FILM NEWS

‘ഉര്‍വ്വശി നോ പറഞ്ഞിരുന്നെങ്കില്‍ ഈ സിനിമയുണ്ടാകില്ലായിരുന്നു’; ‘എന്റെ ഉമ്മാന്റെ പേര്’ തിരക്കഥാകൃത്ത് ശരത്

ഹമീദ് എന്ന കഥാപാത്രത്തിനായി ഒരുപാട് താരങ്ങളെ മനസ്സില്‍ കണ്ടിരുന്നുവെങ്കിലും ഉര്‍വശിയുടെ കഥാപാത്രത്തിന് അങ്ങനെയൊരു ഓപ്ഷന്‍ ഇല്ലായിരുന്നുവെന്നാണ് ഇരുവരും പറയുന്നത്. അതുകൊണ്ട് തന്നെ ഉര്‍വശി നോ പറഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ ചിത്രം തന്നെ ഉണ്ടാവില്ലായിരുന്നുവെന്നും ശരത് പറഞ്ഞു.

വാപ്പാന്റെ ഭാര്യമാരില്‍ തന്റെ ഉമ്മയെ തേടി നടക്കുന്ന ഹമീദ് എന്ന് ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. നവാഗതനായ ജോസ് സെബാസ്റ്റിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും ശരത് ആര്‍ നാഥും ചേര്‍ന്നാണ്. ടൊവിനോയും ഉര്‍വശിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വലിയ അവകാശവാദങ്ങളൊന്നുമില്ലാതെയാണ് ചിത്രം നാളെ റിലീസിനെത്തുന്നത്. ഇത് ഒരു കൊച്ചു സിനിമയാണെന്നും ഹ്യൂമര്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന കരച്ചിലോ പിഴിച്ചിലോ ഒന്നും ഇല്ലാത്ത, കുടുംബസമേതം കാണാന്‍ കഴിയുന്ന ഒരു ഫാമിലി എന്റര്‍ടെയ്‌നറാണെന്ന് തിരക്കഥാകൃത്തായ ശരത് ന്യൂസ്‌റപ്റ്റിനോട് പറഞ്ഞു.

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ തന്നെ ഇനി സിനിമയാണ് തന്റെ വഴി എന്നുറപ്പിച്ചിരുന്നുവെന്ന് ശരത് പറഞ്ഞു. ചെറുപ്പം മുതല്‍ തന്നെ നാടകത്തിലും ആക്ടീവ് ആയിരുന്നു. ലോകധര്‍മ എന്ന നാടക സംഘത്തില്‍ വര്‍ഷങ്ങളായി അംഗമാണ്. എന്നാലും ഒരുപാട് ആഗ്രഹിക്കുകയും പ്രയത്‌നിക്കുകയും ചെയ്തുവെങ്കില്‍ പോലും സിനിമയിലെ അവസരങ്ങളെല്ലാം തേടിയെത്തിയത് അപ്രതീക്ഷിതമായിട്ടാണെന്ന് ശരത് പറയുന്നു.

നാടകത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ‘മോസയിലെ കുതിര മീനുകള്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ അജിത് പിള്ള ചിത്രത്തില്‍ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്യാന്‍ അവസരം തരുന്നത്. അതിന്റെ വര്‍ക്കുകള്‍ നടക്കുമ്പോഴാണ് ചിത്രത്തില്‍ ഭാഗമല്ലാതിരുന്നിട്ടു കൂടി ജോസിനെ (ജോസ് സെബാസ്റ്റിന്‍) പരിചയപ്പെടുന്നതും പിന്നീട് ജോസ് ഒരുമിച്ചിരുന്ന് ഒരു തിരക്കഥ എഴുതാമെന്ന് പറയുന്നതെന്നും ശരത് കൂട്ടിച്ചേര്‍ത്തു.

അന്ന് ജോസ് എന്ത് കൊണ്ടാണ് എന്നെ തന്നെ വിളിച്ചത് എന്നറിയില്ല. ഞാന്‍ ഫേസ്ബുക്കിലും മറ്റും എഴുതുന്നതൊക്കെ ജോസ് കണ്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടാവാം. പക്ഷെ ജോസ് വിളിച്ചു, കഥ പറഞ്ഞു, എനിക്കത് ഇഷ്ടമായി, ഞങ്ങള്‍ ഒന്നിച്ച് എഴുത്തു പൂര്‍ത്തിയാക്കി. പിന്നെ അതുമായിട്ട് ആര്‍ടിസ്റ്റുകളെ കാണാന്‍ പോകാന്‍ തുടങ്ങി, പല നിര്‍മ്മാതാക്കളുടെ അടുക്കലും ചെന്നു പക്ഷേ ഒന്നും നടന്നില്ല.ആ സമയത്താണ് ‘എന്നു നിന്റെ മൊയ്തീന്‍’  പുറത്തിറങ്ങുന്നതും, ടൊവീനോ അടുത്ത സ്റ്റാര്‍ ആകും എന്നും ആളുകള്‍ പറഞ്ഞു തുടങ്ങുന്നതും. അങ്ങനെയാണ് ചിത്രവുമായി ടൊവീനോയ്ക്കടുത്തെത്തുന്നതും ടൊവീനോ ചെയ്യാമെന്ന് സമ്മതിക്കുന്നതും.
ശരത് ആര്‍ നാഥ്  
ടൊവീനോ
ടൊവീനോ

അപ്പോഴും ചിത്രത്തിന് നിര്‍മാതാവിനെ ലഭിച്ചിരുന്നില്ല. പുതിയ സ്റ്റാര്‍ ആയതു കൊണ്ട് തന്നെ മാര്‍ക്കറ്റ് ഉണ്ടാകുമോ എന്ന സംശയം ആയിരുന്നു പലര്‍ക്കും.ഒരു ദിവസം യാദൃശ്ചികമായിട്ടാണ് ആന്റോ ചേട്ടന്‍ (ആന്റോ ജോസഫ് ) വിളിക്കുന്നതും ചെന്ന് കാണാന്‍ പറയുന്നതും. ജോസ് പോയി ആന്റോ ചേട്ടനോട് കഥ പറഞ്ഞ് അദ്ദേഹം അതിഷ്ടമായി ചെയ്യാമെന്ന് പറഞ്ഞപ്പോഴാണ് ചിത്രം യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നതെന്നും ശരത് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിനായി ഏറ്റവും നല്ല സാങ്കേതികപ്രവര്‍ത്തകരെ കൊണ്ടുവരാനും ഷൂട്ട് മുന്നോട്ട് കൊണ്ടു പോകാനും കഴിഞ്ഞത് ആ നിര്‍മാതാവിന്റെ പിന്തുണ ഒന്നു കൊണ്ട് മാത്രമാണെന്നും ശരത് സാക്ഷ്യപ്പെടുത്തുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രമവതരിപ്പിക്കുന്ന ഉര്‍വശിയുടെ കാര്യത്തിലും ഇരുവര്‍ക്കും വ്യക്തമായ ധാരണയുണ്ടായിരുന്നു. ഹമീദ് എന്ന കഥാപാത്രത്തിനായി ഒരുപാട് താരങ്ങളെ മനസ്സില്‍ കണ്ടിരുന്നുവെങ്കിലും ഉര്‍വശിയുടെ കഥാപാത്രത്തിന് അങ്ങനെയൊരു ഓപ്ഷന്‍ ഇല്ലായിരുന്നുവെന്നാണ് ശരത് പറയുന്നത്. അതുകൊണ്ട് തന്നെ ഉര്‍വശി നോ പറഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ ചിത്രം തന്നെ ഉണ്ടാവില്ലായിരുന്നുവെന്നും ശരത് കൂട്ടിച്ചേര്‍ത്തു.

ഉര്‍വശി
ഉര്‍വശി

പുതിയ കാലത്തിന്റെ മാറ്റമായ സിനിമ ചര്‍ച്ചകള്‍ നടക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പകളും അവയിലെ ചര്‍ച്ചകളുമെല്ലാം നിരീക്ഷിക്കുന്നയാളാണ് താനെന്ന് ശരത് പറഞ്ഞു. തങ്ങളെ പ്രേത്സാഹിപ്പിക്കുന്നതും മോട്ടിവേറ്റ്‌ ചെയ്യുന്നതുമായ ഒരുപാട് കാര്യങ്ങള്‍ അത്തരം ഗ്രൂപ്പുകളില്‍ നിന്നാണ് ലഭിക്കുന്നത്. സാങ്കേതിക വിദ്യയും, വിദേശ സിനിമകളെ പറ്റിയും, നമ്മള്‍ കേള്‍ക്കാത്തതും അറിയാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍ അത്തരം ഗ്രൂപ്പുകളാണ് നല്‍കുന്നത്. ഇത് തന്റെ മാത്രം കാര്യമല്ല പുതിയതായി എഴുതാനോ സംവിധാനം ചെയ്യാനോ മുന്നോട്ട് വരുന്ന എല്ലാവരുടെയും കാര്യമാണെന്നും ശരത് കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ കഥ മനസ്സില്‍ വിചാരിക്കുമ്പോള്‍ തന്നെ ആദ്യം ആലോചിക്കുന്നത് സിനിമ പാരഡൈസോ അല്ലെങ്കില്‍ മൂവീ സ്ട്രീറ്റ് എന്നിങ്ങനെയുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ആയിരിക്കും, അവിടത്തെ അംഗങ്ങളെ ആയിരിക്കും, കാരണം ഇപ്പോള്‍ അതൊരു പാര്‍ട്ടാണ്. അത് കാലത്തിന്റെ മാറ്റമാണ്, നമ്മളെ നോക്കിക്കാണാനും വിമര്‍ശിക്കാനും അവര്‍ അവിടെ ഉണ്ട് എന്ന ചിന്ത നമുക്ക് ഉണ്ടാകും. അത് നമ്മളെ കൂടുതല്‍ നന്നായിട്ട് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കും. കുറച്ചൊക്കെ ഒഴിച്ചു കൂടാനാവാത്ത ക്‌ളീഷേയും മറ്റുമൊക്കെ വരുമായിരിക്കും.പക്ഷെ അത് വരാതിരിക്കാന്‍ നമ്മള്‍ പരമാവധി ശ്രമിക്കും.   
ശരത് ആര്‍ നാഥ്  
ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും  
ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും  

എത്ര വലിയ സിനിമയായാലും ചെറിയ സിനിമ ആയാലും സമൂഹമാധ്യമങ്ങള്‍ക്ക് അത് വിജയിപ്പിച്ചിക്കാന്‍ കഴിയുമെന്നും ശരത് പറയുന്നു. അവര്‍ നല്‍കുന്ന പിന്തുണ പറഞ്ഞറിയിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ചിത്രത്തിന് ഇപ്പോള്‍ ലഭിക്കുന്ന പിന്തുണ ഇനിയും കിട്ടുമെന്നാണ് വിസ്വസിക്കുന്നതെന്നും ശരത് പ്രതീക്ഷ പ്രകടിപ്പിച്ചു.

സായി പ്രിയയാണ് ചിത്രത്തില്‍ ടൊവീനോയുടെ നായികയാകുന്നത്. ഹരീഷ് കണാരന്‍, സിദ്ദിഖ്, മാമുക്കോയ, ദിലീഷ് പോത്തന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഗോപി സുന്ദറിന്റേതാണ് സംഗീതം. ആന്റോ ജോസഫും സിആര്‍ സലീമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മെക്‌സിക്കന്‍ ഛായാഗ്രഹകനായ ജോര്‍ഡി പ്ലാനല്‍ക്ലോസയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018