FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

രണ്ട് ഹിറ്റുകളും രണ്ട് ആവറേജ് ഹിറ്റുകളും കരസ്ഥമാക്കിയ കുഞ്ചാക്കോ ബോബന്റെ പ്രകടനം പ്രത്യേകം എടുത്തുപറയേണ്ടതാണ്.

മൂന്ന് സര്‍പ്രൈസ് ഹിറ്റുകളും ഒരു നൂറ് കോടി ക്ലബ്ബ് എന്‍ട്രിയുമാണ് ഈ വര്‍ഷത്തെ മോളിവുഡ് ബോക്‌സ് ഓഫീസ് ഹൈലൈറ്റ്. ക്യൂന്‍, ആദി എന്നീ ഹിറ്റുകളോടെയാണ് മലയാളി സിനിമ 2018ലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് സുഡാനി ഫ്രം നൈജീരിയയും അരവിന്ദന്റെ അതിഥികളും അബ്രഹാമിന്റെ സന്തതികളും കൂടെയും തീവണ്ടിയും വരത്തനും ബോക്‌സ് ഓഫീസില്‍ ചലനങ്ങളുണ്ടാക്കി. കായംകുളം കൊച്ചുണ്ണി പുലിമുരുകന് ശേഷം 100 കോടി ക്ലബ്ബില്‍ പ്രവേശിച്ച ചിത്രമായി. മികച്ച തുടക്കം നേടിയ ജോസഫും ഒടിയനും ഞാന്‍ പ്രകാശനും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

നിവിന്‍ പോളിയും ഫഹദ് ഫാസിലുമാണ് ബോക്‌സ് ഓഫീസില്‍ ഏറ്റവും നേട്ടം കൊയ്ത അഭിനേതാക്കള്‍. ഒരു ബ്ലോക്ക് ബസ്റ്ററും ഒരു സൂപ്പര്‍ ഹിറ്റുമാണ് ഫഹദ് ഫാസിലിന്റെ സമ്പാദ്യമെങ്കില്‍ നിവിന്‍ പോളി ഏറ്റവും വലിയ പണം വാരിപ്പടത്തിന്റെ ഭാഗമായി. ഒടിയനിലൂടെ മോഹന്‍ലാലും അബ്രഹാമിന്റെ സന്തതികളിലൂടെ മമ്മൂട്ടിയും ബോക്‌സ് ഓഫീസ് സാന്നിധ്യം ഓര്‍മ്മിപ്പിച്ചു. രണ്ട് ഹിറ്റുകളും രണ്ട് ആവറേജ് ഹിറ്റുകളും കരസ്ഥമാക്കിയ കുഞ്ചാക്കോ ബോബന്റെ പ്രകടനം പ്രത്യേകം എടുത്തുപറയേണ്ടതാണ്.

അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍ (ഇംഗ്ലീഷ്), നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ (തെലുങ്ക്), 96 (തമിഴ്), രാച്ചസന്‍ (തമിഴ്) എന്നീ അന്യഭാഷ ചിത്രങ്ങളും മലയാളം ബോക്‌സ് ഓഫീസില്‍ എത്തി പണം വാരി.   

കായംകുളം കൊച്ചുണ്ണി

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

മലയാള സിനിമാചരിത്രത്തിലെ ഏറ്റവും ബിഗ്ബജറ്റ് ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് 2018ല്‍ പുറത്തിറക്കിയത്. 45 കോടി മുതല്‍ മുടക്കുള്ള നിവിന്‍ പോളി ചിത്രം 100 കോടിയില്‍ അധികം കളക്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ദിനമായ ഒക്ടോബര്‍ 11ന് 5.30 കോടി രൂപയാണ് എപിക് പീരിയഡ് ചിത്രമായ കൊച്ചുണ്ണി കൈക്കലാക്കിയത്.

ഐഎംഡിബി റിപ്പോര്‍ട്ട് പ്രകാരം കളക്ഷന്‍- 67.2 കോടി

ഒടിയന്‍

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പിറന്ന ഫാന്റസി ഡ്രാമ. ആദ്യദിനങ്ങളില്‍ ചിത്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായെങ്കിലും കുടുംബപ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തിക്കൊണ്ടിരുന്നത് നേട്ടമായി. പോയവര്‍ഷം വാര്‍ത്തകളില്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞുനിന്ന ചിത്രം ഏറ്റവും വേഗം 50 കോടി കളക്ട് ചെയ്ത മലയാളചിത്രം എന്ന ഖ്യാതി കൂടി നേടി. ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തിയ ഒടിയന്‍ പ്രദര്‍ശനം തുടരുകയാണ്.

ഐഎംഡിബി റിപ്പോര്‍ട്ട് പ്രകാരം കളക്ഷന്‍ ഇതുവരെ- 52.74 കോടി

അബ്രഹാമിന്റെ സന്തതികള്‍

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

മമ്മൂട്ടി തന്റെ ബോക്‌സ് ഓഫീസ് കമാന്‍ഡ് ഓര്‍മ്മിപ്പിച്ച ചിത്രം. ഹനീഫ് അദേനിയുടെ രചനയില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്ത ആക്ഷന്‍-ക്രൈം ത്രില്ലര്‍. ജൂണ്‍ 16ന് പുറത്തിറങ്ങിയ അബ്രഹാമിന്റെ സന്തതികള്‍ ആദ്യദിനം മാത്രം 2.95 കോടി നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഐഎംഡിബി റിപ്പോര്‍ട്ട് പ്രകാരം കളക്ഷന്‍- 38.5 കോടി

വരത്തന്‍

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

അമല്‍ നീരദ്-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പിറന്ന സര്‍വൈവല്‍ ത്രില്ലര്‍. സെപ്റ്റംബര്‍ 20ന് പുറത്തിറങ്ങിയ ചിത്രം ഒക്ടോബര്‍ അഞ്ചിനുള്ളില്‍ 22 കോടി ഗ്രോസ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

ഐഎംഡിബി റിപ്പോര്‍ട്ട് പ്രകാരം കളക്ഷന്‍- 33.4 കോടി

ആദി

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റചിത്രം ആദ്യദിനം തന്നെ മികച്ച കളക്ഷന്‍ നേടി. ജനുവരി 26ന് റിലീസ് ചെയ്ത ജീത്തു ജോസഫ് ചിത്രം ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക്ബസ്റ്റര്‍ കൂടിയാണ്. ആദി 50 കോടി ക്ലബ്ബില്‍ പ്രവേശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഐഎംഡിബി റിപ്പോര്‍ട്ട് പ്രകാരം കളക്ഷന്‍- 31.1 കോടി

സുഡാനി ഫ്രം നൈജീരിയ

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

പോയവര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളിലൊന്ന്. സക്കറിയ മുഹമ്മദിന്റെ കോമഡി ഡ്രാമ പതിഞ്ഞ താളത്തില്‍ തുടങ്ങിയശേഷമാണ് ബോക്‌സ് ഓഫീസില്‍ കുതിപ്പ് നടത്തിയത്. സുഡാനി ഫ്രം നൈജീരിയയിലൂടെ സൗബിന്‍ ഷാഹിറും സാമുവല്‍ റോബിന്‍സണും 20 കോടി ക്ലബ്ബില്‍ പ്രവേശിച്ചു. മാര്‍ച്ച് 23ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ബജറ്റ് രണ്ട് കോടിയോളം രൂപ മാത്രമായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 18 കോടി കളക്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഐഎംഡിബി റിപ്പോര്‍ട്ട് പ്രകാരം കളക്ഷന്‍- 25.52 കോടി

തീവണ്ടി

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

രാഷ്ട്രീയ ആക്ഷേപഹാസ്യചിത്രം എന്ന വിശേഷണത്തോടെയാണ് തീവണ്ടി എത്തിയത്. പ്രളയദുരന്തത്തിന് ശേഷം (സെപ്റ്റംബര്‍ 7) തിയേറ്ററുകളിലെത്തിയ ടൊവീനോ ചിത്രത്തെ സര്‍പ്രൈസ് ഹിറ്റുകളുടെ ലിസ്റ്റില്‍ പെടുത്താം. ഫെല്ലിനി ടി പി സംവിധാനം ചെയ്ത ചിത്രം 20 കോടി ക്ലബ്ബില്‍ അംഗത്വം നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഐഎംഡിബി റിപ്പോര്‍ട്ട് പ്രകാരം കളക്ഷന്‍- 24.4 കോടി

കൂടെ

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

പോയവര്‍ഷത്തെ പൃഥ്വിരാജ് ഹിറ്റ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ഡ്രാമയില്‍ നസ്രിയയും പാര്‍വ്വതിയും പ്രധാനവേഷങ്ങളിലെത്തി. ജൂലൈ 14ന് റിലീസ് ചെയ്ത കൂടെ 20 കോടി കളക്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഎംഡിബി റിപ്പോര്‍ട്ട് പ്രകാരം കളക്ഷന്‍- 20.3 കോടി

അരവിന്ദന്റെ അതിഥികള്‍

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

2018ലെ മറ്റൊരു സര്‍പ്രൈസ് ഹിറ്റാണ് എം മോഹനന്‍ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികള്‍. വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, നിഖില വിമല്‍, ഉര്‍വ്വശി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ഡ്രാമ 15 കോടി മറികടന്നെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏപ്രില്‍ 27ന് പുറത്തിറങ്ങിയ ചിത്രം സംസ്ഥാനത്തെ പത്ത് തിയേറ്ററുകളില്‍ 101 ദിവസം പ്രദര്‍ശനം പൂര്‍ത്തിയാക്കി.

ഐഎംഡിബി റിപ്പോര്‍ട്ട് പ്രകാരം കളക്ഷന്‍- 16.3 കോടി

ഞാന്‍ പ്രകാശന്‍

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

വീണ്ടും ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിച്ച് സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ പാട്ണര്‍ഷിപ്പ്. ക്രിസ്മസ് റിലീസായെത്തിയ ഫഹദ് ചിത്രം ഇതിനോടകം തന്നെ 12 കോടിയിലധികം കളക്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദ് ഫാസില്‍ തന്റെ ബോക്‌സ് ഓഫീസ് സാന്നിധ്യം മുമ്പത്തേക്കാള്‍ ഊട്ടിയുറപ്പിച്ച വര്‍ഷം കൂടിയാണിത്.

ഐഎംഡിബി റിപ്പോര്‍ട്ട് പ്രകാരം കളക്ഷന്‍ ഇതുവരെ - 12.68 കോടി

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018