FILM NEWS

‘ആരെയും മദ്യലഹരിയില്‍ കാണാന്‍ ഇടയാവരുത്, മിനിമം ആറുമണിക്കൂറെങ്കിലും ഉറങ്ങണം’; നാളത്തെ സംവിധായകരോട് ദീലീഷ് പോത്തന്‍ ടിപ്‌സ്  

ആകെ രണ്ട് സിനിമകളേ ഇത് വരെ സംവിധാനം ചെയ്തിട്ടുള്ളൂ. പക്ഷെ ആ സിനിമകള്‍ കൊണ്ട് തന്നെ മികച്ച സംവിധായകനെന്ന് തെളിയിച്ച സംവിധായകനാണ് ദിലീഷ് പോത്തന്‍. പോത്തേട്ടന്‍ ബ്രില്യന്‍സ് എന്നാണ് ദിലീഷ് പോത്തന്റെ പ്രതിഭയെ സിനിമാ പ്രേമികള്‍ വിശേഷിപ്പിക്കുന്നത്.

സംവിധാനരംഗത്ത് നിന്ന് ദിലീഷ് പോത്തന്‍ നിര്‍മ്മാണ രംഗത്തേക്കും പ്രവേശിച്ചിരിക്കുകയാണ്. മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് ആണ് ദിലീഷ് പോത്തന്‍ നിര്‍മ്മിക്കുന്നത്. ഒപ്പം മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരനും നസ്രിയ നസ്രീമും ഉണ്ട്. ചിത്രത്തിന്റെ തിരക്കഥാകൃത്തും ശ്യാം പുഷ്‌ക്കരനാണ്.

ശ്യാം പുഷ്‌ക്കരന്‍ പങ്കുവെച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്‌സ് ടീമിനോട് ദിലീഷ് പോത്തന്‍ സംസാരിക്കുന്ന വീഡിയോയാണ് ശ്യാം പുഷ്‌ക്കരന്‍ പങ്ക് വെച്ചത്.

''എല്ലാവരുടെയും ടീം സ്പിരിറ്റ് നിര്‍ബന്ധമാണ്. എന്ത് ഇഷ്യു ഉണ്ടെങ്കിലും തുറന്നു പറയുക. നല്ല റിസല്‍റ്റ് ഉണ്ടാക്കുക എന്നതാണ് പ്രധാനം. കളിയാക്കലുകളും ദേഷ്യപ്പെടലുകളും പിണക്കങ്ങളുമെല്ലാം അതിന്റെ സ്പിരിറ്റില്‍ കാണാനും വര്‍ക്കിന്റെ പ്രഷര്‍ ടൈം കഴിയുമ്പോഴേക്കും പഴയ സൗഹൃദത്തിലേക്ക് എത്താനും നിങ്ങള്‍ക്ക് പറ്റും. നമ്മുടേത് 60 ദിവസത്തെ ഷെഡ്യൂളാണ്. കുറച്ചുദിവസം കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ബോറടിച്ചേക്കാം. സ്വാഭാവികമായും പാര്‍ട്ടികളൊക്കെ വരാം. അതെല്ലാം നമ്മുടെ ഡിപ്പാര്‍ട്ട്‌മെന്റിനു അകത്താക്കാന്‍ ശ്രമിക്കുക. മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളുമായുള്ള കള്ളുകുടിയൊക്കെ മാക്‌സിമം ഒഴിവാക്കുക. നമ്മുടെ ലൂസ് ടോക്കുകള്‍ ഒക്കെ നമുക്കിടയില്‍ തന്നെ നില്‍ക്കണം. ആരെയും മദ്യലഹരിയില്‍ കാണാന്‍ ഇടയാവരുത്. എല്ലാവരും മിനിമം ആറുമണിക്കൂറെങ്കിലും ഉറങ്ങണം. ഈ 60 ദിവസം കഴിയുമ്പോഴും എല്ലാവരും ഹെല്‍ത്തി ആയിരിക്കണം. ആരും ക്ഷീണിതരാവരുത്. അസുഖങ്ങള്‍ വരുമ്പോള്‍ അതിനെ സൈന്റിഫിക് ആയി ഡീല്‍ ചെയ്യുക. കൃത്യമായി മരുന്നു കഴിക്കുക''. എന്നാണ് ദിലീഷ് പോത്തന്റെ വാക്കുകള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018