FILM NEWS

‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ സത്യാവസ്ഥ തന്നെ, പക്ഷേ അത് പുരുഷനും പറയാനാകണമെന്ന് ടൊവിനോ, കിസ് ഓഫ് ലൗ പോലെയുളള പ്രതിഷേധങ്ങളെ അംഗീകരിക്കുന്നില്ല 

താന്‍ ചെയ്യുന്ന എല്ലാ സിനിമകളുടെയും നിലപാടുകളും രാഷ്ട്രീയ നിലപാടുകളും തന്റേതാകണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് നടന്‍ ടൊവിനോ തോമസ്. മായാനദി എന്ന ചിത്രത്തിലെ ‘സെ്ക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന പരമാര്‍ശത്തെക്കുറിച്ച് ചോദിക്കവെ മനോരമ ന്യൂസിലെ ‘നേരെ ചൊവ്വേ’ എന്ന പരിപാടിയിലായിരുന്നു ടൊവിനോ തന്റെ നിലപാട് അറിയിച്ചത്.

അത് ചിത്രത്തിലെ കഥാപാത്രത്തിന്റെ ചിന്താഗതിയാണ്. ചിത്രത്തില്‍ അത് കേള്‍ക്കുമ്പോള്‍ മാത്തന് അത് ഞെട്ടലുണ്ടാക്കുന്നുണ്ട്. തന്റെ ജീവിതത്തിലായിരുന്നെങ്കില്‍ ചിലപ്പോള്‍ തനിക്കത് അംഗീകരിക്കാന്‍ കഴിഞ്ഞേനെ. സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്നത് ഒരു സത്യാവസ്ഥയാണ്. എന്നാല്‍ അത് പുരുഷന്മാര്‍ക്കും പറയാനാകണം. അത് ആരു പറഞ്ഞാലും അംഗീകരിക്കാന്‍ പറ്റുന്നതായിട്ട് മാറണം. എന്നാല്‍ പുരുഷന്‍ അങ്ങനെ പറഞ്ഞാല്‍ കലാപമാകില്ലേ എന്നും ടൊവിനോ ചോദിച്ചു.

താന്‍ ആരുടെയും പക്ഷം പിടിക്കുകയല്ല. സ്ത്രീക്കും പുരുഷനും അത് ഒരുപോലെ പറയാനാകണം. അതില്‍ പക്ഷപാതമില്ലെന്നും ടൊവിനോ പറഞ്ഞു.

കിസ്സ് ഓഫ് ലവ് പോലെയുള്ള പ്രതിഷേധങ്ങളെ അംഗീകരിക്കുന്നില്ല. പൊതു സ്ഥലത്ത് ചുംബിക്കുന്നതില്‍ തെറ്റില്ല. അത് ചുംബിക്കുന്നവരുടെ കാര്യമാണ്. അവരുടെ ഇഷ്ടത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. ഇഷ്ടമുള്ളവര്‍ ചുംബിക്കുന്നതില്‍ തെറ്റു തോന്നിയിട്ടില്ല. പക്ഷേ അത് പ്രതിഷേധത്തിന്റെ ഭാഗമായിട്ട് ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ ചുംബനങ്ങളും വയലന്‍സുമെല്ലാം ഉണ്ടാവാമെന്ന് സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പേ വീട്ടുകാരോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ സിനിമ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് ചെയ്യണമെന്നു തന്നെയാണ് ഭാര്യയുടെ അഭിപ്രായമെന്നും ഇക്കാര്യത്തില്‍ വീട്ടില്‍ ഒരിക്കലും പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും ടൊവിനോ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018