FILM NEWS

‘കത്തുന്ന വെയിലില്‍ 14മത്തെ ടേക്കിന് ശേഷവും പ്രസരിപ്പോടെ മോഹന്‍ലാല്‍’, ലൂസിഫറിലെ ലാല്‍ പ്രകടനത്തെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു 

എത്ര റീടേക്കുകള്‍ വന്നാലും നടന്‍ മോഹന്‍ലാല്‍ മുഷിപ്പില്ലാതെ വീണ്ടും ഊര്‍ജത്തോടെ അഭിനയിക്കുമെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി, സംവിധാനം ചെയ്യുന്ന ലൂസിഫറിനെക്കുറിച്ച് വാചാലനാകുമ്പോഴാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓരോ ഷോട്ടിലും വളരെ ഉത്സാഹത്തോടെയും ഊര്‍ജത്തോടെയുമാണ് അദ്ദേഹം ജോലി ചെയ്യുന്നത്.

ഓരോ തവണയും അടുത്ത് വന്ന് ‘സര്‍, ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന്’ ചോദിക്കും. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. എന്നിട്ടും സംവിധായകന്‍ എന്താണ് ഓരോ ഷോട്ടില്‍ നിന്നും ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാനാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്.

വളരെ ദുഷ്‌കരമായ ക്യാമറ ചലനങ്ങള്‍ കൊണ്ടോ, ഫോക്കസ് നഷ്ടമാകുമ്പോഴോ, വളരെയധികം ആള്‍ക്കാരുളള രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴോ നിരവധി റീ ടേക്കുകള്‍ വേണ്ടി വരാറുണ്ട്. അത്തരത്തില്‍ 14-15 ടേക്കുകള്‍ അദ്ദേഹത്തെ വെച്ച് ചിത്രീകരിക്കേണ്ടി വന്നിട്ടുണ്ട്. ഒന്നും അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ല. അപ്പോഴൊന്നും യാതൊരു മുഷിച്ചിലുകളും അദ്ദേഹം കാട്ടിയിട്ടില്ല. റീ ടേക്ക് എടുക്കണമെന്ന് പറയുമ്പോള്‍, ‘പിന്നെന്താ’ എന്ന് പറഞ്ഞുകൊണ്ട് കത്തുന്ന സൂര്യന് മുന്നിലാണ് തുടര്‍ച്ചയായി അദ്ദേഹം അഭിനയിക്കാന്‍ നിന്നത്.
പൃഥ്വിരാജ്

മോഹന്‍ലാല്‍ ഒരു ലെജന്‍ഡാണെന്നും അദ്ദേഹത്തിനൊപ്പമുളള ജോലി നന്നായി ആസ്വദിക്കുകയായിരുന്നുവെന്നും പൃഥ്വി പറയുന്നു. ലൂസിഫര്‍ ആദ്യ സംവിധാന സംരംഭമാണ്. ജനങ്ങള്‍ കൊളളില്ലെന്ന് പറഞ്ഞാല്‍ ഈ പണി ചെയ്യാന്‍ വീണ്ടും വരില്ലെന്നും പൃഥ്വി വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018