FILM NEWS

ഐഎഫ്എഫ്‌കെ2018: മജിദ് മജീദി കേരളത്തിലേക്ക് ; പ്രളയത്തെ അതിജീവിച്ച ജനതയ്ക്കായി അതിജീവന ചിത്രങ്ങള്‍

മജീദ് മജീദി എന്ന പേര് സിനിമ പ്രേമികളുടെ മനസ്സില്‍ പച്ചകുത്തപ്പെട്ടതാണ്. അദ്ദേഹം 1997ല്‍ സംവിധാനം ചെയ്ത‘ചില്‍ഡ്രണ്‍ ഓഫ് ഹെവന്‍’ എന്ന ഇറാനിയന്‍ ചിത്രം മാത്രം മതി പ്രേക്ഷകലോകം അദ്ദേഹത്തെ ഓര്‍ത്തെടുക്കാന്‍. ഭാഷയുടെ അതിരില്ലാതെ ചിത്രത്തിലെ കുട്ടിക്കഥാപാത്രങ്ങളായ അലിയും സെഹ്‌റയും ഇന്നും പ്രേക്ഷകമനസ്സില്‍ വിസ്മയിപ്പിക്കുന്നുണ്ട്. പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത ‘വില്ലോ ട്രീ’യും ‘കളര്‍ ഓഫ് പാരഡൈസും’ ഏറ്റവുമൊടുവില്‍ ഹിന്ദിയില്‍ അദ്ദേഹം ഒരുക്കിയ ‘ബിയോണ്ട് ദ ക്ലൗഡ്‌സു’മെല്ലാം ആ സംവിധായകനെ ആസ്വാദകര്‍ക്ക് പ്രിയപ്പെട്ടവനാക്കി. ഇപ്പോഴിതാ 23-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ജൂറി തലവനായി അദ്ദേഹം കേരളത്തിലേക്കെത്തുകയാണ്.

ഐഎഫ്എഫ്‌കെയുടെ അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയര്‍മാനായി മജീദ് മജീദിയെത്തുമ്പോള്‍ തമിഴ് സംവിധായകനായ വെട്രിമാരന്‍, മറാത്തി സംവിധായകനായ ഉമേഷ് കുല്‍ക്കര്‍ണി, ഫിലിപ്പിനോ സംവിധായകനായ അഡോല്‍ഫോ അലിക്‌സ് ജൂനിയര്‍ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങളാകും.

പ്രവാചകനായ മുഹമ്മദ് നബിയുടെ ബാല്യകാലം പ്രമേയമായ മജീദിയുടെ ‘മുഹമ്മദ് : ദ് മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കും. 2015 ല്‍ നിര്‍മ്മിച്ച ഇറാനിയന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്.

ജൂറി ഫിലിംസ് വിഭാഗത്തില്‍ വെട്രിമാരന്റെ ‘വടാചെന്നൈ’, ഉമേഷ് കുല്‍ക്കര്‍ണിയുടെ’ ഹൈവേ’, അഡോല്‍ഫോ അലിക്‌സ് ജൂനിയറിന്റെ ‘ഡാര്‍ക്ക് ഈസ് ദ നൈറ്റ്’ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

പ്രളയത്തിന് ശേഷമുള്ള കേരളജനതയുടെ അതിജീവനവും ചലച്ചിത്രമേളയുടെ ചര്‍ച്ചയാകുന്നുണ്ട്. ചലച്ചിത്ര മേളയുടെ പ്രമേയം തന്നെ അതിജീവനം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ്. 'ദി ഹ്യൂമന്‍ സ്പിരിറ്റ് : ഫിലിംസ് ഓണ്‍ ഹോപ് ആന്റ് റീബില്‍ഡിംഗ്' എന്ന പേരില്‍ മെല്‍ ഗിബ്‌സന്റെ ‘അപ്പൊക്കലിപ്‌റ്റോ’, ഫിഷര്‍ സ്റ്റീവന്‍സിന്റെ 'ബിഫോര്‍ ദി ഫ്ളഡ്', ജയരാജിന്റെ ‘വെള്ളപ്പൊക്കത്തില്‍’, ജസ്റ്റിന്‍ ചാഡ്വിക്കിന്റെ'മണ്ടേല: ലോങ് വാക്ക് ടു ഫ്രീഡം’ തുടങ്ങിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

ഉറുദു സംവിധായകന്‍ പ്രവീണ്‍ മോര്‍ച്ചയുടെ ' വിഡോ ഓഫ് സൈലന്‍സ്' , അഹ്മദ് ഫൈസിയുടെ 'പോയസണസ് റോസസ്' എന്ന് തുടങ്ങി 14 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്. ചെക്ക് സംവിധായകനായ മിലോസ് ഫോര്‍മാന്റെ ആറു ചിത്രങ്ങള്‍ 'റിമെംബറിങ് ദി മാസ്റ്റര്‍ ' വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ഡിസംബര്‍ ഏഴ് മുതല്‍ പതിമൂന്ന് വരെയാണ് മേള നടക്കുന്നത്. 16 തിയേറ്ററുകളുടെ സ്ഥാനത്ത് 12 എണ്ണത്തിലാവും ഇത്തവണ പ്രദര്‍ശനം നടക്കുക. 120 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018