FILM NEWS

‘ഒരു ഡയലോഗിനായി 15 വര്‍ഷം കാത്തു, ഇനിയും കാക്കാം’; തിയേറ്റര്‍ കിട്ടാതിരുന്ന കൂദാശയ്ക്ക് വൈകിലഭിച്ച പ്രശംസകളേക്കുറിച്ച് ബാബുരാജ്  

ബാബുരാജ് കൂദാശയില്‍ 
ബാബുരാജ് കൂദാശയില്‍ 

നവാഗത സംവിധായകനായ ഡിനു തോമസ് ഈലന്‍ സംവിധാനം ചെയ്ത കൂദാശ കഴിഞ്ഞ ഒക്ടോബറിലാണ് റിലീസ് ചെയ്തത്. ആക്ഷന്‍- ക്രൈം- ഡ്രാമ ചിത്രം പല കോണുകളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടിയെങ്കിലും വേണ്ടത്ര തിയേറ്റര്‍ ലഭിക്കാതിരുന്ന അവസ്ഥയുണ്ടായിരുന്നു. ചിത്രം ചര്‍ച്ച ചെയ്യപ്പെടണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് സംവിധായകന്‍ ഡിനു ചലച്ചിത്രാസ്വാദന ഗ്രൂപ്പുകളില്‍ അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. ആദ്യ സംരഭമാണ്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നും ഡിനു പറയുകയുണ്ടായി.

സ്‌ക്രീനുകള്‍ ലഭിക്കാതിരുന്നതിനാല്‍ അര്‍ഹിച്ച വിജയം കിട്ടിയില്ലെന്ന പരാതികള്‍ക്കിടെ ചിത്രത്തിന് വീണ്ടും പ്രശംസകള്‍ ലഭിക്കുകയാണ്. കൂദാശയുടെ ഡിവിഡി പുറത്തിറങ്ങിയതിന് പിന്നാലെയാണ് തിയേറ്ററില്‍ കാണാതിരുന്നതിന്റെ നഷ്ടത്തേക്കുറിച്ച് പലരും പറയുന്നത്. വൈകി ലഭിച്ച പ്രതികരണങ്ങളില്‍ വികാരാധീനനായി നടന്‍ ബാബുരാജ് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. തിയേറ്റര്‍ ലഭിക്കാതിരുന്നതുകൊണ്ടാണ് ചിത്രം പലര്‍ക്കും കാണാന്‍ പറ്റാതെ പോയതെന്നും ഒരു ഡയലോഗിനായി 15 വര്‍ഷം കാത്തിരുന്ന താന്‍ ഇനിയും കാത്തിരിക്കുമെന്നും ബാബുരാജ് പറഞ്ഞു.

25 വര്‍ഷം അഭിനയിച്ചിട്ട് നല്ലൊരു വേഷം കിട്ടിയതാണ്. അത് ഇങ്ങനെ ആയിപ്പോയല്ലോ എന്ന് ദു:ഖിച്ചിരിക്കുന്ന സമയത്താണ് ഇങ്ങനെയുള്ള പോസിറ്റീവായിട്ടുള്ള പ്രതികരണങ്ങളെല്ലാം വന്നത്. വിഷമം ഇല്ല. കാരണം ഞാനൊരു 15 വര്‍ഷം ഡയലോഗ് പറയാന്‍ വേണ്ടി കാത്തിരുന്നയാളാണ്. ഇനിയും കുറച്ചുനാള്‍ കൂടി കാത്തിരുന്നാലും കുഴപ്പമില്ലാന്ന് തോന്നുന്നു.  
ബാബുരാജ്  

ബാബുരാജിന്റെ പ്രതികരണം

“കഴിഞ്ഞ മാസം എന്റെ സിനിമ കൂദാശ റിലീസ് ചെയ്തിരുന്നു. വലുതായിട്ട് റിലീസ് ഒന്നും കിട്ടിയില്ല. കിട്ടിയ തിയേറ്ററില്‍ തന്നെ ഒരു ഷോ രണ്ടു ഷോ അങ്ങിനെയൊക്കെയാണ് തന്നത്. ഒരുപാട് തിയേറ്റര്‍ ഉടമകളെ നേരിട്ട് ഫോണില്‍ വിളിച്ചിരുന്നു. പിന്നീട് അവര്‍ എന്റെ ഫോണേ എടുക്കാതെയായി. നാല്-അഞ്ച് തിയേറ്ററുകളുള്ള ഒരു സുഹൃത്ത് എനിക്കുണ്ട്. ആ വ്യക്തി പോലും എനിക്ക് ഒരു തിയേറ്റര്‍ തന്നില്ല എന്നുള്ളതാണ് ദു:ഖകരമായ കാര്യം. കാരണം എല്ലാവര്‍ക്കും തമിഴ് സിനിമ. കാര്യം എല്ലാവരും വലുതായിട്ടൊക്കെ പറയും മലയാള സിനിമ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പക്ഷെ, കാര്യത്തോട് വരുമ്പോള്‍ തിയേറ്റര്‍ കിട്ടില്ല. കിട്ടിയാല്‍ തന്നെ ഒരു ഷോ, നൂണ്‍ ഷോ. കോഴിക്കോടൊക്കെ എട്ട് മണിക്കൊക്കെയാണ് ഷോ വെച്ചത്. എട്ടുമണിക്കൊക്കെ ആരുപോയി കാണാനാ? എന്തായാലും ഇപ്പോള്‍ വലിയ സന്തോഷം തോന്നുന്നു. കാരണം കൂദാശയുടെ ഡിവിഡി ഇറങ്ങിയതിന് ശേഷം വളരെയധികം ആളുകള്‍ വിളിച്ചു. തിയേറ്ററില്‍ പോയി കാണാന്‍ പറ്റാത്തതില്‍ ദു:ഖമുണ്ടെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു തിയേറ്ററില്‍ ഉണ്ടായിരുന്നില്ല. തിയേറ്ററില്‍ നിന്നൊക്കെ പോയി. ഇന്നലെ സംവിധായകന്‍ ജീത്തു ജോസഫ് ഇട്ട വീഡിയോ കണ്ടപ്പോള്‍ കൂടുതല്‍ സന്തോഷം തോന്നി. 25 വര്‍ഷം അഭിനയിച്ചിട്ട് നല്ലൊരു വേഷം കിട്ടിയതാണ്. അത് ഇങ്ങനെ ആയിപ്പോയല്ലോ എന്ന് ദു:ഖിച്ചിരിക്കുന്ന സമയത്താണ് ഇങ്ങനെയുള്ള പോസിറ്റീവായിട്ടുള്ള പ്രതികരണങ്ങളെല്ലാം വന്നത്. വിഷമം ഇല്ല. കാരണം ഞാനൊരു 15 വര്‍ഷം ഡയലോഗ് പറയാന്‍ വേണ്ടി കാത്തിരുന്നയാളാണ്. ഇനിയും കുറച്ചുനാള്‍ കൂടി കാത്തിരുന്നാലും കുഴപ്പമില്ലാന്ന് തോന്നുന്നു. എന്തായാലും കൂദാശ കണ്ട എല്ലാവര്‍ക്കും എന്റെ നന്ദി. ആദ്യമായി ഈ സിനിമ കണ്ട് കമന്റ് ചെയ്ത ഓണ്‍ലൈന്‍ മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നു. സംവിധായകനും പണം മുടക്കിയ നിര്‍മ്മാതാവിനും. പുതിയ ഒരു പയ്യനായിരുന്നു ഡിനു. സിനിമയ്ക്ക് വേണ്ടി കണ്ടമാനം അധ്വാനിച്ചിരുന്നു. ഇതെല്ലാം നല്ലതിനാണെന്ന് ഞാന്‍ പറഞ്ഞു. പിന്നീടൊരു അവസരത്തില്‍ ഇതെല്ലാം നല്ലതായി ഭവിക്കും. എന്തായാലും ഇത്രയും പേര്‍ കണ്ട് പ്രതികരിച്ചതില്‍ സന്തോഷം. ഇനിയും ഇതുപോലുള്ള അവസരങ്ങള്‍ കിട്ടുകയാണെങ്കില്‍, ജീത്തു ജോസഫ് പറയുന്നതുപോലെ ഞാനൊക്കെ ഒരു ഇമേജിന്റെ തടവറയില്‍ ആണ്. നമ്മുടെ സിനിമകള്‍ തിയേറ്ററുകളില്‍ വരുമ്പോള്‍ പോയി കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നന്ദി.”

എക്‌സലന്റ് ത്രില്ലറാണ് കൂദാശയെന്ന അഭിപ്രായവുമായി സംവിധായകന്‍ ജീത്തു ജോസഫ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വെല്‍ മെയ്ഡ് സിനിമയാണ്. സ്‌ക്രിപ്റ്റിങ്, തോട്ട് എന്നിവയെല്ലാം അതിമനോഹരമാണ്. പുതിയ ഫിലിംമേക്കര്‍, സാമ്പത്തികപ്രശ്‌നങ്ങള്‍ എന്നിവയുണ്ടെങ്കില്‍ പോലും ചിത്രം മികച്ചതാണെന്നും ഡിനുവില്‍ വലിയ ഫിലിം മേക്കറുണ്ടെന്നും ദൃശ്യം സംവിധായകന്‍ പറഞ്ഞു. ചില ആര്‍ടിസ്റ്റുകള്‍ ഞങ്ങള്‍ സംവിധായകര്‍ ചില ഇമേജിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നു. വില്ലന്‍ വേഷമായാലും ഹ്യൂമര്‍ വേഷമായാലും അത് ചെയ്യുന്നവര്‍ക്ക് മറ്റുവേഷങ്ങളും അതിമനോഹരമായി പെര്‍ഫോം ചെയ്യാന്‍ പറ്റും. ഇമേജ് ബ്രേക്ക് ചെയ്ത് ആര്‍ടിസ്റ്റുകള്‍ വരാന്‍ പറ്റുമെന്ന കാര്യം വിസ്മരിക്കപ്പെട്ടുപോകുകയാണെന്നും ജീത്തുജോസഫ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018