FILM NEWS

‘കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ ഈ വര്‍ഷം തന്നെ ഷൂട്ട് ചെയ്യും’; മോഹന്‍ലാലിന്റേയും പ്രിയദര്‍ശന്റേയും വാദങ്ങള്‍ തള്ളി ഓഗസ്റ്റ് സിനിമാസ്

‘പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാറിന് എല്ലാം ആശംസകളും. അതൊരു ഗിമ്മിക്ക് മാത്രമായി പോകരുതെന്ന് അഗ്രഹിക്കുന്നു. ഒരു പ്രൊഫഷണല്‍ മര്യാദ അവരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു.’

മൂന്ന് പതിറ്റാണ്ടിലധികമായി മലയാള സിനിമ അടക്കിവാഴുന്ന ‘ബിഗ് എംസ്‌’ ഒരേ കഥാപാത്രമായി മത്സരിക്കുമോയെന്ന് ഉറ്റു നോക്കുകയാണ് വലിയൊരു വിഭാഗം പ്രേക്ഷകര്‍. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' രാമോജി ഫിലിം സിറ്റിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടെ തങ്ങള്‍ ആദ്യം പ്രഖ്യാപിച്ച 'കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍' ഈ വര്‍ഷം തന്നെ ഷൂട്ട് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ഓഗസ്റ്റ് സിനിമാസ്.

മമ്മൂട്ടി-സന്തോഷ് ശിവന്‍ പ്രൊജക്ട് ഉപേക്ഷിച്ചതുകൊണ്ടാണ് തങ്ങള്‍ ചെയ്യുന്നതെന്ന പ്രിയദര്‍ശന്റേയും മോഹന്‍ലാലിന്റേയും ആരോപണങ്ങള്‍ ഓഗസ്റ്റ് സിനിമാസിന്റെ ഉടമകളില്‍ ഒരാളായ ഷാജി നടേശന്‍ തള്ളി. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രൊജക്ട് ഉപേക്ഷിച്ചതായി ആരോടും ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ഷാജി നടേശന്‍ ന്യൂസ്‌റപ്റ്റിനോട് പറഞ്ഞു.

ഷാജി നടേശന്റെ പ്രതികരണം

“കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യാനുള്ള ആലോചന ഓഗസ്റ്റ് സിനിമാസ് 2014ല്‍ തുടങ്ങിയതാണ്. കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ മമ്മൂക്കയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുമെന്ന് 2017ല്‍ പ്രഖ്യാപിക്കുകയും ചെയ്തു. പ്രൊജക്ട് ഉപേക്ഷിച്ചതായി ആരോടും ഒരിക്കലും പറഞ്ഞിട്ടില്ല. കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ ഈ വര്‍ഷം തന്നെ ഷൂട്ട് ചെയ്യും. സന്തോഷ് ശിവന്‍ മറ്റു പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് തിരക്കുകളില്‍ ആയിരുന്നതിനാലും ചിത്രത്തിന്റെ വന്‍ മുതല്‍ മുടക്കുമാണ് പ്രൊജക്ട് വൈകിപ്പിച്ചത്. ഒരുപാട് ഗവേഷണങ്ങളും പഠനങ്ങളും നടത്തിയതിന് ശേഷമാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. ടി പി രാജീവന്റെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനം ഈ സ്‌ക്രിപ്റ്റിന് പിന്നിലുണ്ട്. ഈ സ്‌ക്രിപ്റ്റ് പ്രിയദര്‍ശന്‍ വായിച്ചിട്ടുണ്ട്. ടി പി രാജീവനോട് കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ സ്‌ക്രിപ്റ്റ് പ്രിയദര്‍ശന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങളോടുള്ള കമ്മിറ്റ്‌മെന്റിന്റെ പുറത്ത് രാജീവന്‍ ആ പ്രൊജക്ടിന്റെ ഭാഗമാകാന്‍ തയ്യാറായില്ല.

കുഞ്ഞാലി മരയ്ക്കാറുടെ സ്മാരകം 
കുഞ്ഞാലി മരയ്ക്കാറുടെ സ്മാരകം 

കുഞ്ഞാലി മരയ്ക്കാറുടെ സ്മാരകത്തിലും കുടുംബവീട്ടിലും ഞാന്‍ പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തോടും ചരിത്രത്തോടും നീതി പുലര്‍ത്തി ഈ സിനിമ ചെയ്യുമെന്ന് ഞാന്‍ കൊടുത്ത വാക്കാണ്. ആ ധീര സ്വാതന്ത്ര്യപോരാളിയേക്കുറിച്ചുള്ള സിനിമ ചരിത്രത്തോട് നീതി പുലര്‍ത്തി, അതേ പോലെയാണ് ചെയ്യേണ്ടത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാറിന് എല്ലാം ആശംസകളും. അതൊരു ഗിമ്മിക്ക് മാത്രമായി പോകരുതെന്ന് അഗ്രഹിക്കുന്നു. ഒരു പ്രൊഫഷണല്‍ മര്യാദ അവരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു.

കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ കാസ്റ്റിങ് പൂര്‍ത്തിയാക്കാത്തതിനാല്‍ ബജറ്റ് കൃത്യമായി പറയാന്‍ കഴിയില്ല. സന്തോഷ് ശിവന്‍ രജനി ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചതിന് ശേഷം കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ പ്രൊജക്ടിലേക്ക് കടക്കും.”

കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍  തിരക്കഥാകൃത്തുകളായ ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ഒപ്പം മമ്മൂട്ടിയും സന്തോഷ് ശിവനും 
കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍  തിരക്കഥാകൃത്തുകളായ ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ഒപ്പം മമ്മൂട്ടിയും സന്തോഷ് ശിവനും 

മമ്മൂട്ടി-സന്തോഷ് ശിവന്‍ കൂട്ടുകെട്ടില്‍ കുഞ്ഞാലിമരയ്ക്കാര്‍ എത്തുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പ്രൊജക്ട് തങ്ങള്‍ നിര്‍മ്മിക്കുന്നതായി ഓഗസ്റ്റ് സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത് 2017 നവംബര്‍ ഒന്നിനാണ്. മമ്മൂട്ടിയെ ടൈറ്റില്‍ കഥാപാത്രമാക്കിക്കൊണ്ടുള്ള പോസ്റ്ററും പുറത്തുവിട്ടിരുന്നു. ഇതിനിടെ താന്‍ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ട് പ്രിയദര്‍ശന്‍ രംഗത്തെത്തി. ആറ്-എട്ട് മാസത്തിനകം മമ്മൂട്ടിയും സന്തോഷ് ശിവനും ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചില്ലെങ്കില്‍ താന്‍ ചെയ്യുമെന്ന് പ്രിയദര്‍ശന്‍ 2017 നവംബറില്‍ താക്കീത് ചെയ്തു.

മൂന്ന് വര്‍ഷം മുന്‍പും ഈ ചിത്രം ഇവര്‍ ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇത് വരെ ചെയ്തില്ല. അതിനാല്‍ ഇപ്രാവശ്യം ഞാന്‍ ആറ് മുതല്‍ എട്ട് മാസം വരെ കാത്തിരിക്കും. എന്റെ ചിത്രത്തിന് തടയിടാനായി അവര്‍ ഇനിയും അത് വൈകിപ്പിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ പ്രോജക്ടുമായി മുന്നോട്ട് പോകും. ഇനി അതല്ല അവര്‍ അവര്‍ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യുന്നുണ്ടെങ്കില്‍ ഞാന്‍ ഇതില്‍ നിന്നും പിന്മാറാന്‍ തയ്യാറാണ്. കാരണം ഇതുപോലൊരു മേഖലയില്‍ അനാരോഗ്യകരമായ ഇത്തരം മത്സരങ്ങള്‍ വെറും അനാവശ്യമാണ്.  
പ്രിയദര്‍ശന്‍, നവംബര്‍ 2017  
മോഹല്‍ലാലും പ്രിയദര്‍ശനും കലാസംവിധായകന്‍ സാബു സിറിലിനോടൊപ്പം  
മോഹല്‍ലാലും പ്രിയദര്‍ശനും കലാസംവിധായകന്‍ സാബു സിറിലിനോടൊപ്പം  

2018 ഏപ്രില്‍ 28ന് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' പ്രഖ്യാപിച്ചു. 2018 ഏപ്രില്‍ 29ന്, പ്രിയദര്‍ശന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന്റെ പിറ്റേന്ന് തന്നെ പ്രൊജക്ട് ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ സന്തോഷ് ശിവന്‍ വ്യക്തമാക്കി.

ഒരാഴ്ച്ച മുമ്പ് പ്രിയന്‍ വിളിച്ചിരുന്നു. എന്നാണ് ഷൂട്ടിങ് തുടങ്ങുക എന്ന് ചോദിച്ചു. കുറച്ച് ചിത്രങ്ങളുമായി തിരക്കിലാണെന്നും അതിന് ശേഷമേ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ ഷൂട്ട് തുടങ്ങൂ എന്നും ഞാന്‍ പറഞ്ഞു. കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ ഡ്രോപ് ചെയ്തിട്ടില്ല. പക്ഷെ ചിത്രീകരണം തുടങ്ങാന്‍ സമയമെടുക്കും.  
സന്തോഷ് ശിവന്‍, ഏപ്രില്‍ 29 2018  
മരയ്ക്കാരായി മോഹന്‍ലാല്‍  
മരയ്ക്കാരായി മോഹന്‍ലാല്‍  

രണ്ടു പ്രൊജക്ടുകളും സംബന്ധിച്ച് മോഹന്‍ലാല്‍ ഈയിടെ നടത്തിയ പരാമര്‍ശവും വാര്‍ത്തയായിരുന്നു. സന്തോഷ്-ശിവന്‍ മമ്മൂട്ടി കൂട്ടുകെട്ടിന്റെ കുഞ്ഞാലി മരയ്ക്കാര്‍ നടക്കില്ലെന്ന് ഉറപ്പായപ്പോഴാണ് തങ്ങള്‍ തുടങ്ങിയതെന്ന് മോഹന്‍ലാല്‍ പറയുകയുണ്ടായി.

മമ്മൂട്ടിയുടെ കഥാപാത്രം തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല. കുഞ്ഞാലി മരയ്ക്കാര്‍ പോലും അങ്ങനെയാണ്. അവര്‍ പ്ലാന്‍ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മള്‍ തുടങ്ങിയത്.  
മോഹന്‍ലാല്‍, 2019 ജനുവരി  

16-ാം നൂറ്റാണ്ടില്‍ കോഴിക്കോട് സാമൂതിരിയുടെ നാവികത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാറും സംഘവും പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ നടത്തിയ വീരോചിതമായ ചെറുത്തുനില്‍പ്പാണ് ഇരു ചിത്രങ്ങളുടേയും ഇതിവൃത്തം. നൂറ് കോടിയെന്ന പ്രഖ്യാപിത ബജറ്റുമായി 2018 ഡിസംബര്‍ ഒന്നിന് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ പ്രൊജക്ട് ഷൂട്ടിങ് ആരംഭിച്ചു. മോഹന്‍ലാല്‍ മരയ്ക്കാറിന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രഭു, മധു, പ്രണവ് മോഹന്‍ലാല്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പ്രിയദര്‍ശന്‍ ചിത്രത്തിന്റെ കോസ്റ്റിയൂമിനെ വിമര്‍ശിച്ചുകൊണ്ട് ഒരുവിഭാഗം ചലച്ചിത്രപ്രേമികള്‍ രംഗത്തെത്തിയിരുന്നു.

‘കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ ഈ വര്‍ഷം തന്നെ ഷൂട്ട് ചെയ്യും’; മോഹന്‍ലാലിന്റേയും പ്രിയദര്‍ശന്റേയും വാദങ്ങള്‍ തള്ളി ഓഗസ്റ്റ് സിനിമാസ്

തെലുങ്ക് ചിത്രം ബാഹുബലിയുടെ കലാസംവിധായകരില്‍ ഒരാളായ മനു ജഗത് മമ്മൂട്ടിയെ കുഞ്ഞാലി മരയ്ക്കാരായി തയ്യാറാക്കിയ പെന്‍സില്‍ സ്‌കെച്ച് ഈയിടെ വൈറലായിരുന്നു. നടന്‍ സിദ്ദിഖ് ഈ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് മമ്മൂട്ടിയുടെ മരയ്ക്കാര്‍ തരംഗമായത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018