FILM NEWS

‘റഷ്യയിലെ ആരാധകന്‍ ഈജിപ്തുകാരന്‍’; തള്ളാണെന്ന് പരിഹസിച്ചവര്‍ക്ക് വിശദീകരണവുമായി പൃഥ്വിരാജ്  

പൃഥ്വിരാജ്
പൃഥ്വിരാജ്

റഷ്യയില്‍ വെച്ച് ആകസ്മികമായി കണ്ടുമുട്ടിയ ആരാധകനേക്കുറിച്ച് വിശദീകരണവുമായി നടന്‍ പൃഥ്വിരാജ്. അര്‍ദ്ധരാത്രി റഷ്യയില്‍ ഒരിടത്തുവെച്ച് 'കൂടെ' സിനിമ കണ്ടയാള്‍ അഭിനന്ദിച്ചെന്ന പൃഥ്വിയുടെ ട്വീറ്റ് തള്ള് മാത്രമാണെന്ന് പരിഹസിച്ചവര്‍ക്കാണ് നടന്‍ മറുപടിയുമായി എത്തിയിരിക്കുന്നത്. എങ്ങനെയാണ് അദ്ദേഹം ചിത്രം കണ്ടതെന്ന് അറിയില്ലെന്നും മലയാള സിനിമയോട് മതിപ്പുള്ളയാളാണെന്നും പൃഥ്വിരാജ് പറഞ്ഞു.

ചോദിക്കുന്നവര്‍ക്കുള്ള മറുപടി. കെബാബ് ഷോപ്പിലെ ആ മനുഷ്യന്‍ ഒരു ഈജിപ്തുകാരനാണ്. എന്റെ സിനിമകള്‍ സബ്‌ടൈറ്റിലുകളോടെയാണ് കാണുന്നതെന്ന് വ്യക്തം (മിക്കവാറും അദ്ദേഹത്തിന്റെ ഭാഷയിലുമായിരിക്കും..എങ്ങനെയെന്ന് എനിക്കറിയില്ല). തീര്‍ച്ചയായും അദ്ദേഹത്തിന് ഇന്നത്തെ മലയാള സിനിമയേക്കുറിച്ച് വലിയ മതിപ്പാണുള്ളത്.  
പൃഥ്വിരാജ് സുകുമാരന്‍  

പൃഥ്വിയുടെ ട്വീറ്റിന് പിന്തുണയുമായി ആനി എന്ന പോളിഷ് യുവതി എത്തിയിട്ടുണ്ട്. താന്‍ മലയാള സിനിമയുടെ വലിയ ആരാധികയാണെന്നും പക്ഷെ നെറ്റ്ഫ്‌ളിക്‌സിലും ആമസോണ്‍ പ്രൈമിലും തിരയുമ്പോള്‍ കാണുന്നില്ലെന്നും ആനി പറഞ്ഞു. കൂടെ പോലെയുള്ള സിനിമകള്‍ മറ്റാര്‍ക്കും കാണാന്‍ പറ്റാത്തത് കഷ്ടമാണെന്നും ആനിയുടെ ട്വീറ്റിലുണ്ട്.

പൃഥ്വിയുടെ ഇന്നലത്തെ ട്വീറ്റ്

“അര്‍ദ്ധരാത്രി..റഷ്യയില്‍ ഒരിടത്ത്. ഒരുദിവസത്തെ കഠിനാധ്വാനം കഴിഞ്ഞ് നിങ്ങള്‍ കുറച്ച് കെബാബിന് വേണ്ടി ഒരു ചെറിയ ഷോപ്പിലേക്ക് നടന്നുകയറുന്നു. അകത്തുകയറുന്ന ആ നിമിഷം തന്നെ കൗണ്ടറിലുള്ള ആള്‍ പറയുന്നു. 'എനിക്കും എന്റെ ഭാര്യയ്ക്കും കൂടെ ഒരുപാട് ഇഷ്ടപ്പെട്ടു'. സിനിമ എങ്ങനെയാണ് കണ്ടതെന്ന് ഞാന്‍ ചോദിച്ചില്ല. കാരണം എനിക്കറിയാവുന്നതുകൊണ്ട്. പക്ഷെ അത് തീര്‍ച്ചയായും എന്നെ ഉന്മേഷവാനാക്കി.”

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ മികച്ച അഭിപ്രായം നേടിയിരുന്നു. പത്തില്‍ 7.7 ആണ് ചിത്രത്തിന്റെ ഐഎംഡിബിയുടെ റേറ്റിങ്. പൃഥ്വിരാജിനൊപ്പം നസ്രിയ നസീം, പാര്‍വ്വതി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2014ല്‍ പുറത്തിറങ്ങിയ മറാത്തി ചിത്രം ഹാപ്പി ജേണിയുടെ റീമേക്കാണ് കൂടെ. എം രഞ്ജിത്താണ് ചിത്രം നിര്‍മ്മിച്ചത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018