FILM NEWS

അമുദവനും പാപ്പായും സ്‌ക്രീനില്‍ നിറയാന്‍ ഇനി 17 നാള്‍; മമ്മൂട്ടി ചിത്രം പേരന്‍പ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു

2019 ഫെബ്രുവരി മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന മാസമാണ്. അതും മമ്മൂട്ടിയുടെ രണ്ട് അന്യഭാഷ ചിത്രങ്ങള്‍ക്കായി. റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘പേരന്‍പും’ മഹി വി രാഘവ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘യാത്ര’യും. യാത്ര ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും പേരന്‍പ് എന്ന് റിലീസ് ചെയ്യുമെന്ന് ഇതുവരെ പുറത്തു വിട്ടിരുന്നില്ല.

ചിത്രം ഗോവന്‍ അന്താരാഷ്ട്ര മേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വന്‍ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. പ്രേക്ഷകരുടെ ആവശ്യം മാനിച്ച് രണ്ടു ദിവസം ഗോവയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുക കൂടി ചെയ്തതോടെ കേരളത്തിലെ ഒരു വിഭാഗം സിനിമാസ്വാദകരുടെ ക്ഷമ നശിച്ചു തുടങ്ങി. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ആവ്ച പുറത്തിറക്കിയപ്പോഴും റിലീസ് അറിയിച്ചില്ല. എന്നാല്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് റിലീസ് തീയതി ഇന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു.

ഫെബ്രുവരി ഒന്നിന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ചിത്രത്തിന്റെ പ്രീമിയര്‍ 47ാമത് റോട്ടര്‍ഡാം ചലച്ചിത്രമേളയിലാണ് നടന്നത്. 187 ചിത്രങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ തെരഞ്ഞെടുത്ത 20 ചിത്രങ്ങളില്‍ പേരന്‍പും ഉള്‍പ്പെട്ടിരുന്നു. ഈ വര്‍ഷം ജൂണില്‍ ചൈനയിലെ ഷാംഗ്ഹായ് ചലച്ചിത്രമേളയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ഏക തെന്നിന്ത്യന്‍ ചിത്രമാണ് പേരന്‍പ്. ഇന്ത്യയില്‍ നിന്ന് ആറു ചിത്രങ്ങളുണ്ടായിരുന്നതില്‍ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചത് പേരന്‍പിനാണ്.

'തങ്കമീന്‍കള്‍' എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍, എന്നിവരും പ്രധാന വേഷങ്ങളില്‍ പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് പേരന്‍പിന് ഈണം നല്‍കിയിരിക്കുന്നത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018