FILM NEWS

ട്രിവാന്‍ഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗം,’മദ്രാസ് ലോഡ്ജ്’ ഈ വര്‍ഷമെന്ന് വികെ പ്രകാശ്; പ്രാണയില്‍ ശബ്ദമായി ദുല്‍ഖറും കുഞ്ചാക്കോ ബോബനും 

അനൂപ് മേനോന്റെ തിരക്കഥയില്‍ വികെ പ്രകാശ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്. ജയസൂര്യയും അനൂപ് മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുമെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ വികെ പ്രകാശ്.

മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഒട്ടേറെ പരീക്ഷണ ചിത്രങ്ങള്‍ മലയാള സിനിമയ്ക്കു സമ്മാനിച്ച വികെ പ്രകാശ് രണ്ടാം ഭാഗം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നറിയിച്ചത്.

മദ്രാസ് ലോഡ്ജ് എന്നാണ് ചിത്രത്തിന്റെ പേര്. അതു കൂടാതെ അനൂപ് മേനോന്റെ തിരക്കഥയില്‍ കിങ്ഫിഷ് എന്ന ചിത്രവും ഒരു ഹിന്ദി വെബ് സീരീസും ഈ വര്‍ഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിത്യാ മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രാണയാണ് വികെ പ്രകാശിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.

നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ ആകെ ഒരേയൊരു കഥാപാത്രം മാത്രമേയൊള്ളു. എക്കാലവും തന്റെ ചിത്രങ്ങളില്‍ പരീക്ഷണം കൊണ്ടു വരാന്‍ ശ്രമിച്ചിട്ടുള്ള സംവിധായകന്‍ സറൗണ്ട് സിങ്ക് സൗണ്ട് അടക്കം പരീക്ഷണങ്ങള്‍ ഈ ചിത്രത്തിലും മുന്നോട്ട് വയ്ക്കുന്നു. ചിത്രം സ്വീകരിക്കപ്പെടുമെന്നാണ് കരുതന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പരീക്ഷണങ്ങള്‍ വിജയിക്കുന്നതാണ് വീണ്ടും എന്തെങ്കിലും ചെയ്യാനുള്ള ഊര്‍ജം നല്‍കുന്നത്.

സിനിമയിലെ ഇത്തരം പരീക്ഷണങ്ങള്‍ എന്റെ കരിയറിലെ ആദ്യത്തെ സംഭവമല്ല. ഡിജിറ്റല്‍ സിനിമാരീതി ഇന്ത്യന്‍ ഫിലിം ഇന്റസ്ട്രിയില്‍ ‘മൂന്നാമതൊരാള്‍’ എന്ന ചിത്രത്തിലൂടെ പരിചയപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അതുപോലെ മലയാളത്തില്‍ ഡിജിറ്റല്‍ ഗ്രേഡിങ് ആദ്യമായി തുടങ്ങുന്നത് എന്റെ ‘പൊലീസ്’ എന്ന ചിത്രത്തിലൂടെയാണ്. അതുപോലെ ആദ്യത്തെ ഡോള്‍ബി ഡിജിറ്റല്‍ സൗണ്ട് ആദ്യമായി പരീക്ഷിക്കുന്നത് എന്റെ ‘പുനരധിവാസം’ എന്ന ചിത്രമായിരുന്നു. സിനിമയിലെ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഞാന്‍ എന്നും ചെറിയ റിസര്‍ച്ചുകള്‍ നടത്താറുണ്ട്. എന്റെയും റസൂല്‍ പൂക്കുട്ടിയുടെയും വലിയ ആഗ്രഹമാണ് പ്രാണ എന്ന പുതിയ ചിത്രത്തിലൂടെ സഫലമാകുന്നത്.
വികെ പ്രകാശ്.

എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയ്ക്കുശേഷം നിര്‍മാതാവ് സുരേഷ് രാജ് ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പിസി ശ്രീരാമാണ്. ശബ്ദമിശ്രണം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടി. സിനിമയില്‍ കൂടുതല്‍ താരങ്ങളില്ലെങ്കിലും ദുല്‍ഖര്‍ സല്‍മാനും കുഞ്ചാക്കോ ബോബനും അടക്കമുളള താരങ്ങളുടെ ശബ്ദം ചിത്രത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018