FILM NEWS

ഹൊറര്‍ ത്രില്ലറുമായി നയന്‍താര; ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ഇരട്ടവേഷവുമായി ഐറ ടീസര്‍ 

നയന്‍താര ഐറയില്‍ 
നയന്‍താര ഐറയില്‍ 

പോയവര്‍ഷം കേന്ദ്ര കഥാപാത്രമായെത്തിയ അരം, കൊളമാവ് കോകില, ഇമൈക്ക നൊടികള്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം 2019ലും ആ വിജയങ്ങള്‍ ആവര്‍ത്തിക്കാനൊരുങ്ങുകയാണ് നയന്‍താര. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ പുതിയ ചിത്രമായ ഐറയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഹൊറര്‍ ചിത്രമായ ഐറ സംവിധാനം ചെയ്തിരിക്കുന്നത് സര്‍ജുന്‍ കെഎം ആണ്. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് താരമെത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടീസറില്‍ രണ്ട് ഗെറ്റപ്പുകളില്‍ നടി പ്രത്യക്ഷപ്പെടുന്നുണ്ട്. 'വീണ്ടും ഒരു പെണ്‍കുട്ടി പിറന്നു' എന്ന വിലാപത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്.

നയന്‍ താരയുടെ ഭവാനി എന്ന കഥാപാത്രം ഒരു ഉള്‍ഗ്രാമത്തില്‍ പ്രേതബാധയുള്ള വീട്ടില്‍ താമസിക്കുന്നതിനേത്തുടര്‍ന്നുള്ള സംഭവങ്ങളാണ് സിനിമയിലെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഫ്‌ളാഷ്ബാക്ക് രംഗങ്ങളിലെ നയന്‍താര കഥാപാത്രത്തിന്റെ പ്രേതമാണ് പിന്നീട് നിശാശലഭമായി വരുന്നതെന്ന് ഊഹിക്കാം. 'എന്റെ വിധി ആറ് അപരിചിതര്‍ ചേര്‍ന്ന് തിരുത്തിയെഴുതി'യെന്ന വോയ്‌സ് ഓവര്‍ ഒരു പ്രതികാര കഥയുടെ സാധ്യതയും പ്രേക്ഷകര്‍ക്ക് മുന്നിലിടുന്നു.

ശിവ സംവിധാനം ചെയ്യുന്ന അജിത് ചിത്രം ‘വിശ്വാസ’മാണ് നയന്‍താരയുടേതായി ഇനി പുറത്തിറങ്ങാനായിട്ടുള്ളത്. മലയാളത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിലും താരം നായികയാവുന്നുണ്ട്. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകന്‍.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018