FILM NEWS

ബംഗാളില്‍ ഇപ്പോള്‍ ഭരണം മാറിയില്ലേ, ആ ഇടതുവിമര്‍ശനം രാഷ്ട്രീയ ശരിയല്ല, തമാശ മാത്രമെന്ന് ശ്രീനിവാസന്‍ 

പുതിയ ചിത്രമായ ഞാന്‍ പ്രകാശനിലെ രാഷ്ട്രീയ വിമര്‍ശനത്തില്‍ വിശദീകരണവുമായി തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്‍. ബംഗാളില്‍ ഭരണം മാറിയശേഷം കേരളത്തിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ വരവ് കുറഞ്ഞുവെന്ന ഡയലോഗിലാണ് താരത്തിന്റെ വിശദീകരണം. ദ ഹിന്ദു മെട്രോ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ബംഗാളിലെ ഇടത് സര്‍ക്കാരിനെതിരെയുളള പരാമര്‍ശത്തില്‍ ശ്രീനിവാസന്റെ മറുപടി.

ബംഗാളിലെ അവസ്ഥ വളരെ മോശമാണെന്ന തരത്തിലുളള വാര്‍ത്തകളും ലേഖനങ്ങളും വായിച്ചിരുന്നുവെന്നും എന്നാല്‍ സിനിമയിലെ സംഭാഷണത്തെ വെറും തമാശ മാത്രമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലെ ജനങ്ങളുടെ അവസ്ഥ ദുരിതത്തില്‍ നിന്ന് മഹാദുരിതത്തിലേക്ക് പോകുന്നതായി ഞാന്‍ ചില വാര്‍ത്തകള്‍ വായിച്ചു. ആ ഡയലോഗ് രാഷ്ട്രീയ ശരിയായി നിലകൊള്ളുന്ന തരത്തില്‍ പ്രയോഗിച്ചതല്ല. അത് വെറുമൊരു തമാശ മാത്രമാണ്.

ഞാന്‍ പ്രകാശനിലെ മറ്റൊരു രംഗത്തില്‍ ഇടുക്കിയില്‍ മല കയ്യേറാന്‍ പോയിരിക്കുന്ന വ്യക്തി പ്രശ്‌നമൊന്നുമുണ്ടാകാതിരിക്കാന്‍ കയ്യില്‍ കുരിശുമായിട്ടാണ് പോയിരിക്കുന്നതെന്ന് പറയുന്നുണ്ട്. കൂടാതെ വേറൊരു സീനില്‍ ഇപ്പോഴുള്ള പാര്‍ട്ടിക്കാര്‍ക്കൊന്നും സ്വന്തമായി ജോലിയില്ലെന്നും അവരെ പാര്‍ട്ടിയും നേതാക്കന്‍മാരുമാണ് നോക്കുന്നതെന്നും പറയുന്നുണ്ട്.

സന്ദേശം എന്ന ചിത്രം അരാഷ്ട്രീയ സിനിമയാണെന്ന വിമര്‍ശനങ്ങള്‍ക്കും ശ്രീനിവാസന്‍ മറുപടി നല്‍കുന്നു. നമ്മള്‍ വലിയ രീതിയില്‍ രാഷ്ട്രീയം സംസാരിക്കുന്ന സമൂഹത്തിലാണ് ജീവിക്കുന്നത്. എങ്കില്‍ പോലും രാഷ്ട്രീയത്തില്‍ മനസിലാക്കാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. തനിക്ക് മനസിലാക്കാന്‍ കഴിയാത്ത അത്തരം കാര്യങ്ങളാണ് സന്ദേശം എന്ന ചിത്രത്തിലൂടെ താന്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സന്ദേശത്തിന് ഒരു രണ്ടാം ഭാഗമൊരുക്കുന്നത് ആലോചനയിലുണ്ടെന്നുംഎന്നാല്‍ ചിത്രം പ്രതീക്ഷയ്ക്കൊപ്പം ഉയരുമോ എന്ന സംശയമുണ്ടോയെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഭാഗത്തില്‍ അഴിമതി എന്ന വിഷയം കാര്യമായി ചര്‍ച്ച ചെയ്തിരുന്നില്ല. എന്നാല്‍ ഇനി ചിത്രമൊരുങ്ങിയാല്‍ അതായിരിക്കും പ്രമേയമാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018