FILM NEWS

‘വിവേക് ഒബ്‌റോയ്‌യുടെ മറ്റൊരു ഗ്യാങ്‌സറ്റര്‍ ചിത്രം’; മോഡി ബയോപ്പിക്കിനെ ട്രോളി സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ സിനിമയിലെ രാഷ്ട്രീയ പ്രചരണ ചിത്രങ്ങളുടെ പൂക്കാലം കൂടിയാണ് 2019. ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറേയുടെ ജീവിത കഥയുമായി ബന്ധപ്പെട്ടുള്ള താക്കറേ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേയും കോണ്‍ഗ്രസിനേയും പരിഹസിക്കുന്ന ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്നിവ തെരഞ്ഞെടുപ്പിന് മുമ്പ് റിലീസിന് തയ്യാറായി നില്‍ക്കുന്നു.

ഇതിനിടയിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബയോപിക് നിര്‍മ്മിക്കുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം എത്തുന്നത്. വിവേക് ഒബ്‌റോയ് ആണ് മോഡിയായി എത്തുകയെന്ന് അറിഞ്ഞതുമുതല്‍ നടനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. മോഡിയേയും ഒബ്‌റോയിയേയും പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും സോഷ്യല്‍ മീഡിയില്‍ വൈറലാണ്.

ചിത്രം പ്രഖ്യാപിച്ചപ്പോള്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ വിദേശ രാജ്യങ്ങളിലായിരിക്കുമെന്നും ഇന്ത്യയില്‍ ഷൂട്ടിങ്ങ് ഉണ്ടാകില്ലെന്നുമൊക്കെ ആയിരുന്നു ട്രോളുകള്‍. ഒബ്‌റോയ് തന്നെയാണ് മോഡിയാകുന്നതെന്ന് ഉറപ്പിച്ചതോടെ ട്രോളുകള്‍ വിവേകിന്റെ കഥാപാത്രങ്ങള്‍ ചൂണ്ടിയായി.

വിവേക് ഒബ്‌റോയ് അഭിനയിക്കുന്ന മറ്റൊരു ഗാങ്‌സ്റ്റര്‍ ചിത്രം, ഒരു മോശം വ്യക്തിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ വിവേകിനെ കഴിഞ്ഞിട്ടേ മറ്റൊരാള്‍ ഉള്ളൂ എന്നും ചിലര്‍ ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ മോഡിയെ പരിഹസിച്ച് രംഗത്തെത്തി. വിവേകിന്റെ വില്ലന്‍ വേഷത്തിനും കോമഡി വേഷത്തിനും ഒപ്പം മോഡിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് രാഹുലിന്റെ ട്രോള്‍. ഇരുവരും തമ്മില്‍ ഒട്ടേറെ സാമ്യതകളുണ്ടെന്ന് ക്യാപ്ഷനും നല്‍കി.

മോഡിയുടെ ജീവിതത്തിലെ ചില ചിത്രങ്ങള്‍ പങ്കു വച്ച് ആ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്. മേരികോം, സരബ്ജിത്ത് സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുക. പിഎം നരേന്ദ്ര മോഡി എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തിലടക്കം 23 ഭാഷകളിലാണ് ചിത്രമൊരുക്കുന്നത്.

'എന്റെ രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി' എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. ഭരണകാലം അവസാനിക്കാറായ സമയത്ത് മോഡി ഭരണത്തെ വെള്ള പൂശാനുള്ള ബിജെപി ശ്രമമാണ് പുതിയ സിനിമയെന്നാണ് വിലയിരുത്തല്‍.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018