FILM NEWS

ആര്‍ത്തവത്തിനെതിരായ ഇന്ത്യന്‍ സത്രീ പ്രതിരോധത്തിന്റെ കഥ, ‘പീരീഡ് എന്‍ഡ് ഓഫ് സൈലന്‍സ്’ ഓസ്‌കാറിനുള്ള ഡോക്യുമെന്ററി ചിത്രം   

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഓസ്‌കാര്‍ നോമിനേഷനായിരുന്ന റിമ ദാസ് സംവിധാനം ചെയ്ത ആസാമീസ് ചിത്രം ‘വില്ലേദ് റോക്ക് സ്റ്റാര്‍’ പട്ടികയില്‍ നിന്ന് പുറത്തായെങ്കിലും ഇന്ത്യയുടെ ഈ വര്‍ഷത്തെ ഓസ്‌കാര്‍ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല. ഇന്ത്യന്‍ ചിത്രങ്ങള്‍ ഒന്നും തന്നെ പട്ടികയിലില്ലെങ്കിലും ഒരു ഇന്ത്യന്‍ പശ്ചാത്തലത്തിലൊരുക്കിയ ഒരു ഡോക്യുമെന്ററി ആ വിഭാഗത്തില്‍ മത്സരത്തിനുണ്ട്.

‘പീരീഡ് എന്‍ഡ് ഓഫ് സൈലന്‍സ്’ എന്ന 26 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം വടക്കേ ഇന്ത്യയിലെ ഹാപുര്‍ എന്ന ഗ്രാമത്തിലെ സ്ത്രീ കൂട്ടായ്മയില്‍ സാനിറ്ററി പാഡുകള്‍ നിര്‍മിക്കാനും വിതരണം ചെയ്യുവാനും തുടങ്ങിയതിനെ അടിസ്ഥാനമാക്കിയാണ്. ‘ലഞ്ച് ബോക്‌സ്’, ‘മസാന്‍’ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച സിഖ്യ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇറാനിയന്‍ സംവിധായികയായ റായ്ക സെഹ്താബ്ച്ചിയാണ്.

വര്‍ഷങ്ങളായി ആര്‍ത്തവകാലത്ത് പാഡുകള്‍ ഉപയോഗിക്കാതിരുന്ന ഇവിടത്തെ സ്ത്രീകളില്‍ കുറച്ചു നാള്‍ മുന്‍പ് വരെ ആരോഗ്യ പ്രശ്‌നങ്ങള്‍ പതിവായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പോലും ആര്‍ത്തവം കാരണം മുടങ്ങിയിരുന്ന ഗ്രാമത്തില്‍ സാനിറ്ററി പാഡ് വെന്റിങ്ങ് മെഷീന്‍ സ്ഥാപിച്ചതോടെ സ്ത്രീകള്‍ സ്വന്തമായി പാഡുകള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും തുടങ്ങി. സ്വന്തമായി നിര്‍മിച്ച പാഡുകള്‍ക്ക് ‘ഫ്‌ളൈ’ എന്നായിരുന്നു അവര്‍ പേരിട്ടിരുന്നത്.

സ്വന്തമായി സാനിറ്ററി പാഡുകള്‍ നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങിയ ‘പാഡ്മാന്‍’ എന്ന് വിശേഷിപ്പിക്കുന്ന അരുണാചലം മുരുകാനന്ദത്തിന്റെ പ്രവര്‍ത്തനത്തെയും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അക്ഷയ് കുമാര്‍ നായകനായി ‘പാഡ്മാന്‍’ എന്ന പേരില്‍ ഈ വര്‍ഷം അരുണാചലത്തിന്റെ കഥ ബോളിവുഡ് ചിത്രമായെത്തിയിരുന്നു.

ലോസ് ആഞ്ചലസിലെ ഓക്ക്‌വുഡ് സ്‌കൂളിലെ പ്രൊജക്ടിന്റെ അടിസ്ഥാനത്തിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അവസാന നോമിഷന്‍ പട്ടിക ജനുവരി 22ന് പുറത്തുവിടും. ഫെബ്രുവരി 24നാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018