FILM NEWS

‘ഓട്ടോ ശങ്കര്‍ കരിയറിലെ സിഗ്നേച്ചര്‍ കഥാപാത്രം’; വെബ്‌സീരിസ് ഉടന്‍ റിലീസ് ചെയ്യുമെന്ന് അപ്പാനി ശരത്  

അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ അരങ്ങേറ്റത്തില്‍ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായ അഭിനേതാവാണ് ശരത്. 'ഈ ഫിഗറുമായി ഞാന്‍ രാവണനെ അവതരിപ്പിക്കും' എന്ന ആത്മവിശ്വാസം ശരത് പ്രകടിപ്പിച്ചുകഴിഞ്ഞു.

ചെക്കൈ ചിവന്ത വാനത്തിലൂടെ മണിരത്‌നത്തിന്റെ കാസ്റ്റ് ലിസ്റ്റിലും നടന്‍ ഇടംപിടിച്ചു. ശരത് ഇപ്പോള്‍ താന്‍ പ്രധാനകഥാപാത്രമാകുന്ന ഓട്ടോ ശങ്കര്‍ എന്ന വെബ്‌സീരീസിന്റെ ത്രില്ലിലാണ്. ഓട്ടോ ശങ്കര്‍ തന്റെ കരിയറിലെ സിഗ്നേച്ചര്‍ കഥാപാത്രമാകുമെന്നാണ് നടന്‍ പറയുന്നത്.

ഓട്ടോ ശങ്കര്‍ എന്ന സൈക്കോ സീരീസ് കില്ലര്‍ അപ്പാനി രവിക്ക് ശേഷമുള്ള കരുത്തുറ്റ പ്രതീക്ഷ നല്‍കുന്ന കഥാപാത്രമാണ്. ഓട്ടോ ശങ്കറിനേക്കുറിച്ച് പറയുകയാണെങ്കില്‍ തമിഴ്‌നാട്ടിലെ തെരുവുകളില്‍ രക്തത്തില്‍ കുതിര്‍ന്ന കഥകള്‍ക്ക് തുടക്കമിട്ടത് അയാളാണ്. ബോംബെ ഗലികളിലെ കഥകള്‍ക്ക് അയാള്‍ തമിഴ്‌നാട്ടില്‍ ജീവന്‍ വെപ്പിച്ചു. തമിഴ്‌നാട് എഫ്‌ഐആറിലെ ആദ്യ ഗുണ്ട.  
ശരത് അപ്പാനി  

ഓട്ടോ ശങ്കറിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകുകയാണ്. അഭിനയജീവിതത്തിലെ സിഗ്നേച്ചര്‍ കഥാപാത്രമാകുമെന്നാണ് വിശ്വാസം. ഉടന്‍ തന്നെ സീരീസ് റിലീസ് ചെയ്യുമെന്നും ശരത് കൂട്ടിച്ചേര്‍ത്തു. 80കളുടെ അവസാനത്തില്‍ ചെന്നൈയിലെ ഗുണ്ടാനേതാവായിരുന്ന ശങ്കറിന്റേയും സംഘത്തിന്റേയും കഥയാണ് ഓട്ടോ ശങ്കര്‍ എന്ന മിനി വെബ്‌സീരിസ് പറയുന്നത്. രംഗനാണ് സീരീസ് സംവിധാനം ചെയ്യുന്നത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018