FILM NEWS

‘ഒടിയന്റെ മിത്ത് ഇതാ വെളിപ്പടുന്നു’; ആധുനികതയില്‍ ഇല്ലാതായ മിത്തിനേക്കുറിച്ച് ഡോക്യുമെന്ററി; പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍ തിയേറ്ററുകളില്‍ മുപ്പതാം ദിനം കടന്ന് പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ കളക്ഷന്‍ 100 കോടി കടന്നെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലിന്റെ കാസ്റ്റിങ്ങിനൊപ്പം ചിത്രത്തിന്റെ പ്രമേയവും ഒടിയന്റെ വിജയത്തിന്റെ മുഖ്യഘടകങ്ങളില്‍ ഒന്നാണ്. പോത്തായും പുലിയായും പുള്ളിമാനായും എത്തുന്ന ഒടിയനേക്കുറിച്ചുള്ള കഥകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ പ്രതീക്ഷ ഒട്ടും ചെറുതല്ല. സിനിമാ ആവിഷ്‌കാരത്തിനും അപ്പുറത്ത് ഒടിയന്‍മാരേക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ ഇനിയുമുണ്ട്.

ഒടിയന്‍ മിത്തിനേക്കുറിച്ച് ഡോക്യുമെന്ററിയുമായി രംഗത്തെത്തിയിരിക്കുകയാണ് നോവിന്‍ വാസുദേവ് എന്ന സംവിധായകന്‍. 'ഇരവിലും പകലിലും ഒടിയന്‍' എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

മിത്തിന് അകത്തേക്ക് ഒരു യാത്ര. മനുഷ്യ ഭാവനായാലും ഒഴിവാക്കപ്പെടാനാകാത്ത സാമൂഹിക സാഹചര്യങ്ങളാലും സൃഷ്ടിക്കപ്പെട്ട മിത്ത്, ആധുനികതയാല്‍ തുടച്ചുനീക്കപ്പെട്ട ഒരു മിത്ത്. ഒടിയന്റെ മിത്ത് അങ്ങനെയിവിടെ വെളിപ്പെടുകയാണ്.   
മോഹന്‍ലാല്‍  

ഡോക്യുമെന്ററി ഉടന്‍ എത്തുമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ടി അരുണ്‍കുമാറാണ് 'ഇരവിലും പകലിലും ഒടിയന്' സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഛായാഗ്രഹണം അനന്തഗോപാല്‍. ചാരു ഹരിഹരന്റേതാണ് സംഗീതം. സുജീര്‍ ബാബു എഡിറ്റിങ്ങും പി എം സതീഷ് സൗണ്ട് ഡിസൈനിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018