FILM NEWS

‘പട്ടി ഹറാമാണ്, അരുതായിരുന്നു’; വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത ദുല്‍ഖറിന് കലക്കവെള്ളത്തില്‍ കുളിക്കാന്‍ ഉപദേശം  

ദുല്‍ഖര്‍ വളര്‍ത്തുനായ ഹണിയോടൊപ്പം 
ദുല്‍ഖര്‍ വളര്‍ത്തുനായ ഹണിയോടൊപ്പം 

വളര്‍ത്തുനായയോടൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നടന്‍ ദുല്‍ഖര്‍ സല്‍മാന് മതയാഥാസ്ഥിതികരുടെ രൂക്ഷ വിമര്‍ശനം. ബോക്‌സര്‍ ഇനത്തില്‍ പെട്ട നായയെ തഴുകി ദുല്‍ഖര്‍ സോഫയില്‍ ഇരിക്കുന്ന ചിത്രമാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് തനിക്ക് നായ്ക്കളെ വലിയ പേടിയായിരുന്നെന്നും 'ഹണി' എന്നെ മാറ്റിക്കളഞ്ഞെന്നുമുള്ള കുറിപ്പോടെയാണ് മുപ്പത് ലക്ഷം ഫോളോവര്‍മാരുള്ള ദുല്‍ഖര്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

അറിയാവുന്നവര്‍ക്ക് മനസിലാകും ഇത് എത്ര വലിയ സംഗതിയാണെന്ന്. കുട്ടിയായിരുന്ന കാലത്ത് നായകളെ കാണുമ്പോള്‍ തന്നെ ഞാന്‍ വിറച്ചുപോകുമായിരുന്നു. പക്ഷെ, ഹണി, ഇവളാണ് എന്നെ മാറ്റിയത്. എത്ര ഹാപ്പിയായ ഫ്രണ്ട്‌ലിയായ മനോഹരിയായ കൂട്ടുകാരി.  
ദുല്‍ഖര്‍ സല്‍മാന്‍  

ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ ഇസ്ലാം അനുസരിച്ച് പട്ടി ഹറാമാണെന്ന് അറിയില്ലേ, മണ്ണ് കലക്കിയ വെള്ളത്തില്‍ കുളിക്കണം, നിങ്ങള്‍ ഏഴുവട്ടം കഴുകണം, ഹറാമാണെന്ന കാര്യം ഓര്‍ക്കുന്നതാണ് നല്ലത്, സെലിബ്രിറ്റിയായാലും ആരായാലും മുസ്ലീമാണെന്ന കാര്യം മറക്കരുത് എന്നതുള്‍പ്പെടെ നിരവധി കമന്റുകളാണ് നടന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദുല്‍ഖറിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളേക്കുറിച്ച് നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹണിയോടൊപ്പമുള്ള ചിത്രത്തിന് ശേഷം രണ്ട് ഫോട്ടോകള്‍ കൂടി ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയുടെ തട്ടമിടാത്ത ചിത്രം പോസ്റ്റ് ചെയ്തതിനേത്തുടര്‍ന്ന് നടന്‍ ആസിഫ് അലിയും സമാന രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

കമന്റുകളില്‍ ചിലത്

മോശമായിപ്പോയി, ഒരു മുസ്ലീം ഒരിക്കലും ഡോഗിനെ തൊടരുത്.

ഇസ്ലാമില്‍ സാധാരണക്കാരനെന്നോ സെലിബ്രിറ്റിയെന്നോ വ്യത്യാസമില്ല. എല്ലാവരും തുല്ല്യരാണ്.

ഏഴ് പ്രാവശ്യം പോയി കുളിച്ചുകള.

ദുല്‍ഖര്‍ ജീവിക്കുന്ന ജീവിതം ഹറാമാണ്. അതു നമുക്ക് അദ്ദേഹത്തോട് പറയാന്‍ കഴിയില്ല, കാരണം ദുല്‍ഖറിന് ഇസ്ലാം അറിയില്ല.

ഡിക്യു ബ്രോ. ഞങ്ങള്‍ താങ്കളെ ബഹുമാനിക്കുന്നു. പക്ഷെ മറ്റ് മുസ്ലീം നടന്‍മാരെ അനുകരിക്കരുത്. ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധകനാണ്. പക്ഷെ ഈ ചിത്രം പ്രതീക്ഷിച്ചില്ല.

നിങ്ങള്‍ ഒരു മുസ്ലീമാണ്. ഈ ചിത്രത്തിന് ഡിസ് ലൈക്കുകള്‍. നിങ്ങളുടെ കുടുംബവും ഇതുപോലെ പട്ടികളെ തൊടുന്നുണ്ടോ? ഇത് വിചിത്രമാണ്. നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. നിങ്ങള്‍ ഒരു നടനാണ് സമ്മതിച്ചു. പക്ഷെ നിങ്ങള്‍ ജ്ന്മനാ ഒരു മുസ്ലീമാണ്. ഹറാം എപ്പോഴും ഹറാം ആണ്. ഹറാം ഒരിക്കലും ഹലാല്‍ ആവില്ല. ഇത് മനസില്‍ സൂക്ഷിച്ചാല്‍ നല്ലത് ബാബ.

ആരായാലും ഇസ്ലാം നിയമങ്ങള്‍ ഒരേ പോലെ (നടനായാലും).

പട്ടിയെ തൊടരുത് എന്ന് പറയുന്നതിന്റെ കാരണം എന്താണെന്ന് വെച്ചാല്‍ അതിന്റെ മൂക്കില്‍ അനേകം അണുക്കളും രോഗകാരികളായ ബാക്ടീരിയകളുമുണ്ട്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മണ്ണിന് പ്രകൃത്യാപരമായി ഈ അണുക്കളെ കൊല്ലാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് പട്ടിയെ തൊടുന്നതിനെ ഇസ്ലാം വിലക്കിയിരിക്കുന്നതും ആരെങ്കിലും തൊട്ടാല്‍ കുളിക്കുകയോ ഒരു തവണ മണ്ണ് ഉള്‍പ്പെടെ ഏഴ് വട്ടം കഴുകുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നതും.

നായിനെ തൊട്ടാല്‍ ഏഴ് വട്ടം കഴുകണം എന്നാണ്.

എ ഡോഗ് അല്‍ ഹറാം

ഇക്കാ. എനിക്ക് കണ്‍ഫ്യൂഷന്‍ ഉണ്ട്. അത് ശരിക്കും വളര്‍ത്തുനായാണോ അതോ പാവയാണോ? ദയവായി മറുപടി തരൂ.

നീ ഒരു മുസ്ലീം അല്ലേടാ. നായിന്റെ അത്ര ബുദ്ധി ഇല്ലേ മോനേ. കഷ്ടം തന്നെ. അതിന് കുറേ പേര്‍ സപ്പോര്‍ട്ട്.

പോയി കുളിക്കടാ..

എന്താണിത്, നിങ്ങളൊരു മുസ്ലീം അല്ലേ?

നിങ്ങള്‍ ഏഴ് വട്ടം കഴുകണം

ഇസ്ലാം മതത്തില്‍ രണ്ടിലധികം മദ്ഹബുകള്‍ (ധാര) ഉണ്ട് അതില്‍ ചില മദ്ഹബുകളില്‍ അവര്‍ക്ക് നായയെ തൊട്ടാല്‍ 7 പ്രാവശ്യം ഒന്നും മണ്ണില്‍ കഴുകേണ്ടത് ഇല്ല.

എല്ലാവര്‍ക്കും ഇത് എന്തുപറ്റി. പട്ടിയെ തൊട്ടാല്‍ ഏ ഴുവട്ടം കുളിച്ചാല്‍ പോരേ?. എനിക്കും പട്ടികളെ ഇഷ്ടമാണ് പക്ഷെ സമൂഹവും മതവും അതിന് അനുവദിക്കുന്നില്ല.

അങ്ങനല്ലല്ലോ 7 കഴുകലില്‍ അവസാനത്തേതു മണ്ണ് കലക്കിയ വെള്ളത്തില്‍ അങ്ങനല്ലേ?

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018