FILM NEWS

‘വലിയ ആരാധകനാണ്, തമിഴിലേക്ക് വരുന്നോ?’; പേട്ടയിലെ ‘സിംഗാര്‍ സിങ്ങിന്’ വേണ്ടി കാര്‍ത്തിക് കാത്തിരുന്നത് രണ്ടുവര്‍ഷം

ഞാന്‍ തമിഴിലെ ഒരു സംവിധായകനാണ് ഒപ്പം താങ്കളുടെ ഒരു വലിയ ആരാധകനും താങ്കള്‍ക്ക് തമിഴില്‍ അഭിനയിക്കാന്‍ പദ്ധതിയുണ്ടോ ?

രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണിത്. ചോദ്യം ചോദിക്കുന്നത് ഇന്ത്യയിലെ ഇന്നത്തെ മികച്ച അഭിനേതാക്കളിലൊരാലായ നവാസുദ്ദീന്‍ സിദ്ധിഖിയോടും. കാര്‍ത്തിക്ക് ആരാണെന്നും അയാള്‍ സംവിധാനം ചെയ്ത ചിത്രങ്ങളും സിദ്ധിഖി കണ്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും കാര്‍ത്തികിന്റെ പുതിയ തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായി അദ്ദേഹം വേഷമിടുകയാണ്.

‘വലിയ ആരാധകനാണ്, തമിഴിലേക്ക് വരുന്നോ?’; പേട്ടയിലെ ‘സിംഗാര്‍ സിങ്ങിന്’ വേണ്ടി കാര്‍ത്തിക് കാത്തിരുന്നത് രണ്ടുവര്‍ഷം

കാര്‍ത്തിക്ക് സുബ്ബരാജ് ആദ്യമായി രജനിക്കൊപ്പം ഒന്നിക്കുന്ന ചിത്രമായ പേട്ടയിലൂടെയാണ് നവാസുദ്ദീന്‍ സിദ്ധിഖി തമിഴിലെത്തുന്നത്. പിസ, ജിഗര്‍തണ്ട, ഇരൈവി തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായ കാര്‍ത്തിക്കില്‍ നിന്ന് മാസും ക്ലാസും ചേര്‍ന്നൊരു ചിത്രമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. തലൈവര്‍ക്കൊപ്പം വില്ലനായി വിജയ് സേതുപതി, ബോബി സിംഹ സിമ്രാന്‍ തുടങ്ങിയവരും അണിനിരക്കുന്നു. ചിത്രത്തിലെ നവാസുദ്ധീന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.

സിംഗാര്‍ സിങ്ങ് എന്നാണ് സിദ്ദിഖിയുടെ കഥാപാത്രത്തിന്റെ പേര്. രജിനിക്ക് വില്ലനായിട്ടാണോ നവാസുദ്ദീന്‍ സിദ്ദിഖി എത്തുന്നതെന്ന് ഇതു വരെ വ്യക്തമല്ല. എന്നാല്‍ പോസ്റ്ററിലെ താരത്തിന്റെ ഭാവവും പിന്നില്‍ കാണുന്ന രജിനിയുടെ രൂപവും അങ്ങനെയൊരു സംശയം പ്രേക്ഷകര്‍ക്ക നല്‍കുന്നുണ്ട്. ഗണേഷ് ഗായ്തോണ്ടെയ്ക്ക് തമിഴിലേക്ക് സ്വാഗതം എന്നാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

ചിത്രത്തിലെ വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തോക്കേന്തി നില്‍ക്കുന്ന സേതുപതി രജിനിക്ക് ഒത്ത വില്ലനാകുമോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സണ്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ കലാനിധിമാരനാണ് പേട്ട നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018