FILM NEWS

രജനി-അജിത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം: രണ്ടാള്‍ക്ക് കുത്തേറ്റു; ടിക്കറ്റിന് പണം നല്‍കാത്തതിന് മകന്‍ അച്ഛനെ തീകൊളുത്തി  

കന്നഡ നടന്‍ യാഷിനെ കാണാന്‍ സാധിക്കാത്തതിനേത്തുടര്‍ന്ന് ആരാധകന്‍ വീടിനുമുന്നില്‍ സ്വയം തീ കൊളുത്തിയത് കഴിഞ്ഞ ദിവസമാണ്. താരഭക്തിയുടെ അപകടം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ വാര്‍ത്ത തമിഴ്‌നാട്ടില്‍ നിന്നാണ്.

രണ്ട് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളാണ് പൊങ്കല്‍ റിലീസായി തമിഴ്നാടില്‍ ഇന്ന് റിലീസ് ചെയ്തത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് രജനീകാന്ത് നായകനായ പേട്ടയും ശിവ സംവിധാനം ചെയ്യുന്ന അജിത് ചിത്രം വിശ്വാസവും. ചിത്രങ്ങളുടെ റിലീസിങ്ങിനിടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടാള്‍ക്ക് കുത്തേറ്റു.

തമിഴ്‌നാട്ടിലെ വെല്ലൂരിലായിരുന്നു സംഭവം. ഇരു ചിത്രങ്ങളുടെയും പുലര്‍ച്ചെ നടന്ന പ്രദര്‍ശനത്തിനു ശേഷം ഉണ്ടായ ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇരുവരുടെയും ആരാധകര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്.

വിശ്വാസം കാണാന്‍ പണം നല്‍കിയില്ലെന്ന കാരണത്താല്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താനും ശ്രമിച്ചു. തമിഴ്‌നാട്ടിലെ കാഠ്പാഠിയില്‍ ആണ് സംഭവം. നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്. സംഭവത്തില്‍ മകന്‍ അജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രജനി നായകനും വിജയ് സേതുപതി വില്ലനായും എത്തുന്ന പേട്ടയില്‍ സിമ്രാനാണ് നായിക. തൃഷ, എം ശശികുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കലാനിധിമാരനാണ് സണ്‍ പിക്‌ചേഴ്‌സിന് വേണ്ടി പേട്ട നിര്‍മ്മിക്കുന്നത്.

വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിതും ശിവയും ഒന്നിക്കുന്ന ചിത്രമാണ് വിശ്വാസം. ചിത്രത്തില്‍ അജിത് രണ്ട് ഗെറ്റപ്പുകളിലാണെത്തുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായെത്തുന്നത്. സെന്തിലും അരുണ്‍ ത്യാഗരാജനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മനാണ്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018