FILM NEWS

‘നല്ല മനുഷ്യരായും കുടുംബം നോക്കിയും ആരാധന പ്രകടിപ്പിച്ചാല്‍ മതി, പ്ലീസ്’; ആത്മഹത്യ ചെയ്ത ആരാധകന്റെ മാതാപിതാക്കളോട് ക്ഷമ യാചിക്കാനേ കഴിയൂ എന്ന് യാഷ്

യാഷ്
യാഷ്
‘ആശുപത്രിയില്‍ കാണാന്‍ ചെന്നപ്പോള്‍ രവി എന്നോട് ഹാപ്പി ബര്‍ത്‌ഡേ പറഞ്ഞു. ഇത് വല്ലാതെ വിഷമിപ്പിക്കുന്ന സംഗതിയാണ്.’

താരഭക്തിയുടെ അപകടം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നതാണ് കന്നഡ നടന്‍ യാഷിന്റെ വീടിന് മുന്നില്‍ ആരാധകന്‍ ആത്മഹത്യ ചെയ്ത സംഭവം. ലഗ്ഗെരെ സ്വദേശിയായ രവി രഘുറാം എന്ന യുവാവ് യാഷിനെ നേരില്‍ കണ്ട് ജന്മദിനാശംസകള്‍ നേരാനും സെല്‍ഫിയെടുക്കാനും എത്തിയതായിരുന്നു. യാഷ് സ്ഥലത്തില്ലെന്ന് സെക്യൂരിറ്റികള്‍ അറിയിച്ചതോടെ രവി ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി. 70 ശതമാനം പൊള്ളലേറ്റ യുവാവ് ഇന്നലെ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി.

ആരാധകന്റെ ആത്മാഹൂതിയെ ശക്തമായി അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍. മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ യാഷ് തയ്യാറായി. ആരാധകരെ താക്കീത് ചെയ്യുകയും അതിരുവിട്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാനാകില്ലെന്നും നടന്‍ വ്യക്തമാക്കി.

രവി കഴിഞ്ഞ വര്‍ഷം എന്റെ ജന്മദിനത്തില്‍ എന്നോടൊപ്പം സെല്‍ഫിയെടുത്തയാളാണ്. ഖേദത്തോടെ പറയട്ടെ, ഇത് ഫാന്‍ഡമല്ല, അദ്ദേഹം ഒരു ആരാധകനാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. പരിധിവിട്ട ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിക്കുന്നു.  
യാഷ്  

മുമ്പ് പല ആരാധകരും ഇത്തരത്തിലുള്ള ഗുരുതരമായ പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ട്. പക്ഷെ, ഇത് എന്റെ ആരാധകന്‍/ആരാധികയെന്ന് സ്വയം വിശേഷിപ്പിച്ച് ഒരാള്‍ സ്വയം കൊല്ലുന്ന അവസാനത്തെ സംഭവമായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് ഫാന്‍ഡമാണെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് രക്തത്തിലുള്ള അക്ഷരങ്ങള്‍ കൊണ്ട് കത്ത് എഴുതിയവരോടും കൈത്തണ്ട മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയവരോടും എപ്പോഴും പറഞ്ഞിട്ടുള്ളത് ഉത്തരവാദിത്തമുള്ള വ്യക്തിയാകാനാണ്. സ്വന്തം കുടുംബത്തെ നോക്കിയും നല്ല മനുഷ്യനായും തന്നോടുള്ള ആരാധന പ്രകടിപ്പിച്ചാല്‍ മതിയെന്ന് അഭിമുഖങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മുമ്പ് പറഞ്ഞിട്ടുണ്ട്.

എന്നോട് ക്ഷമിക്കണം, എന്റെ ഹൃദയം കല്ലാണെന്ന് നിങ്ങള്‍ക്ക് പറയാം, പക്ഷെ അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ എനിക്ക് അതിയായ വേദനയുണ്ട്. ഇത്തരം രീതികള്‍ പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആശുപത്രിയില്‍ കാണാന്‍ ചെന്നപ്പോള്‍ രവി എന്നോട് ഹാപ്പി ബര്‍ത്‌ഡേ പറഞ്ഞു. ഇത് വല്ലാതെ വിഷമിപ്പിക്കുന്ന സംഗതിയാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കളോട് ക്ഷമ യാചിക്കാന്‍ മാത്രമേ എനിക്ക് കഴിയൂ. എന്റെ ജന്മദിനം ആഘോഷിക്കാഞ്ഞതില്‍ എനിക്ക് കുറ്റബോധം തോന്നുന്നു. ആഘോഷിച്ചിരുന്നെങ്കില്‍ രവിയെ കാണുകയും ഇത് സംഭവിക്കാതിരിക്കുകയും ചെയ്‌തേനേയെന്നും യാഷ് കൂട്ടിച്ചേര്‍ത്തു. കന്നഡ നടന്‍ അംബരീഷിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഇത്തവണ ജന്മദിനം ആഘോഷിക്കുന്നില്ലെന്ന് യാഷ് പ്രഖ്യാപിച്ചിരുന്നു.

പിതാവിന്റെ കാലിന് ചലനശേഷി നഷ്ടപ്പെട്ടതില്‍ പിന്നെ രവിയെ ആശ്രയിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്. മകന് യാഷിനോട് ഭ്രാന്തമായ ആരാധനയാണ് ഉണ്ടായിരുന്നതെന്ന് രവിയുടെ അച്ഛന്‍ രാമണ്ണ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഒരുമിച്ചാണ് യാഷിനെ കാണാന്‍ പോയത്. ഇത്തവണ ഞാന്‍ കൂടെ ചെല്ലണമെന്ന് പറഞ്ഞപ്പോള്‍ എതിര്‍ത്തു. ഞാന്‍ ഉറങ്ങിക്കിടന്ന സമയത്താണ് അവന്‍ പോയത്. നടനെ ദൈവത്തേ പോലെ ആരാധിക്കരുതെന്ന് പലതവണ പറഞ്ഞിരുന്നതാണ്. പക്ഷെ അപ്പോഴെല്ലാം അവന് ദേഷ്യം വരും. ഇങ്ങനൊരു കാര്യം ചെയ്യുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും രാമണ്ണ കൂട്ടിച്ചേര്‍ത്തു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018