FILM NEWS

ഇത് മരണമാസ് തന്നെ; തലൈവര്‍ക്ക് ജന്മദിനസമ്മാനമായി പേട്ട ആദ്യ ടീസര്‍ എത്തി  

തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ ജന്മദിനം എന്നത് സിനിമാപ്രേമികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ആരാധകര്‍ അന്നത്തെ ദിവസം മുഴുവന്‍ ആഘോഷവും സേവനപ്രവര്‍ത്തനങ്ങളുമായി മുന്നിലുണ്ടാവുമെങ്കിലും പുതിയ ചിത്രത്തിന്റെ ടീസറോ ട്രെയിലറോ കൂടി അവര്‍ കാത്തിരിക്കും.

ശങ്കര്‍ സംവിധാനം ചെയ്ത 2.0 എന്ന രജനി ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോഴും ഇന്ന് അവര്‍ കാത്തിരുന്നത് മറ്റൊരു ചിത്രത്തിന്റെ ആദ്യ ടീസറിന് വേണ്ടിയായിരുന്നു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ട എന്ന ചിത്രത്തിന്റെ.

തലൈവറിന്റെ വലിയ ആരാധകനാണ് തങ്ങളെന്നും ഞങ്ങള്‍ ആരാധകര്‍ എല്ലാവരും ചേര്‍ന്ന് ഒരു തലൈവര്‍ പടം നിര്‍മിക്കുകയാണെന്ന് അറിയിച്ച സംവിധായകനില്‍ നിന്ന് അവര്‍ പ്രതീക്ഷിച്ചതും ഒരു മാസ്സും ക്ലാസ്സും നിറഞ്ഞ ചിത്രം തന്നെ. ആ പ്രതീക്ഷ തെറ്റിയില്ലെന്നാണ് പുറത്തു വന്ന ആദ്യ ടീസര്‍ സൂചിപ്പിക്കുന്നത്.

രജനി ആരാധകര്‍ക്കു വേണ്ട എല്ലാം തന്നെ ചിത്രത്തിലുണ്ടെന്ന് ജന്മദിനത്തോടനുബന്ധിച്ചിറക്കിയ ടീസര്‍ ഉറപ്പു നല്‍കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതമാണ് ആരാധകരെ ലഹരിപിടിപ്പിക്കുന്ന മറ്റൊന്ന്. നേരത്തെ ത്‌ന്നെ പുറത്തു വിട്ട ആദ്യത്തെ മാസ് സോങ്ങിനൊപ്പമാണ തലൈവര്‍ ടീസറിലെത്തുന്നത്. കെട്ടിലും മട്ടിലുമെല്ലാം പഴയ ബാഷയും പടയപ്പയുമെല്ലാം ആരാധകര്‍ ടീസറില്‍ കാണുന്നു.

രജനി നായകനും വിജയ് സേതുപതി വില്ലനായും എത്തുന്ന പേട്ടയില്‍ സിമ്രാനാണ് നായിക. തൃഷ, എം ശശികുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കലാനിധിമാരനാണ് സണ്‍ പിക്ചേഴ്സിന് വേണ്ടി പേട്ട നിര്‍മ്മിക്കുന്നത്. ചിത്രം പൊങ്കല്‍ റിലീസായി ജനുവരി 11ന് തിയേറ്ററുകളിലെത്തും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018