FILM NEWS

തൊടാന്‍ കൈ നീട്ടിയ ആരാധകന്റെ കയ്യില്‍ ഉമ്മ വച്ച് മക്കള്‍ സെല്‍വന്‍;  ‘മാമനിത’നായി ആലപ്പുഴയില്‍ ആരാധകര്‍ക്കൊപ്പം

സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്‍ ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങള്‍ ചിത്രീകരിക്കാനായിട്ടാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി കേരളത്തിലെത്തിയത്. ചിത്രത്തില്‍ ഒരു കയര്‍ തൊഴിലാളിയുടെ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചന. ചിത്രീകരണത്തിനായി ആലപ്പുഴ ബീച്ചിലെ കയര്‍ കോര്‍പ്പറേഷന്‍ ഗോഡൗണിലെത്തിയ സേതുപതിയെ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്.

മികച്ച ചിത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയും പ്രേക്ഷകരെ സ്വന്തമാക്കിയ സേതുപതിയെ മക്കള്‍ സെല്‍വന്‍ കീ ജയ് എന്നു വിളിച്ചു കൊണ്ടാണ് ആരാധകര്‍ വരവേറ്റത്. ആ വരവേല്‍പ്പിനും സ്‌നേഹത്തിനും നന്ദി പറയാനും താരം മറന്നില്ല. ചിത്രീകരണത്തിന്റെ ഇടവേളയില്‍ കൂടി നിന്ന ആരാധകരെ കാണുകളും കൈ കൊടുക്കുകയും താരം ചെയ്തു.

ഒരുമിച്ച് നിന്ന് ഒരു ചിത്രമെടുത്തോട്ടെ എന്നുചോദിച്ച് ആരാധകനോട്, കണ്ടിപ്പാ (ഉറപ്പായും) എന്നായിരുന്നു താരത്തിന്റെ മറുപടി. തിരക്കിനിടയില്‍ ഗേറ്റിനിടയിലൂടെ തന്നെ തൊടാന്‍ ശ്രമിച്ച ആരാധകന്റെ കയ്യില്‍ ഒരു ഉമ്മ സമ്മാനിക്കുകയും താരം ചെയ്തു. തിരിച്ചു സെറ്റിലേക്ക് മടങ്ങവെ ഫോട്ടോ എടുക്കാന്‍ ആഗ്രഹം പ്രകടിച്ച ആരാധകനോട് വീണ്ടും തിരിച്ചു വരുമെന്ന് ഓര്‍മിപ്പിക്കുകയും മക്കള്‍ സെല്‍വന്‍ ചെയ്തു.

ഇതാണ് വിജയ് സേതുപതി

ഇതാണ് വിജയ് സേതുപതി <3 താരജാഡകളില്ലാത്ത ഈ മനുഷ്യനെ ഇഷ്ടമല്ലാത്ത ആരാ ഉള്ളേ ?? ഷൂട്ടിങ്ങിന് വേണ്ടി കേരളത്തിൽ എത്തിയപ്പോൾ 😍😍

Posted by Smart Pix Media on Wednesday, January 23, 2019

മലയാളി താരം മണികണ്ഠന്‍ ആചാരിക്കൊപ്പമായിരുന്നു സേതുപതി പ്രേക്ഷകരെ കാണാനെത്തിയത്. രജനീകാന്തിന്റെ 'പേട്ട'യിലും ഇരുവരും ഇതിനു മുന്‍പ് ഒന്നിച്ചിരുന്നു. അഞ്ചുദിവസം കൂടി ആലപ്പുഴയില്‍ ചിത്രീകരണമുണ്ടാകുമെന്നാണ് സൂചന. സംഗീത സംവിധായകനായ യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018