FILM NEWS

‘ലോനപ്പേട്ടന് ഇത് ശീലമില്ലാത്തതല്ലേ?’; വാശിക്കാരനായ കുടുംബനാഥനായി ജയറാം വീണ്ടും; ലോനപ്പന്റെ മാമ്മോദീസ ആദ്യ ടീസറെത്തി  

തൃശൂര്‍ സംഭാഷണശൈലിയുടേയും ബാന്റ് സംഗീതത്തിന്റേയും അകമ്പടിയോടെ ജയറാം വീണ്ടും കുടുംബചിത്ര നായകനായെത്തുന്ന ലോനപ്പന്റെ മാമ്മോദീസ ആദ്യ ടീസറെത്തി. വാശിയും കുസൃതിയുമുള്ള കഥാപാത്രമാണ് ജയറാമിന്റേതെന്ന് ടീസര്‍ സൂചന നല്‍കുന്നുണ്ട്.

മധ്യവയസിലും ബാച്ചിലറായി തുടരുന്ന ഒരു വാച്ച് മേക്കറാണ് ലോനപ്പന്‍ എന്ന കഥാപാത്രം. ഒരു കല്യാണ ആലോചനയേത്തുടര്‍ന്നുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ക്ക് ശേഷം ഷൂട്ട് ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് ഈ ചിത്രത്തിന്റെ സെറ്റിലാണെന്ന് ജയറാം ചിത്രീകരണസമയത്ത് പറഞ്ഞിരുന്നു.

ലിയോ തദേവൂസ് ഒരുക്കുന്ന ഫാമിലി കോമഡി ഡ്രാമയില്‍ ശാന്തി കൃഷ്ണ, നിഷ സാരംഗ്, അന്ന രാജന്‍, ഈവ പവിത്രന്‍, ഇന്നസെന്റ്, അലന്‍സിയര്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു.

പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യുവാണ് ലോനപ്പന്റെ മാമ്മോദീസ നിര്‍മ്മിച്ചിരിക്കുന്നത്. സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ഹരി നാരായണന്‍, ജോഫി തരകന്‍, ലിയോ തദേവൂസ് എന്നിവരുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് ഈണം നല്‍കുന്നു. വിനീത് ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ്, അല്‍ഫോണ്‍സ് ജോസഫ്, ജോസഫ് അല്‍ഫോണ്‍സ്, ടെസ്സ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018