FILM NEWS

‘ഇന്ത ആട്ടം പോതുമാ കൊളന്തേ’; പേട്ടയെ കൊലമാസ് ആക്കിയ രജനിയുടെ അഞ്ച് ഡയലോഗുകള്‍ 

രജനീകാന്ത്  
രജനീകാന്ത്  

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം പേട്ട ഒരു പക്കാ രജനി ചിത്രമാണ്. രജനികാന്തിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളുടെ അവതരണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ചിത്രമെന്നാണ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് തന്നെ പറയുന്നത്. അത് അക്ഷരാര്‍ഥത്തില്‍ ശരിവച്ചു കൊണ്ടാണ് പേട്ട സ്‌ക്രീനുകളില്‍ എത്തിയത്.

ചില സമയത്ത് ബാഷയെ ഓര്‍മിപ്പിക്കും, ചിലപ്പോള്‍ ദളപതിയെ, അങ്ങനെ പക്കാ മാസ് ആയി ഒരുക്കിയ ചിത്രത്തില്‍ ആരാധകരെ പിടിച്ചിരുത്തുന്ന ഒട്ടേറെ രജനി മാനറിസങ്ങളുമുണ്ട് ചിത്രത്തില്‍. രജനിയുടെ സിഗ്നേച്ചര്‍ ഡാന്‍സ് സ്റ്റെപ്പുകള്‍, കോമഡി രംഗങ്ങള്‍, സിഗരറ്റ് കത്തിക്കല്‍ തുടങ്ങി കാര്‍ത്തിക് സുബ്ബരാജ് തിരിച്ചു കൊണ്ടു വന്ന പഴയ രജനി സ്പെഷ്യലുകള്‍. ഒപ്പം ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മാസ് ഡയലോഗുകളും. രജനിയോട് മലയാളി താരം മണികണ്ഠന്‍ ആചാരി പറയുന്നത് പോലെ ‘സാറെ കൊലമാസ്’ എന്ന് പ്രേക്ഷകര്‍ക്കു തോന്നിയ അഞ്ചു ഡയലോഗുകള്‍ ഇവയാണ്. (സ്‌പോയിലര്‍ അലര്‍ട്ട്)

1, നാന്‍ വീഴ്‌ന്തേന്‍ എന്‍ട്ര് നിനൈത്തായോ...

‘ഇന്ത ആട്ടം പോതുമാ കൊളന്തേ’; പേട്ടയെ കൊലമാസ് ആക്കിയ രജനിയുടെ അഞ്ച് ഡയലോഗുകള്‍ 

പേട്ടയിലെ രജനിയുടെ ആദ്യ ഡയലോഗ്, ചിത്രം തരാന്‍ പോകുന്നത് രജനിയുടെ ഒരു തിരിച്ചു വരവാണെന്ന് മനസിലാക്കി കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കായി സംവിധായകന്‍ കരുതി വച്ചത്.

2, പാക്ക താനെ പോറെ.. ഇന്ത കാളിയുടെ ആട്ടത്തെ...

‘ഇന്ത ആട്ടം പോതുമാ കൊളന്തേ’; പേട്ടയെ കൊലമാസ് ആക്കിയ രജനിയുടെ അഞ്ച് ഡയലോഗുകള്‍ 

വരവിന്റെ ഉദ്ദേശം ചോദിക്കുന്നയാളോട് രജനി കഥാപാത്രം പറയുന്ന മറുപടി. മാസ് സീനുകള്‍ ഉറപ്പിക്കുന്ന ഈ സീനില്‍ ഒരു ഗേറ്റ് തള്ളിത്തുറന്നതുകൊണ്ടാണ് രജനീകാന്തിന്റെ ഡയലോഗ് ഡെലിവറി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ ആദ്യമായി രജനി സ്‌ക്രീനിലെത്തിയത് ഗേറ്റ് തള്ളിത്തുറന്നുകൊണ്ടാണ്. 'കട്ട തലൈവര്‍ ഫാനായ' കാര്‍ത്തിക് സുബ്ബരാജ് ഡയലോഗിനൊപ്പം ആ രംഗവും പ്രേക്ഷകരെ ഓര്‍മ്മിപ്പിച്ചു.

3, എവനുക്കാവത് പൊണ്ടാട്ടി പുള്ള കുട്ടി സെന്റിമന്റ്‌സ് ഇരുന്താ അപ്പിടിയേ ഓടി പോയിരു, കൊല ഗാണ്ടുല ഇരുക്കേന്‍ കൊല്ലാമ വിട മാട്ടേന്‍...

‘ഇന്ത ആട്ടം പോതുമാ കൊളന്തേ’; പേട്ടയെ കൊലമാസ് ആക്കിയ രജനിയുടെ അഞ്ച് ഡയലോഗുകള്‍ 

ട്രെയിലറില്‍ തന്നെ രജനി ആക്ഷന്‍ ഉറപ്പിച്ച ഡയലോഗ്, തന്നെ നേരിടാന്‍ വരുന്ന ഗുണ്ടകളോട് വാതില്‍ക്കല്‍ കാത്തിരിക്കുന്ന കാളി പറയുന്നതാണിത്. ഡയലോഗിന് ശേഷവും സംവിധായകന്‍ ഒരു മാസ് ഒളിപ്പിച്ചു വച്ചിരിക്കുന്നു.

4, സിരപ്പാന തരമാന സംഭവങ്ങളെ ഇനിമേ താന്‍ പാക്ക പോരെ...

‘ഇന്ത ആട്ടം പോതുമാ കൊളന്തേ’; പേട്ടയെ കൊലമാസ് ആക്കിയ രജനിയുടെ അഞ്ച് ഡയലോഗുകള്‍ 

ചിത്രം തുടങ്ങി കുറച്ചു കഴിയുമ്പോള്‍ തന്നെ രജനിയുടെ കഥാപാത്രത്തിന്റെ ഫ്ളാഷ്ബാക്ക് ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ക്ക് ഊഹിക്കാം. തന്റെ പഴയ കാലത്തേക്ക് പ്രേക്ഷകരെ കാളി സ്വാഗതം ചെയ്യുന്ന ഡയലോഗാണിത്.

5, അടിച്ചത് യാര് പേട്ടയ്യന്‍ ആച്ചേ...

‘ഇന്ത ആട്ടം പോതുമാ കൊളന്തേ’; പേട്ടയെ കൊലമാസ് ആക്കിയ രജനിയുടെ അഞ്ച് ഡയലോഗുകള്‍ 

നവാസുദ്ദീന്‍ സിദ്ദിഖിയും രജനിയും ഒരേ സമയം സ്‌ക്രീനിലെത്തുന്ന രംഗം. തന്റെ അടിയേറ്റ് മുടന്ത് വന്ന സിംഗാരത്തോട് കാളി കാല് എങ്ങനെയുണ്ടെന്ന് ചോദിക്കുന്നു. കാല്‍ ഭേദമായില്ലെന്ന സിദ്ദിഖി കഥാപാത്രത്തിന്റെ മറുപടിയ്ക്ക് രജനിയുടെ ഓര്‍മ്മപ്പെടുത്തല്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018