FILM NEWS

രണ്ട് കുഞ്ഞാലി മരയ്ക്കാര്‍, അയ്യപ്പന്‍, കര്‍ണന്‍; 2019ല്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചരിത്ര-പുരാണ സിനിമകള്‍  

ബോളിവുഡ് ബയോപിക്കുകളുടേയും രാഷ്ട്രീയ പ്രചരണചിത്രങ്ങളുടേയും പിറകേ പോകുമ്പോള്‍ ചരിത്ര-പുരാണ ട്രെന്‍ഡാണ് ഈ വര്‍ഷം മലയാള സിനിമ ഏറ്റെടുത്തിരിക്കുന്നത്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ബിഗ്ബജറ്റ് ചിത്രങ്ങളാണ് 2019ല്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ വിജയത്തോടെ ബിഗ് ബജറ്റ് ചിത്രങ്ങളൊരുക്കിയാല്‍ മുതല്‍മുടക്ക് തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് മലയാള സിനിമ വീണ്ടും തെളിയിച്ചു. 45 കോടി മുതല്‍ മുടക്കുള്ള നിവിന്‍ പോളി ചിത്രം 100 കോടിയില്‍ അധികം കളക്ട് ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ മലയാള ചിത്രമെന്ന പേര് കൊച്ചുണ്ണിയ്ക്ക് ഈ വര്‍ഷം നഷ്ടമായേക്കും. ആര്‍എസ് വിമല്‍ ചിത്രം കര്‍ണന്റെ പ്രഖ്യാപിത ബജറ്റ് മുന്നൂറ് കോടിയാണ്. മലയാള സിനിമ കാത്തിരിക്കുന്ന ചരിത്ര-പുരാണ സിനിമകള്‍ ഇവയാണ്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

രണ്ട് കുഞ്ഞാലി മരയ്ക്കാര്‍, അയ്യപ്പന്‍, കര്‍ണന്‍; 2019ല്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചരിത്ര-പുരാണ സിനിമകള്‍  

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. 100കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് പ്രിയദര്‍ശനും ഐവി ശശിയുടെ മകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. 16-ാം നൂറ്റാണ്ടില്‍ കോഴിക്കോട് സാമൂതിരിയുടെ നാവികത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാറും സംഘവും പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ നടത്തിയ ചെറുത്തുനില്‍പ്പാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോഹന്‍ലാല്‍ മരയ്ക്കാറിന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രഭു, മധു, പ്രണവ് മോഹന്‍ലാല്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

കുഞ്ഞാലി മരക്കാര്‍ IV

രണ്ട് കുഞ്ഞാലി മരയ്ക്കാര്‍, അയ്യപ്പന്‍, കര്‍ണന്‍; 2019ല്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചരിത്ര-പുരാണ സിനിമകള്‍  

മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ യാഥാര്‍ത്ഥ്യമായാല്‍ സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള വേറിട്ടൊരു മത്സരത്തിനാണ് സിനിമാലോകം സാക്ഷ്യം വഹിക്കുക. ഒരേ ചരിത്രപുരുഷ കഥാപാത്രമായി ബിഗ്എംസ് രണ്ടുപേരും എത്തുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ്.

ടീം കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍  
ടീം കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍  

ചിത്രം ആരംഭിക്കുന്നില്ല എന്നുറപ്പാക്കിയതിന് ശേഷമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ആരംഭിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. സന്തോഷ് ശിവന്റെ മരയ്ക്കാര്‍ നടന്നേക്കിലെന്ന് പ്രിയദര്‍ശനും പറയുകയുണ്ടായി. എന്നാല്‍ 2018 പകുതിയോടെ സന്തോഷ് ശിവന്‍ ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാമാങ്കം

രണ്ട് കുഞ്ഞാലി മരയ്ക്കാര്‍, അയ്യപ്പന്‍, കര്‍ണന്‍; 2019ല്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചരിത്ര-പുരാണ സിനിമകള്‍  

കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളേത്തുടര്‍ന്ന് ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് മാമാങ്കം. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നിന്ന് യുവനടന്‍ ധ്രുവനെ ഒഴിവാക്കി ഉണ്ണി മുകുന്ദനെ ഉള്‍പ്പെടുത്തിയതും സംവിധാന സഹായിയായി എം പത്മകുമാര്‍ എത്തിയതുമാണ് ഏറ്റവും ഒടുവിലെത്തിയ റിപ്പോര്‍ട്ടുകള്‍.

പതിനേഴാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജി എസ് പിള്ളയാണ്. ജന്മ നാടിന്റെ മാനത്തിന് വേണ്ടി പോരാട്ടത്തിനിറങ്ങിയ ചാവേറുകളുടെ കഥയാണ് ചിത്രം പറയുന്നത്. 17-ാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്ത് നടത്തിവന്നിരുന്ന മാമാങ്കത്തിന്റെ ചരിത്രപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. സാമൂതിരിയ്ക്ക് നേരെ ചാവേറുകള്‍ എന്ന് വിളിപ്പേരുള്ള യോദ്ധാക്കള്‍ നടത്തിവന്നിരുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന തീം. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍ എന്നിവരോടൊപ്പം നീരജ് മാധവ്, സുനില്‍ സുഖദ, മേഘനാഥന്‍, സോഹന്‍ സീനുലാല്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. പ്രചി ദേശായി, പ്രചി തേലാന്‍, മാളവിക മേനോന്‍, അഭിരാമി വി അയ്യര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

മഹാവീര്‍ കര്‍ണ

രണ്ട് കുഞ്ഞാലി മരയ്ക്കാര്‍, അയ്യപ്പന്‍, കര്‍ണന്‍; 2019ല്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചരിത്ര-പുരാണ സിനിമകള്‍  

എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീര്‍ കര്‍ണ. മഹാഭാരതം അടിസ്ഥാനപ്പെടുത്തിയൊരുക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് തമിഴ നടന്‍ ചിയാന്‍ വിക്രമാണ്.ചിത്രത്തിന്റെ പൂജ കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്നിരുന്നു. മുന്നൂറ് കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രമൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അയ്യപ്പന്‍

രണ്ട് കുഞ്ഞാലി മരയ്ക്കാര്‍, അയ്യപ്പന്‍, കര്‍ണന്‍; 2019ല്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചരിത്ര-പുരാണ സിനിമകള്‍  

പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് അയ്യപ്പന്‍. ആഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രം ശബരിമല അയ്യപ്പന്റെ കഥയാണ് പറയുന്നത്. രാജകുമാരനും പോരാളിയും വിപ്ലവകാരിയുമെല്ലാമായ അയ്യപ്പന്റെ മനുഷ്യജീവിതമായിരിക്കും ചിത്രം പറയുകയെന്ന് നിര്‍മാതാവായ ഷാജി നടേശന്‍ വ്യക്തമാക്കിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് അയ്യപ്പന്‍ ഒരുക്കുന്നത്. ചിത്രം അടുത്ത മകരവിളക്കിനോടനുബന്ധിച്ച് പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

തുറമുഖം

രണ്ട് കുഞ്ഞാലി മരയ്ക്കാര്‍, അയ്യപ്പന്‍, കര്‍ണന്‍; 2019ല്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചരിത്ര-പുരാണ സിനിമകള്‍  

കമ്മട്ടിപ്പാടം ചെയ്ത് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജീവ് രവി പുതിയ സിനിമയായ തുറമുഖവുമായെത്തുന്നത്. 1950കളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന 'ചാപ്പ' സമ്പ്രദായത്തിനെതിരെ തൊഴിലാളികള്‍ നടത്തിയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാകും തുറമുഖം ഒരുക്കുക. നിവിന്‍ പോളി ആദ്യമായി രാജീവ് രവിയോടൊപ്പം ചേരുന്നു എന്ന പ്രത്യേകതയമുണ്ട്. ചിത്രത്തിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

മലബാര്‍ കലാപത്തെ ആസ്പദമാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രം

അന്‍വര്‍ റഷീദ്
അന്‍വര്‍ റഷീദ്

1921ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ മലബാറില്‍ നടന്ന ഉജ്ജ്വല ചെറുത്തുനില്‍പ് അന്‍വര്‍ റഷീദ് ചലച്ചിത്രമായി ആവിഷ്‌കരിക്കുന്നു എന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ബിഗ് ബജറ്റ് ചരിത്രസിനിമയില്‍ ചിയാന്‍ വിക്രം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുമെന്നും റിപ്പോട്ടുകളുണ്ട്. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്. ട്രാന്‍സ് പൂര്‍ത്തിയാക്കിയ ശേഷം അന്‍വര്‍ റഷീദ് ഈ പ്രൊജക്ടിലേക്ക് കടക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018