FILM NEWS

‘ബാല സാറിനെയും ധ്രുവിനേയും വെറുതെ സംശയിച്ചു’; ടീസറിന്റെ ക്ഷീണം തീര്‍ത്ത് വര്‍മ ട്രെയിലര്‍, മികച്ച പ്രതികരണം

ടീസറുകള്‍ക്ക് കേട്ട പഴികള്‍ക്കെല്ലാം മറുപടി നല്‍കിക്കൊണ്ട് ധ്രുവ് വിക്രം നായകനായ വര്‍മയുടെ ട്രെയിലര്‍ എത്തി. സംവിധായകന്‍ ബാലയേയും ചിയാന്‍ വിക്രത്തിന്റെ മകന്‍ ധ്രുവിനേയും വെറുതേ സംശയിച്ചെന്നാണ് ട്രെയിലര്‍ പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തിന്റെ പ്രതികരണം.

അര്‍ജുന്‍ റെഡ്ഡിയിലേതുപോലെ പ്രണയനഷ്ടത്തേത്തുടര്‍ന്നുള്ള ആത്മസംഘര്‍ഷങ്ങള്‍ തന്നെയാണ് വര്‍മയിലും ആവിഷ്‌കരിക്കുന്നതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. സെപ്റ്റംബറില്‍ വര്‍മയുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ രൂക്ഷ വിമര്‍ശനമാണ് ധ്രുവിനും സംവിധായകന്‍ ബാലയ്ക്കും നേരിടേണ്ടി വന്നത്.

ആദ്യ ചിത്രത്തില്‍ തന്നെ ധ്രുവിന് എടുത്താല്‍ പൊങ്ങാത്ത കഥാപാത്രമാണ് നല്‍കിയതെന്നും ദേവരക്കൊണ്ടെയുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ലെന്നുമായിരുന്നു വിമര്‍ശനങ്ങള്‍. 21,000 ലൈക്കുകളും അതിന്റെ പകുതിയിലധികം ഡിസ്‌ലൈക്കുകളും വര്‍മാ ടീസറിന് ലഭിച്ചിരുന്നു. ട്രെയിലര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകം തന്നെ വര്‍മയുടെ ലൈക്ക് 27,000 കടന്നുകഴിഞ്ഞു. ധ്രുവ് ഉഗ്രനായിട്ടുണ്ട്, ടീസര്‍ കണ്ട് വിലയിരുത്തരുത്, ആദ്യം പറഞ്ഞത് പിന്‍വലിക്കുന്നു, ബാല വീണ്ടും അത്ഭുതപ്പെടുത്തുന്നു എന്നിങ്ങനെയാണ് യുട്യൂബില്‍ വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍.

വിജയ് ദേവരക്കൊണ്ടെയെ നായകനാക്കി സന്ദീപ് വാങ്ങ സംവിധാനം ചെയ്ത അര്‍ജുന്‍ റെഡ്ഡി സൂപ്പര്‍ ഹിറ്റായിരുന്നു. ഒറ്റ ചിത്രം കൊണ്ട് ഒട്ടേറെ ആരാധകരെയാണ് ദേവരക്കൊണ്ടെ തെന്നിന്ത്യയില്‍ നിന്ന് നേടിയത്. 2017ല്‍ ചിത്രം ചെയ്യുമ്പോള്‍ 28 വയസായിരുന്നു ദേവരക്കൊണ്ടെയുടെ പ്രായം. തമിഴില്‍ അതേ കഥാപാത്രം ചെയ്യുന്ന ധ്രുവ് 23കാരനാണ്.  

ധ്രുവിനേക്കൂടാതെ മേഘ ചൗധരി, ഈശ്വരി റാവു, റെയ്‌സ വില്‍സണ്‍, ആകാശ് പ്രേം കുമാര്‍ എന്നിവരും വര്‍മയില്‍ പ്രധാനവേഷത്തിലെത്തുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് മെഹ്തയാണ് ബാലചിത്രം നിര്‍മ്മിക്കുന്നത്. എം സുകുമാറിന്റേതാണ് ഛായാഗ്രഹണം. രഥന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. വര്‍മ ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018