FILM NEWS

‘അങ്കമാലി ഡയറീസ് എഴുതിയത് സംവിധാനം ചെയ്യാന്‍’; റൊമാന്റിക് കോമഡിയായിരുന്നു മനസിലെന്ന് ചെമ്പന്‍ വിനോദ് ജോസ്  

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകനിലൂടെയാണ് ചെമ്പന്‍ വിനോദ് ജോസ് സിനിമയിലെത്തുന്നത്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഗോവന്‍ ചലച്ചിത്ര മേളയിലെ പുരസ്‌കാരവേദി വരെ അവരുടെ കൂട്ടുകെട്ട് എത്തി. ഈ മ യൗവിലൂടെ മികച്ച സംവിധായകനും നടനുമുള്ള രജതമയൂരങ്ങള്‍ അവര്‍ നേടി.

അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ട അങ്കമാലി ഡയറീസ് എന്ന കട്ടലോക്കല്‍ പടത്തിന് പിന്നണിയിലും ലിജോ-വിനോദ് ജോസ് കൂട്ടുകെട്ടുണ്ടായിരുന്നു. വിനോദ് ജോസായിരുന്നു അങ്കമാലി ഡയറീസിന്റെ തിരക്കഥാകൃത്ത്. അങ്കമാലി ഡയറീസ് സ്വയം സംവിധാനം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത് എന്ന കാര്യം വിനോദ് ജോസ് ഈയിടെയാണ് തുറന്നുപറയുന്നത്. താന്‍ ജനിച്ച അങ്കമാലിയുടെ കഥ പറയണമെന്നായിരുന്നു ആഗ്രഹമെന്നും താനാണ് അത് ചെയ്തിരുന്നതെങ്കില്‍ കുറച്ചു കൂടി ഹ്യൂമറുള്ള ചിത്രമായി മാറിയേനെയെന്നും ചെമ്പന്‍ 'ദ ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഞാന്‍ കേട്ട കുറേ സംഭവങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകളും മിനുക്കുപണികളുമൊക്കെ നടത്തിയാണ് അങ്കമാലി ഡയറീസ് എഴുതിയത്. അത് ഞാന്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ കുറച്ചു കൂടി ഹാസ്യം ഉള്‍പ്പെടുത്തി, റൊമാന്റിക് കോമഡി വിഭാഗത്തില്‍പ്പെട്ട ഒരു ചിത്രമായേനെ. പക്ഷേ ലിജോ ഇത് സംവിധാനം ചെയ്തപ്പോളാണ് മനസ്സിലായത് ഞാന്‍ ഒരിക്കലും ആലോചിക്കാത്ത തരത്തില്‍ ആ കഥ പറയാന്‍ കഴിയുമെന്ന്. ആ കഴിവാണ് ശരിക്കും ലിജോയെ ഒരു ജീനിയസ് ആക്കുന്നത്.  
ചെമ്പന്‍ വിനോദ് ജോസ്

പുരസ്‌കാരം ലഭിച്ച 'ഈമയൗ' എന്ന ചിത്രത്തിലെ ഈശി എന്ന കഥാപാത്രത്തെപ്പറ്റി തിരക്കഥാകൃത്തായ പിഎഫ് മാത്യൂസ് പറഞ്ഞിരുന്നു. എങ്കിലും പ്രത്യേകം തയ്യാറെടുപ്പുകളൊന്നും ഉണ്ടായിരുന്നില്ലെന്നും നടന്‍ പറഞ്ഞു. ഇപ്പോള്‍ ഒരു പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. അത് എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് പറയാന്‍ കഴിയില്ലെന്നും ചെമ്പന്‍ കൂട്ടിച്ചേര്‍ത്തു

ലിജോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജല്ലിക്കെട്ടിലാണ് ചെമ്പന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഒപ്പം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലും ആഷിക് അബുവിന്റെ വൈറസിലും ചെമ്പന്‍ വിനോദ് ജോസ് അഭിനയിക്കുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018