FILM NEWS

അതിജീവനവുമായി IFFK നാളെ കൊടിയേറും; മജീദ് മജീദി ജൂറി ചെയര്‍മാന്‍, നന്ദിത ദാസും ബുദ്ധദേവ് ദാസ്ഗുപ്തയും മുഖ്യാതിഥികള്‍

പ്രളയത്തെ അതിജീവിച്ച കരുത്തുമായി ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാവും. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി മേളയുടെ പല പതിവും ഒഴിവാക്കുന്നതായി ആദ്യ ഘട്ടത്തില്‍ സംഘാടകര്‍ അറിയിച്ചിരുന്നെങ്കിലും മേള കൊടിയേറാനൊരു ദിനം മാത്രം ബാക്കിനില്‍ക്കെ ചലച്ചിത്രപ്രേമികള്‍ക്ക് നിരാശകളില്ല.

മേളയിലെ ജൂറി തലവനായി മജീദ് മജീദി എത്തുന്നുവെന്ന വാര്‍ത്ത തന്നെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നതാണ്. ഒപ്പം സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും അദ്ദേഹത്തിന് നല്‍കും. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഏഴിന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

അദ്ദേഹം സംവിധാനം ചെയ്ത പ്രവാചകനായ മുഹമ്മദ് നബിയുടെ ബാല്യകാലം പ്രമേയമായ 'മുഹമ്മദ് : ദ് മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കും. 2015 ല്‍ നിര്‍മ്മിച്ച ഇറാനിയന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്.

മജീദ് മജീദിക്കൊപ്പം ജൂറി അംഗങ്ങളായി തമിഴ് സംവിധായകനായ വെട്രിമാരന്‍, മറാത്തി സംവിധായകനായ ഉമേഷ് കുല്‍ക്കര്‍ണി, ഫിലിപ്പിനോ സംവിധായകനായ അഡോല്‍ഫോ അലിക്സ് ജൂനിയര്‍ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങളാകും. ജൂറി ഫിലിംസ് വിഭാഗത്തില്‍ വെട്രിമാരന്റെ 'വടാചെന്നൈ', ഉമേഷ് കുല്‍ക്കര്‍ണിയുടെ' ഹൈവേ', അഡോല്‍ഫോ അലിക്സ് ജൂനിയറിന്റെ 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

മേളയുടെ മുഖ്യാതിഥികളായെത്തുന്നത് ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ്ഗുപ്തയും, നടിയും സംവിധായകയുമായ നന്ദിതാ ദാസുമാണ്. ബുദ്ധദേവ് ദാസ്ഗുപ്തയുടെ 'ദി ഫ്ലൈറ്റ്' എന്ന ചിത്രവും നന്ദിതാ ദാസിന്റെ ഏറ്റവും പുതിയ ചിത്രമായ 'മന്റോയും പ്രദര്‍ശിപ്പിക്കും.

ആദ്യ ദിനം ടര്‍ക്കിഷ് സിനിമയായ ദ അനൗണ്‍സ്മെന്റ് അടക്കം 34 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക.ഏഴിന് രാവിലെ ഒമ്പതിന് റഷ്യന്‍ സംവിധായകന്‍ ഇവാന്‍ ദ്വോര്‍ദോവ്‌സ്‌കിയുടെ 'ജമ്പ് മാനും' യിങ് ലിയാങ്ങിന്റെ എ ഫാമിലി ടൂറും പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് വര്‍ക്കിങ് വുമണ്‍, മിഡ്നൈറ്റ് റണ്ണര്‍, ഗേള്‍സ് ഓള്‍വെയ്സ് ഹാപ്പി തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും.

പ്രളയത്തിന് ശേഷമുള്ള കേരളജനതയുടെ അതിജീവനവും ചലച്ചിത്രമേളയുടെ ചര്‍ച്ചയാകുന്നുണ്ട്. ചലച്ചിത്ര മേളയുടെ പ്രമേയം തന്നെ അതിജീവനം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ്. 'ദി ഹ്യൂമന്‍ സ്പിരിറ്റ് : ഫിലിംസ് ഓണ്‍ ഹോപ് ആന്റ് റീബില്‍ഡിംഗ്' എന്ന പേരില്‍ മെല്‍ ഗിബ്സന്റെ 'അപ്പൊക്കലിപ്റ്റോ', ഫിഷര്‍ സ്റ്റീവന്‍സിന്റെ 'ബിഫോര്‍ ദി ഫ്‌ളഡ്', ജയരാജിന്റെ 'വെള്ളപ്പൊക്കത്തില്‍', ജസ്റ്റിന്‍ ചാഡ്വിക്കിന്റെ'മണ്ടേല: ലോങ് വാക്ക് ടു ഫ്രീഡം' തുടങ്ങിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018