FILM NEWS

‘മഹാനദിയുടെ ആദ്യത്തെ പേര് അതല്ലായിരുന്നു’; 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ കമല്‍ ചിത്രത്തെ കുറിച്ച് സംവിധായകന്‍ സന്താനഭാരതി 

കമല്‍ഹാസനെ നായകനാക്കി സന്താനഭാരതി സംവിധാനം ചെയ്ത് 1994ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മഹാനദി. കമല്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം ഇന്നും വ്യാപകമായി സിനിമാലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. തന്റെ മക്കളെ തട്ടിക്കൊണ്ട് പോയി പണം തട്ടാന്‍ വീട്ടിലെ വേലക്കാര്‍ പദ്ധതിയിട്ടത് തനിക്ക് മനസിലായപ്പോഴാണ് അത്തരമൊരു വിഷയം തന്റെ മനസില്‍ ഉരിത്തിരിഞ്ഞതെന്ന് കമല്‍ വെളിപ്പെടുത്തിയിരുന്നു.

ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നലെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം പ്രേക്ഷകരുടെ മനസില്‍ വരുന്നത് ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ്. കാവേരി, കൃഷ്ണ, യമുന എന്നിങ്ങനെ നദികളുടെ പേരാണ് പ്രധാന കഥാപാത്രങ്ങള്‍ക്കു നല്‍കിയിരുന്നത്. അത്‌കൊണ്ടാണ് ചിത്രത്തിന് മഹാനദി എന്ന പേര് അനുയോജ്യമാകുന്നതെന്ന് എല്ലാവരും സമ്മതിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ചിത്രത്തിന് ആദ്യം ഈ പേരല്ല ഇട്ടിരുന്നതെന്ന് സംവിധായകന്‍ പറയുന്നു.

ചിത്രത്തിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു സന്താനഭാരതി ചിത്രത്തിന്റെ പേര് വന്ന വഴി വ്യക്തമാക്കിയത്.

ചിത്രത്തിന്റെ കഥയാണ് കമല്‍ ആദ്യം പറയുന്നത്. കമലിന് അന്നേ പഴയ സിനിമകളുടെ പേരിനോട് താത്പര്യമുണ്ട്. ആദ്യം കഥ പറയുമ്പോള്‍ മീന്ത സോര്‍ഗം എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്. അത് പഴയ ഒരു സിനിമയുടെ പേരായിരുന്നു. പിന്നെ കൂടുതല്‍ ചര്‍ച്ച ചെയ്തപ്പോള്‍ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കെല്ലാം നദികളുടെ പേരായിരുന്നു നല്‍കിയിരുന്നത്. കാവേരി, കൃഷ്ണ, യമുന അങ്ങനെ..., അങ്ങനെ നദികളുമായി ബന്ധപ്പെട്ട് ചിത്രത്തിനും പേര് തീരുമാനിക്കുകയായിരുന്നു. അങ്ങനെ മഹാനദി എന്ന പേര് ചിത്രത്തിന് നല്‍കി.
സന്താനഭാരതി

ചിത്രം നിര്‍മിക്കുമ്പോള്‍ തന്നെ ഒരു വ്യത്യസ്തത വേണമെന്ന് ഉറപ്പിച്ചിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു. ഇതുപോലെയുള്ള സിനിമകള്‍ പുറത്തുണ്ടാകാറുണ്ട് പിന്നെ നമുക്ക് എന്തുകൊണ്ട് ചെയ്തുകൂട എന്നതായിരുന്നു ചിന്ത. ചിത്രത്തില്‍ കഥാപാത്രങ്ങളുടെ വിവിധ കാലഘട്ടങ്ങള്‍ അവതരിപ്പിച്ച താരങ്ങളെ കണ്ടെത്താനായിരുന്നു ബുദ്ധമുട്ടിയതെന്നും സംവിധായകന്‍ പറഞ്ഞു.

ചിത്രത്തിലെ കുട്ടികളെ അവതരിപ്പിച്ചവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടി. അതുപോലെ തന്നെയായിരുന്നു ചിത്രത്തിലെ നായയുടെ കഥാപാത്രം. ആദ്യം കുട്ടിയായിരിക്കുന്ന നായ വളരുന്നതും ചിത്രത്തിലുണ്ട്. അതേ നിറത്തിലുള്ള കാണാന്‍ ഒരു പോലെ തോന്നുന്ന നായയെയും പിന്നെ കണ്ടെത്തി. ചിത്രത്തിന്റെ തിരക്കഥ എഴുതുന്ന സമയത്തു തന്നെ കമല്‍ ചര്‍ച്ച ചെയ്യുമായിരുന്നുവെന്നും അത് പൂര്‍ത്തിയായതിന് ശേഷം തിരക്കഥയില്‍ പറഞ്ഞിരിക്കുന്ന ലൊക്കേഷനുകളും മറ്റ് സാധനങ്ങലും കണ്ടെത്താനും ഇപയോഗിക്കാനും ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ ജയിലില്‍ കമലിനെ കാണാന്‍ മകള്‍ വരുന്ന സീനാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്ന് സംവിധായകന്‍ പറയുന്നു. ആ സീന്‍ കമല്‍ അദ്ദേഹത്തിന് ഇഷ്ടാനുസരണം അഭിനയിക്കുയായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.

ആ സിന്‍ എടുക്കാന്‍ നേരം എന്നോട് അദ്ദേഹം അതില്‍ അദ്ദേഹം അഭിനയിച്ചു തീരുന്നത് വരെ കട്ട് പറയരുതെന്ന് പറഞ്ഞു. എപ്പോഴാണോ തീരുന്നത് അപ്പോല്‍ താന്‍ കട്ടു പറഞ്ഞു കൊള്ളാമെന്നും. എന്നാല്‍ അതില്‍ മകള്‍ കാല്‍ തൊട്ടു വന്ദിക്കുന്നത് ഞാന്‍ കൂട്ടിച്ചേര്‍ത്തതാണ്. ചിത്രത്തിലെ ഇന്നും ഓര്‍മിക്കുന്ന, കാണുമ്പോള്‍ കരച്ചില്‍ വരുന്ന രംഗങ്ങളിലൊന്നാണത്
സന്താനഭാരതി

എസ്എ രാജാക്കണ്ണ് നിര്‍മിച്ച ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ചിരുന്നത് ഇളയരാജയായിരുന്നു. സുകന്യ കൊച്ചിന്‍ ഹനീഫ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി. ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഹോളിവുഡ് ചിത്രമായ ടേക്കന്‍ നിര്‍മിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018