FILM NEWS

ഭയപ്പെടുത്തുന്ന ഒമ്പത് രാത്രികളുമായി പൃഥ്വിരാജിന്റെ ‘നയന്‍’; സയന്‍സ് ഫിക്ഷന്‍ ചിത്രം ട്രെയിലര്‍ എത്തി 

ഭാഷയ്ക്കും സംസ്‌കാരത്തിനുമപ്പുറം സംവദിക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ നിര്‍മിക്കുക. മലയാള സിനിമ അതിര്‍ത്തികള്‍ ഭേദിച്ച് വളരുന്നതിനെ പറ്റി നടന്‍ പൃഥ്വിരാജിന്റെ കാഴ്ചപ്പാടാണിത്. തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസിങ്ങിനെ കുറിച്ച് സംസാരിക്കാന്‍ നേരമായിരുന്നു താരം തന്റെ നിലപാട് അറിയിച്ചത്.

ഈ കാഴ്ചപ്പാട് തന്നെയാണ് താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടുന്നത്. '100 ഡേയ്സ് ഓഫ് ലവിനു' ശേഷം ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ '9' അത്തരത്തില്‍ കാത്തിരിക്കുന്ന ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് റിലീസ് ചെയ്തു.

പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. ചിത്രത്തിനെക്കുറിച്ച് മുന്‍പ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ശരിവച്ചുകൊണ്ടാണ് ട്രെയിലര്‍ പ്രേക്ഷകരിലേക്കെത്തിയത്. ഫെബ്രുവരി 7ന് ചിത്രം റിലീസ് ചെയ്യും.

സയന്‍സ് ഫിക്ഷന്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ തന്നെ അണിയറ പ്രവ്രര്‍ത്തകര്‍ അറിയിച്ചിരുന്നു. മലയാള സിനിമ അത്ര കണ്ടു പരിചയിക്കാത്ത തരത്തിലുള്ള ഒന്നായിരിക്കും ചിത്രമെന്നും ട്രെയിലര്‍ ഉറപ്പു നല്‍കുന്നു.

Presenting the trailer of 9 - Movie. Albert and Adam. Father and Son. When forces within and beyond this world...

Posted by Prithviraj Sukumaran on Tuesday, January 8, 2019

മകന്റെ ജീവിതത്തിലെ ഭയപ്പെടുത്തുന്ന ഒന്‍പത് ദിനങ്ങളെക്കുറിച്ചും അവന് സംരക്ഷണം നല്‍കുന്ന അച്ഛനെക്കുറിച്ചുമാണ് ചിത്രം പറയുന്നതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. നേരത്തെ പുറത്തു വിട്ട പൃഥ്വിയുടെ ക്യാരക്ടര്‍ പോസ്റ്ററില്‍ പറഞ്ഞിരുന്ന പോലെ കാവല്‍ മാലാഖയും സംരക്ഷകനുമായ അച്ഛനായി പൃഥ്വിരാജും മകനായി മാസ്റ്റര്‍ അലോകുമാണ് വേഷമിടുന്നത്.

പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും നിര്‍വഹിക്കുന്നത്. ഓഗസ്റ്റ് സിനിമാസില്‍ നിന്ന് പിന്മാറിയതിനുശേഷം സോണി പിക്‌ചേഴ്‌സുമായി സഹകരിച്ചാണ് നിര്‍മ്മാണം. പ്രകാശ് രാജ്, വാമിക ഖബ്ബി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഡല്‍ഹി, ഹിമാചല്‍ പ്രദേശ് തുടങ്ങിയ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആമേന്‍ എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത അഭിനന്ദ് രാമാനുജമാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഷാന്‍ റഹമാന്‍. സംവിധായകന്‍ കമലിന്റെ മകനാണ് ജെനുസ് മുഹമ്മദ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018