FILM NEWS

‘ഡോണ്ട് ബ്രെത്’ റീമേക്ക് അല്ല ‘കദരം കൊണ്ടേന്‍’; സംശയങ്ങള്‍ അവസാനിപ്പിച്ച് വിക്രം ചിത്രത്തിന്റെ ടീസറെത്തി 

ചില ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നുവെന്നറിയുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടാക്കും. അങ്ങനെയൊന്നായിരുന്നു. വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘കദരം കൊണ്ടേന്‍’. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം, ഹോളിവുഡ് ചിത്രം ‘ഡോണ്ട് ബ്രെതി’ന്റെ റീമേക്ക് ആണെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്ത നിഷേധിച്ചിരുന്നുവെങ്കിലും ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ ഹോളിവുഡ് ചിത്രത്തിലെ കഥാപാത്രത്തിനോട് സാമ്യമുള്ള ലുക്കിലായിരുന്നു വിക്രം പ്രത്യക്ഷപ്പെട്ടത്. പിന്നെ സംവിധായകന്‍ ഇതിനു മുന്‍പ് കമല്‍ഹാസനെ നായകനാക്കി സംവിധാനം ചെയ്ത 'തൂങ്കാവാനം' 'സ്ലീപ്ലെസ്സ് നൈറ്റ്' എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ഔദ്യോഗിക തമിഴ് പതിപ്പായിരുന്നു എന്നതും ഈ വാര്‍ത്തകള്‍ കൂടുതലായി പ്രചരിക്കുന്നതിന് കാരണമായി.

എന്നാല്‍ ഈ വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്ന് തെളിയിക്കുകയാണ് ചിത്രത്തിന്റെ ആദ്യ ടീസര്‍. കമല്‍ഹാസന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്നലെയാണ് പുറത്തു വിട്ടത്. ചിത്രത്തില്‍ ഒരു അധോലോക നായകനായിട്ടാണ് വിക്രമെത്തുന്നത്.

വിക്രമിന്റെ 56ാമത്തെ ചിത്രമാണ് കദരം കൊണ്ടേന്‍. ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണെന്ന കാര്യം പുറത്തു വിട്ടിരിക്കുന്ന ടീസര്‍ ഉറപ്പു തരുന്നു.

രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണല്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജാ കുമാറും അക്ഷര ഹാസനുമാണ് നായികയായെത്തുന്നത്. ശ്രീനിവാസ് റെഡ്ഡി ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് കമല്‍ഹാസന്റെ ഉത്തമവില്ലന്‍, വിശ്വരൂപം 2, പാപനാശം തുടങ്ങിയ സിനിമകള്‍ക്ക് പാട്ടുകളൊരുക്കിയ ജിബ്രാനാണ്. രാജ് കമല്‍ ഫിലിംസ് നിര്‍മിക്കുന്ന 45ാമത്തെ ചിത്രമാണ് കദരം കൊണ്ടന്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018