടി ദീപിക നാലാം സ്ഥാനത്താണ്, രണ്ടാം സ്ഥാനം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കാണ്. 228 കോടി രൂപയാണ് കോഹ്ലിയുടെ വരുമാനം. 185 കോടി രൂപ നേടിയ നടന്‍ അക്ഷയ് കുമാര്‍ മൂന്നാം സ്ഥാനത്തും ധോണി അഞ്ചാം സ്ഥാനത്തും അമീര്‍ ഖാന്‍ ആറാം സ്ഥാനത്തുമാണ്.

അമിതാബ് ബച്ചന്‍ 7ാം സ്ഥാനത്തും ദീപിക പദുക്കോണിന്റെ ഭര്‍ത്താവ് രണ്‍വീര്‍ സിംഗ് എട്ടാം സ്ഥാനത്തുമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് 9ാം സ്ഥാനത്ത്. ഒറ്റ സിനിമ പോലും കഴിഞ്ഞ വര്‍ഷം റിലീസ് ഇല്ലാതിരുന്നിട്ടും ഷാരൂഖ് ഖാന്‍ 13ാം സ്ഥാനത്തുണ്ട്. എആര്‍ റഹ്മാന്‍ ഫോബ്‌സ് പട്ടികയില്‍ 11ാം സ്ഥാനത്തും രജനീകാന്ത് 14മതുമാണ്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018