FILM NEWS

‘ഉമ്മ നോക്കി നില്‍ക്കെ നടന്നു നീങ്ങുന്ന രണ്ടാം വാപ്പ സാമുവലിനോട് കൈ കൊണ്ട് ആംഗ്യം കാണിക്കുന്നു’; സുഡാനിയിലെ ഓരോ ഫ്രയിമും ഇനി വായിച്ചറിയാം

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം മലയാളികള്‍ ഇപ്പോഴും മറന്നിട്ടില്ല. മലപ്പുറത്തെ സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഒരു കൂട്ടം നാട്ടിന്‍ പുറത്തുകാരുടെ ജീവിതത്തിലൂടെ സക്കരിയ എന്ന നവാഗത സംവിധായകന്‍ പറഞ്ഞു വച്ച നന്മ അത്രത്തോളം പ്രേക്ഷകരെ സ്വാധീനിച്ചു കഴിഞ്ഞു. ചിത്രത്തിലെ മജിയും സുഡുവും ഉമ്മമാരും വാപ്പയുമെല്ലാം പ്രേക്ഷകര്‍ക്കിന്നും സ്‌നേഹച്ചിരിയായി ഓര്‍മയിലുണ്ട്.

സക്കരിയയും മുഹ്സിന്‍ പെരാരിയും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിലെ ചില ഫ്രയിമുകളും ഷോട്ടുകളും ഡയലോഗുമെല്ലാം പ്രേക്ഷകര്‍ അവരുടെ മനസില്‍ കൊണ്ടു നടക്കുകയാണ്. ഗോവന്‍ ചലച്ചിത്ര മേളയിലും ഐഎഫ്എഫ്‌കെയിലും തെരഞ്ഞെടുക്കപ്പെട്ട ചിത്രം കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയുടെ അഭിമാനമായിരുന്നു.

2018ലെ മലയാള സിനിമയുടെ മുഖമായി മാറിയ ചിത്രത്തിന്റെ തിരക്കഥ വായിക്കാന്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്. ‘ഫിലിംകമ്പാനിയന്‍’ ആണ് ചിത്രത്തിന്റെ തിരക്കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ തുടക്കത്തിലെ ഫുട്‌ബോള്‍ ആരവങ്ങളുണര്‍ത്തുന്ന ചെറിയ വാട്‌സ്ആപ്പ് മെസേജുകള്‍, പ്രേക്ഷകരുടെ മനസ്സില്‍ നോവായി മാറിയ വാപ്പയുടെ രാത്രിയുള്ള മടങ്ങിപ്പോക്ക്, സുഡുവിനടുത്ത് വന്ന് വാപ്പ പറയുന്ന ‘ഫാദര്‍’ എന്ന ഡയലോഗ്, പ്രേക്ഷകര്‍ക്കാശ്വാസം നല്‍കിയ ഓട്ടോയില്‍ നിന്ന് പാസ്‌പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയുള്ള ‘മജീ’ എന്ന വിളി, ഒടുവില്‍ വാപ്പയുമായി വീട്ടില്‍ വന്നു കയറുന്ന മജിയെ നോക്കിയുള്ള ഉമ്മയുടെ സ്‌നേഹം നിറഞ്ഞ കണ്ണുനീര്‍ അങ്ങനെ ചിത്രത്തിലെ ഓരോ ഫ്രയിമും ഇനി വായിച്ചറിയാം.  
ഫിലിം കമ്പാനിയന്‍ പ്രസിദ്ധീകരിച്ച തിരക്കഥയില്‍ നിന്ന്   
ഫിലിം കമ്പാനിയന്‍ പ്രസിദ്ധീകരിച്ച തിരക്കഥയില്‍ നിന്ന്   

മലപ്പുറത്തെ ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ നൈജീരിയക്കാരന്‍ ആയ സുഡാനി എത്തുന്നതും തുടര്‍ന്ന് ഒരു അപകടത്തില്‍പ്പെട്ട സുഡാനിയെ ടീം മാനേജര്‍ ആയ മജീദ് ഏറ്റെടുക്കുന്നതോടെ മജീദിന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ സൗബിന്‍ ഷാഹിറും സാമുവല്‍ എബിയോള റോബിന്‍സണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018