FILM NEWS

‘മമ്മൂക്കായ്ക്ക് കുട്ടികളുടെ സ്വഭാവം, വാഹനം ഓടിക്കുമ്പോള്‍ ആരും ഓവര്‍ടേക്ക് ചെയ്തൂടാ, ലാലേട്ടന്റേത് പക്വതയുളള പെരുമാറ്റം’; നടന്‍മാരുടെ സ്വഭാവരീതികളേക്കുറിച്ച് ഉര്‍വശി

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളുമായി ബന്ധപ്പെട്ട് എക്കാലവും നിരവധി കഥകള്‍ പ്രചരിക്കാറുണ്ട്. അവരുടെ ഇഷ്ടാനിഷ്ടങ്ങളെയും വാശികളെ കുറിച്ചുമൊക്കെ. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ച ഉര്‍വശി അവരെക്കുറിച്ചുളള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇവിടെ.

മമ്മൂട്ടി ഗൗരവക്കാരനാണെന്ന ധാരണയെക്കുറിച്ചും നായികയെ സിനിമയില്‍ പൊക്കിയെടുക്കുന്ന സീനില്‍ മോഹന്‍ലാല്‍ പ്രകടിപ്പിക്കുന്ന മെയ്‌വഴക്കത്തെ കുറിച്ചും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി വ്യക്തമാക്കുന്നത്.

നായികയെ പൊക്കിയെടുക്കല്‍ സീനിലൊക്കെ പ്രശ്‌നം ഡ്രസാണ്. അധികവും ദാവണിയായിരിക്കും. പാവാട ഷിഫോണിന്റെ. ഒന്നും പറയാതെ തന്നെ ലാലേട്ടന്‍ ഇതെല്ലാം മനസിലാക്കി കറക്ടായി നമ്മളെ പൊക്കും. മമ്മൂക്കയുടെ കാര്യം പറയാം. 1921ന്റെ ലൊക്കേഷനാണ്. മമ്മൂക്ക എന്നെയും കൊണ്ട് ആറ് കടന്നുപോകുന്ന ഒരു സീനുണ്ട്. അന്നത്തെ കോട്ടണ്‍ പാവാട വെളളത്തില്‍ ഇറങ്ങിയതും അതു കുടപോലെ ഉയര്‍ന്നു. എന്റെ പാവാട, ഞാന്‍ മമ്മൂക്കയെയും കൂടെ താഴ്ത്താന്‍ തുടങ്ങി. ആരൊക്കെയോ വന്ന് എന്നെ പൊക്കിയെടുത്തു. മമ്മൂക്ക കിടന്ന് വെളളം കുടിക്കുന്നു! അദ്ദേഹം ഉറക്കെ ചോദിച്ചു, ‘ഒരു പെങ്കൊച്ചെന്ന് കേട്ടപ്പോ എല്ലാ അവന്മാരും കൂടീ ഓടിച്ചാടി വന്നല്ലോ... എന്നെ വേണ്ടേടാ നിനക്കൊന്നും?’’
മമ്മൂട്ടിക്ക് കുട്ടികളുടെ സ്വഭാവമാണ്...! അദ്ദേഹത്തിന് ഇഷ്ടമുളള വാച്ച് വേറൊരാള്‍ കെട്ടിക്കൊണ്ട് വന്നാല്‍മതി. പിണങ്ങി! ഒരു പുതിയ സാധനം വന്നാല്‍ ആദ്യം അത് മേടിക്കണം. വേറാരെങ്കിലും മേടിച്ചാല്‍ ചോദിക്കും, ഓ...അതപ്പോഴേക്കും വാങ്ങിയോ? അതിഷ്ടമല്ല! ഒരിക്കല്‍ എന്റെ അങ്കിള്‍ എനിക്കൊരു ടേപ്പ് റെക്കോര്‍ഡര്‍ തന്നു. ഞാനത് വെച്ചു പാട്ടുകേള്‍ക്കുന്നു. മമ്മൂക്ക റൂമില്‍ വന്നു. ‘ആഹാ കൊളളാല്ലോ, നീയിത് എനിക്ക് താ’. ഞാന്‍ വിട്ടുകൊടുത്തില്ല, ‘പിന്നേ, എന്റെ അമ്മാവന്‍ തന്ന സാധനം മമ്മൂക്കായ്ക്ക് തരാനല്ലേ, തരൂല’, മമ്മൂക്ക പിണങ്ങി. ‘ഇതിലും നല്ല സാധനങ്ങള്‍ എന്റടുത്ത് ഇരിപ്പുണ്ട്. നീയെപ്പോഴെങ്കിലും വരും’. ആള്‍ പിന്നെ മൂന്നാല് ദിവസത്തേക്ക് എന്റടുത്ത് മിണ്ടിലാ. ഞാനാണെങ്കില്‍ അത് മറന്നുംപോയി. അടുത്ത ദിവസം ഉച്ചയ്ക്ക് ഞാന്‍ ചോദിച്ചു, ‘മമ്മൂക്കാ ബിരിയാണി വരൂല്ലേ?’ ‘ബിരിയാണി എനിക്ക് വരും. മറ്റുളേളാര്‍ക്ക് വരുമോന്ന് അവരവര് അന്വേഷിക്കണം’, ആ പിണക്കത്തിന്റെ ബാക്കി. മമ്മൂക്കാ വാഹനം ഓടിക്കുമ്പോ ആരും ഓവര്‍ടേക്ക് ചെയ്തൂടാ. സ്‌കൂട്ടറിനെയൊക്കെ ഓവര്‍ടേക്ക് ചെയ്തിട്ട് ‘ഞാന്‍ ജയിച്ചല്ലോ എന്ന മട്ടിലിരിക്കും. പറപ്പിക്കും, ഓവര്‍ടേക്ക് ചെയ്ത് പറപ്പിക്കും! നമ്മള് ജീവന്‍ കൈയില്‍ പിടിച്ചിരിക്കും. ഒന്നും മറച്ചുവെക്കാതെയുളള പെരുമാറ്റം. അടുപ്പമുളളവരോട് വളരെ അടുപ്പം. അതാണ് മമ്മൂക്ക. ലാലേട്ടന് ഇങ്ങനത്തെ വഴക്കും വര്‍ത്തമാനങ്ങളുമൊന്നും ഇല്ലാ. നമ്മള്‍ അപക്വമായിട്ടാണ് പെരുമാറുന്നതെന്നറിഞ്ഞ് ലാലേട്ടന്‍ പക്വതയോടെ നില്‍ക്കും. ചിലപ്പോള്‍ പറയും, കൊച്ചേ...ചുമ്മാ ഇരി കൊച്ചേ...നമ്മളൊക്കെ കൊച്ചാണ്!

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018