FILM NEWS

സിനിമയക്ക് സമൂഹത്തെ പ്രചോദിപ്പിക്കാന്‍ കഴിയുമോ ? ഉത്തരമായി തമിഴ് ചിത്രം ‘കാനാ’

അരുണ്‍രാജ കാമരാജ് സംവിധാനം ചെയ്ത് ഐശ്വര്യ രാജേഷ് പ്രധാന കഥാപാത്രമായി തമിഴില്‍ പുറത്തിറങ്ങിയ ചിത്രമാണ് കാനാ. ക്രിക്കറ്റ് താരമാകാന്‍ പ്രയത്‌നിക്കുന്ന ഒരു യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. രാജ്യത്തെ സ്ത്രീകളെ ക്രിക്കറ്റിലേക്ക് അടുപ്പിക്കാന്‍ ചിത്രം പ്രചോദനമാവട്ടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടുകൊണ്ട് ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്.

ഈ വാക്കുകള്‍ യാഥാര്‍ഥ്യമാകുന്നുവെന്നാണ് തമിഴ്‌നാടില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അശ്വിന്റെ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് കോച്ചിങ്ങ് സെന്ററായ ‘ജെന്‍നെക്‌സ്റ്റിലേക്ക്’ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വിളിച്ചു കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഒരു നല്ല ചിത്രം ജനങ്ങളിലേക്ക് ഇറങ്ങിയെന്നതിന്റെ തെളിവാണിതെന്നും ജെന്‍നെക്‌സ്റ്റ് അധികൃതര്‍ അറിയിച്ചു.

തമിഴ്‌നാടിലെ വിവിധ ജില്ലകളില്‍ നിന്ന് 12-13 വയസുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്ന് ഇപ്പോള്‍ തന്നെ 5-6 ഫോണ്‍കോളുകള്‍ വന്നു. നല്ല സിനിമകള്‍ ജനങ്ങളെ സ്വാധീനിക്കുന്നു. കാനായ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി. ഇതാണ് ശരിക്കും വിജയം.
ജെന്‍നെക്സ്റ്റ്

നടനും ഗാനരചയിതാവും പാട്ടുകാരനമൊക്കെയായ അരുണ്‍രാജ കാമരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് 'കാനാ'. നടന്‍ ശിവകാര്‍ത്തികേയനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍ ആദ്യമായി നിര്‍മ്മാതാവുന്ന ചിത്രം കൂടിയാണ് 'കാനാ'. ക്രിക്കറ്റിനെ പ്രണയിക്കുന്ന പെണ്‍കുട്ടിയായി ഐശ്വര്യയും ക്രിക്കറ്റിനോട് ഏറെ അഭിനിവേശമുള്ള, മകള്‍ ലോകകപ്പില്‍ വിജയിക്കുന്നതു കാണാന്‍ ആഗ്രഹിക്കുന്ന മുരുഗേശന്‍ എന്ന അച്ഛനായി സത്യരാജും വേഷമിട്ടു.

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായും ശിവകാര്‍ത്തികേയന്‍ എത്തുന്നു.ഒപ്പം ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും എത്തിയ നിരവധി ക്രിക്കറ്റ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദിബു ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018