FILM NEWS

‘കാലം മാറുന്നതനുസരിച്ച് നമ്മളും അപ്ഡേറ്റ് ചെയ്യണം, ചില തമാശകള്‍ ഇപ്പോഴും വര്‍ക്കാകുമോ എന്നറിയണം’; സംവിധായകന്‍ ആയതിനെക്കുറിച്ച് ഹരിശ്രീ അശോകന്‍  

ഹരിശ്രീ അശോകനെന്ന പേര് മലയാളികളുടെ മനസ്സില്‍ പച്ചകുത്തപ്പെട്ടിട്ട് മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷക മനസില്‍ ഇടം നേടിയ ഒട്ടനവധി കഥാപാത്രങ്ങള്‍. പഞ്ചാബി ഹൗസിലെ രമണന്‍ എന്ന ഒറ്റ കഥാപാത്രത്തിന്റെ ഇന്നും സമൂഹമാധ്യമങ്ങളിലുള്ള സ്വാധീനം മാത്രം മതി എത്രത്തോളം പ്രിയപ്പെട്ടാതാണ് നമുക്ക് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എന്ന് മനസിലാക്കാന്‍.

എന്നാല്‍ അഭിനേതാവില്‍ നിന്ന് സംവിധായകനിലേക്കുള്ള ചുവട് വെയ്പ്പിലാണ് മലയാളികളുടെ പ്രിയ താരമിപ്പോള്‍. തന്നില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഒരു മുഴുനീള ഹാസ്യ ചിത്രവുമായി അദ്ദേഹം എത്തുപ്പോള്‍ അത് എളുപ്പമല്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. വാട്‌സ് ആപ്പ് കോമഡികളുടെയും ട്രോളുകളുടെയും കാലത്ത് പുതിയ തമാശകളുമായി എത്തുന്നത് വെല്ലുവിളിയാണെന്ന് താരം പറയുന്നു. സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയെക്കുറിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയ താരത്തിന്റെ പ്രതികരണം.

ആഴത്തില്‍ ഇറങ്ങിയാലോചിച്ചാല്‍ പുതിയ തമാശകള്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിയും. ഞാന്‍ ഇത് വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്. പക്ഷേ നമ്മള്‍ കാലത്തിനനുസരിച്ച് മാറുകയും പരിഷ്‌കരിക്കുകയുമൊക്കെ ചെയ്യേണ്ടതായിട്ടുണ്ട്. ഒരു പ്രത്യേക തമാശ ഇപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ വര്‍ക്കാകുമോ എന്ന് നാം പരീക്ഷിക്കേണ്ടതായിട്ടുണ്ടെന്നും അതാണ് താന്‍ ചിത്രത്തില്‍ ചെയ്തിരിക്കുന്നതെന്നും താരം പറയുന്നു.

സംവിധായകനാകാന്‍ പിന്തുണ നല്‍കിയത് സുഹൃത്തുക്കളാണ്. ഏതെങ്കിലും ഒരു പ്രത്യേക സംവിധായകന് കീഴില്‍ നിന്ന് സിനിമ പഠിക്കാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാവരുടെ അടുത്തു നിന്നും ഞാന്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആമയും മുയലും എന്ന സിനിമ നടക്കുമ്പോള്‍ ഞാന്‍ പ്രിയദര്‍ശനും ചിത്രത്തിന്റെ ക്യാമറമാനും ചെയ്യുന്നതെല്ലാം ശ്രദ്ധിക്കുന്നത് കണ്ട് പ്രിയദര്‍ശന്‍ അന്ന് എന്നോട് നീ അടുത്ത് തന്നെ സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഒരു അഭിനേതാവെന്ന നിലയില്‍ അവര്‍ ചെയ്യുന്നതെന്തെല്ലാമാണെന്ന് എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു
ഹരിശ്രീ അശോകന്‍ 
An International Local Story Official Teaser

Here is the official Teaser !!! of An International Local Story

Posted by An International Local Story on Saturday, January 12, 2019

ചിത്രത്തിന്റെ ഭാവി ഇനി പ്രേക്ഷകരുടെ കയ്യിലാണെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു. സംവിധായകനാകുക എന്നത് വര്‍ഷങ്ങളായുള്ള സ്വപ്‌നമായിരുന്നു. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം വീണ്ടും അഭിനയിക്കും. കുറച്ച് ഇടവേളയ്ക്കു ശേഷമായിരിക്കും വീണ്ടും സംവിധാനത്തിലേക്ക് തിരിയുകയെന്നും അദ്ദേഹം വ്യക്തമാക്കി.

എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം. ഷിജിത്, ഷഹീര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മനോജ്. കെ.ജയന്‍, സുരഭി സന്തോഷ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. തിരക്കഥ രചിച്ചിരിക്കുന്നത് രഞ്ജിത് ഏബന്‍ സനീഷ് എന്നിവര്‍ ചേര്‍ന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആല്‍ബി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018