FILM NEWS

ഈമയൗ രൂപം കൊണ്ട അനുഭവം തുറന്നു പറഞ്ഞ് പിഎഫ് മാത്യൂസ്; സിനിമയില്‍ പൂര്‍ണ സംതൃപ്തി ലഭിച്ചാല്‍ സംവിധായകന്‍ അവസാനിച്ചുവെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

ഗോവന്‍ ചലച്ചിത്രമേളയിലും ഐഎഫ്എഫ്‌കെയിലും പുരസ്‌കാരം നേടിയ കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായ ഈമയൗ വിന്റെ കഥ രൂപം കൊണ്ടത് നേരിട്ടുണ്ടായ അനുഭവത്തില്‍ നിന്നാണെന്ന് തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ്. എണ്‍പതുകളുടെ അവസാനം വിഷം കഴിച്ചു മരിച്ച തന്റെ ബന്ധുവിന്റെ അവസാന നിമഷങ്ങളില്‍ നിന്നാണ് കഥ രൂപപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജില്‍ നടക്കുന്ന കവിതയുടെ കാര്‍ണിവലിന്റെ നാലാം പതിപ്പില്‍ ഈമയൗ വിന്റെ തിരക്കഥ പ്രകാശനം ചെയ്ത ചടങ്ങില്‍ സംസാരിക്കുകവെയായിരുന്നു അദ്ദേഹം ചിത്രത്തിന്റെ എഴുത്തിനെക്കുറിച്ച് കൂടുതല്‍ അനുഭവങ്ങള്‍ പങ്കു വച്ചത്.

എണ്‍പതുകളുടെ അവസാനം വിഷം കഴിച്ചു മരിച്ച ബന്ധുവിന്റെ അവസാന നിമിഷങ്ങളില്‍നിന്ന് രൂപപ്പെട്ട് എഴുതിയ കഥയാണ് ചാവുനിലം. ബന്ധുവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സമയമായപ്പോഴേക്കും പെരുമഴ ആരംഭിച്ചു. മൃതദേഹം പള്ളിയിലേക്കെടുക്കാന്‍ അച്ചന്‍ വന്നപ്പോഴേക്കും നേരം വൈകി. കല്ലറയില്‍ ഒരു വെട്ടു വെട്ടുമ്പോള്‍ രണ്ടടി വെള്ളം ഉയരുന്ന അവസ്ഥ. ഒടുവില്‍ അധികം കുഴിക്കാതെ മൃതദേഹം മറവു ചെയ്തു. ഏഴടിയന്തരത്തിന്റെ അന്നൊക്കെ വലിയ മണമായിരുന്നു. സംസ്‌കാരം കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ മരിച്ച ബന്ധുവിന്റെ ഭാര്യക്കു ചെങ്കണ്ണു പിടിച്ചിരിക്കുന്നു. പിന്നീട് ആ രോഗം ഗ്രാമത്തെയാകെ ബാധിച്ചു. ഇതില്‍നിന്നാണ് ചാവുനിലമുണ്ടായത്.
പിഎഫ് മാത്യൂസ്

ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. തിരക്കഥയിലെ മുറുക്കമാണ് ഈമയൗ വിനെ ആകര്‍ഷകമാക്കാന്‍ സഹായിച്ചതെന്ന് വ്യക്തമാക്കിയ ലിജോ സിനിമയെടുത്ത് പൂര്‍ണ സംതൃപ്തി ലഭിച്ചാല്‍ പിന്നെ സംവിധായകന് നിലനില്‍പ്പില്ലെന്നും പറഞ്ഞു.

ഒരു സിനിമയെടുത്തു പൂര്‍ണ സംതൃപ്തി ലഭിച്ചാല്‍ പിന്നെ ആ സംവിധായകന് നിലനില്‍പ്പില്ല. ആ സംവിധായകന്‍ അവിടെ അവസാനിക്കുകയാണ്. ഈമയൗ വിന്റെ തിരക്കഥയിലെ മുറുക്കമാണ് സിനിമ കൂടുതല്‍ ആകര്‍ഷകമാകാന്‍ സഹായിച്ചത്.
ലിജോ ജോസ് പെല്ലിശേരി

ചടങ്ങില്‍ എഴുത്തുകാരന്‍ എസ് ഹരീഷ് അധ്യാപികയും എഴുത്തുകാരിയുമായ ഡോ. പി ഗീതയ്ക്കു തിരക്കഥ നല്‍കി പ്രകാശനം ചെയ്തു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത ചിത്രമാണ് ഈമയൗ. ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, കൈനകിരി തങ്കരാജ് പോളി വില്‍സണ്‍, ദിലീഷ് പോത്തന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഷൈജു ഖാലിദ് ക്യാമറ, സംഗീതം പ്രശാന്ത് പിള്ള. ചിത്രത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018